New Malayalam Release: രണ്ടു മലയാളം ചിത്രങ്ങളാണ് ജനുവരി 14ന് തിയേറ്ററുകളിലേക്ക് എത്തുന്നത്. ഉണ്ണി മുകുന്ദൻ നായകനാവുന്ന ‘മേപ്പടിയാൻ’, ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന ‘സത്യം മാത്രമേ ബോധിപ്പിക്കൂ’ എന്നിവയാണ് ഈ വെള്ളിയാഴ്ച റിലീസ് ചെയ്യുക.
Meppadiyan Release: മേപ്പടിയാൻ
ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ‘മേപ്പടിയാൻ’ ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ഒരു പക്കാ ഫാമിലി എന്റർടൈനറായ മേപ്പടിയാനിൽ അഞ്ജു കുര്യന്‍ നായികയാവുന്നു. ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വർഗീസ്,വിജയ് ബാബു, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത് രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി,ജോർഡി പൂഞ്ഞാർ,നിഷ സാരംഗ്,പോളി വത്സൻ, മനോഹരിയമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. നീൽ ഡി കുഞ്ഞ ഛായാഗ്രഹണം നിർവഹിക്കുന്നു. ഷമീർ മുഹമ്മദ് ആണ് എഡിറ്റർ.
Sathyam Mathrame Bodhippikku Release: സത്യം മാത്രമേ ബോധിപ്പിക്കൂ
ധ്യാന്‍ ശ്രീനിവാസന്‍ ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍ ആയി എത്തുന്ന ചിത്രമാണ് ‘സത്യം മാത്രമേ ബോധിപ്പിക്കൂ’. സാഗര്‍ ഹരിയാണ് ഈ ക്രൈം ത്രില്ലർ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. നേഷ് രവീന്ദ്രനാഥാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.
’സൂത്രക്കാരന്‍’ എന്ന ചിത്രത്തിന് ശേഷം സ്മൃതി സിനിമാസിന്റെ ബാനറില്‍ ബാലമുരളി നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. ചിത്രത്തില്‍ ധ്യാനിന് പുറമെ ഇന്ദ്രന്‍സ്, ജോണി ആന്റണി, ഡോ. റോണി, അംബിക. ശ്രീവിദ്യ എന്നിവരും അണിനിരക്കുന്നു. ലൈന്‍ പ്രാഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ചൂ ജെ പ്രോജക്ട് ഡിസൈനര്‍ മാര്‍ട്ടിന്‍ ജോര്‍ജ് ആറ്റാവേലില്‍. പശ്ചാത്തല സംഗീതം ഒരുക്കുന്നത് ദീപക് അലക്‌സാണ്ടര്‍. ചീഫ് അസ്സോസിയേറ്റ് മനീഷ് ഭാര്‍ഗവന്‍ പ്രവീണ്‍ വിജയ്.