New Release: ഉലകനായകൻ കമൽഹാസന്റെ ‘വിക്രം’, സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കിയൊരുങ്ങുന്ന ‘മേജർ’, ജഗദീഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തട്ടുകട മുതൽ സെമിത്തേരി വരെ’ എന്നീ ചിത്രങ്ങൾ നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്.
Vikram Movie Release: വിക്രം റിലീസ്
ഉലകനായകൻ കമൽഹാസന്റെ ‘വിക്രം’ ജൂൺ മൂന്നിന് തിയേറ്ററുകളിലേക്ക്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘വിക്രം’ റിലീസിന് മുൻപു തന്നെ 200 കോടി ക്ലബില്‍ ഇടംനേടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിവിധ ഭാഷകളിലെ ഒടിടി, സാറ്റലൈറ്റ്, ഓവർസീസ് റൈറ്റുകൾ വിറ്റുപോയതിലൂടെയാണ് വിക്രം റിലീസിനു മുൻപെ ഈ നേട്ടം സ്വന്തമാക്കിയത്.
കമൽഹാസിനൊപ്പം നിരവധി മലയാളതാരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഫഹദ് ഫാസിൽ, കാളിദാസ് ജയറാം, നരേൻ, ചെമ്പൻ വിനോദ് എന്നിവരാണ് വിക്രമിലെ മറ്റു മലയാളിതാരങ്ങൾ. ഒപ്പം വിജയ് സേതുപതി, സൂര്യ എന്നിവരും ചിത്രത്തിലുണ്ട്. അതിഥി വേഷത്തിലാണ് ചിത്രത്തിൽ സൂര്യ എത്തുന്നത്. സൂര്യയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ ഇന്ന് പുറത്തുവിട്ടിരുന്നു.
Read Here: Vikram Movie Review: കമൽഹാസന്റെ വിക്രം, ഫഹദിന്റെയും
കമല്‍ഹാസന്‍ തന്നെയാണ് വിക്രം സിനിമയുടെ നിര്‍മ്മാണം. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറിലാണ് നിര്‍മാണം. ലോകേഷ് കനകരാജ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്‍ദം സങ്കലനം കണ്ണന്‍ ഗണ്‍പത്.
Major Release: മേജർ
2008ലെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ ജീവിത കഥ പറയുന്ന ചിത്രമാണ് ‘മേജർ’. ശശി കിരൺ ടിക്കയാണ് ചിത്രത്തിന്റെ സംവിധായകൻ. യുവതാരം അദിവി ശേഷാണ് ചിത്രത്തിൽ സന്ദീപ് ഉണ്ണികൃഷ്ണനായി എത്തുന്നത്.
നടന്‍ മഹേഷ് ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള ജി. മഹേഷ് ബാബു എന്റര്ടെയ്ന്മെന്റ്സും സോണി പിക്‌ചേഴ്‌സ് ഇന്‍റര്‍നാഷനല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിർമിച്ചത്. ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലുമാണ് ചിത്രമെത്തുക. ചിത്രത്തില്‍ ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Thattukada Muthal Semitheri Vare Release: തട്ടുകട മുതല്‍ സെമിത്തേരി വരെ
ജഗദീഷ്, ശ്രേയാ രമേശ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ‘തട്ടുകട മുതല്‍ സെമിത്തേരി വരെ’. സിറാജ് ഫാന്റസി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം ജൂൺ മൂന്നിന് റിലീസ് ചെയ്യുന്നു. ഓൺലൈൻ മൂവിസിന്റെ ബാനറിൽ ഷമീർ അലിയാണ് ചിത്രം നിർമ്മിക്കുന്നത്.
അല്‍ക്കു, ജെന്‍സണ്‍ ആലപ്പാട്ട്, വി കെ ബൈജു, സുനില്‍ സുഖദ, കോബ്ര രാജേഷ്, ലിജോ അഗസ്റ്റിന്‍, ഗബ്രി ജോസ്, മന്‍സൂര്‍ വെട്ടത്തൂര്‍, രാഹുല്‍ രാധാകൃഷ്ണൻ, തിരു, കണ്ണന്‍ സാഗര്‍, സ്‌നേഹ, ബിന്ദു, അനേക ചെറിയാന്‍, ശില്പ, ലാവണ്യ, ഫര്‍സാന ഫർസു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ.
നീണ്ട ഇടവേളക്ക് ശേഷം ജഗദീഷ് ശക്തമായ കഥാപാത്രവുമായി തിരിച്ചു വരുന്ന ഈ സസ്പെൻസ് ത്രില്ലർ സിനിമയുടെ പശ്ചാത്തല സംഗീതം ഗോപിസുന്ദർ നിർവഹിച്ചിരിക്കുന്നു. ഛായാഗ്രഹണം അനീഷ് തിരൂര്‍. ഷഫീഖ് റഹ്‌മാന്‍, പ്രവീണ്‍ ചമ്രവട്ടം എന്നിവരുടെ വരികള്‍ക്ക് ഷഫീഖ് റഹ്‌മാന്‍, മനു ചന്ദ് എന്നിവർ ഈണം പകരുന്നു. വിജയ് യേശുദാസ്, അഫ്‌സല്‍, നജീം അര്‍ഷദ്, പ്രദീപ് പള്ളുരുത്തി, സിയാ ഉല്‍ ഹഖ്, ശുഹൈബ് ജെറിന്‍ എന്നിവരാണ് ഗായകര്‍.