scorecardresearch

New Release: ഇന്ന് റിലീസിനെത്തിയ ചിത്രങ്ങൾ

New Release: രണ്ട് മലയാളചിത്രങ്ങളാണ് ഇന്ന് തിയേറ്ററുകളിലേക്ക് എത്തിയത്

New Release: ഇന്ന് റിലീസിനെത്തിയ ചിത്രങ്ങൾ

New Release Release: രണ്ടു മലയാളചിത്രങ്ങൾ കൂടി ഇന്ന് തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. കമൽ സംവിധാനം ചെയ്യുന്ന ‘പട’, വൈശാഖ് സംവിധാനം ചെയ്ത ‘നൈറ്റ് ഡ്രൈവ്’ എന്നിവയാണ് ഈ വെള്ളിയാഴ്ച പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.

Pada Release: യഥാർത്ഥ സംഭവകഥയുമായി പട

യഥാർത്ഥ സംഭവത്തിന്റെ പശ്ചാത്തലത്തിലണ് കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, വിനായകന്‍, ദിലീഷ് പോത്തന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമല്‍ കെ.എം. ‘പട’ ഒരുക്കിയിരിക്കുന്നത്. 25 വർഷങ്ങൾക്കു മുൻപു നടന്ന ഒരു സംഭവത്തിന്റെ ഓർമപ്പെടുത്തലാണ് ചിത്രം.

ഉണ്ണിമായ, ഷൈന്‍ ടോം ചാക്കോ, ടി.ജി രവി, ജഗദീഷ്, കനി കുസൃതി, ഇന്ദ്രന്‍സ്, പ്രകാശ് രാജ്, മിനി കെ.എസ്, സലീംകുമാര്‍, ആദത്ത് ഗോപാലന്‍, സാവിത്രി ശ്രീധരന്‍, ജോര്‍ജ്ജ് ഏലിയ, സുധീര്‍ കരമന, സിബി തോമസ് തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്, എ.വി.എ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ മുകേഷ് ആര്‍. മെഹ്ത, എ.വി. അനൂപ്, സി.വി.സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

റിവ്യൂ ഇവിടെ വായിക്കാം: Pada Movie Review & Rating: ശക്തമായ രാഷ്ട്രീയ ചിത്രം; പട റിവ്യൂ

Night Drive Release: ത്രില്ലടിപ്പിക്കാൻ നൈറ്റ് ഡ്രൈവ്

റോഷൻ മാത്യു, അന്ന ബെൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന നൈറ്റ് ഡ്രൈവ് സംവിധാനം ചെയ്തിരിക്കുന്നത് വൈശാഖാണ്. ഒരു അന്വേഷണ ഉദ്യോഗസ്ഥനായി ഇന്ദ്രജിത്തും ചിത്രത്തിലുണ്ട്.

ത്രില്ലർ സ്വഭാവമുള്ള ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. ഷാജി കുമാറാണ് ഛായാഗ്രാഹകൻ. സുനിൽ എസ് പിള്ള എഡിറ്റിംഗും രഞ്ജിൻ രാജ് സംഗീതസംവിധാനവും നിർവഹിച്ചിരിക്കുന്നു.

Read more: Night Drive Review: ഒരു രാത്രിയാത്രയുടെ കഥയുമായി ‘നൈറ്റ് ഡ്രൈവ്’; റിവ്യൂ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: New malayalam release hits screen on 2022 march 11