/indian-express-malayalam/media/media_files/2025/08/21/new-ott-release-malayalam-soothravakyam-perumani-2025-08-21-12-53-16.jpg)
New Malayalam OTT Releases
/indian-express-malayalam/media/media_files/2025/08/21/soothravakyam-ott-release-date-platform-2025-08-21-12-32-04.jpg)
Soothravakyam OTT: സൂത്രവാക്യം
ഷൈന്‍ ടോം ചാക്കോ, വിന്‍സി അലോഷ്യസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി യൂജിന്‍ ജോസ് ചിറമേല്‍ സംവിധാനം ചെയ്ത 'സൂത്രവാക്യം' ഒടിടിയിലെത്തി. സസ്പെൻസ് ത്രില്ലർ ജോണറില്‍ ഒരുക്കിയ ചിത്രത്തിന്റെ നിർമ്മാണം സിനിമാബണ്ടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീകാന്ത് കണ്ട്റഗുല ആണ്. റെജിന്‍ എസ് ബാബുവിന്റെ കഥയ്ക്ക് സംവിധായകനായ യൂജിന്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലയൺസ്ഗേറ്റ് പ്ലേയിൽ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്.
/indian-express-malayalam/media/media_files/2025/08/19/perumani-ott-2025-08-19-15-59-05.jpg)
Perumani OTT: പെരുമാനി
'അപ്പൻ' എന്ന ചിത്രത്തിനു ശേഷം മജു സംവിധാനം ചെയ്ത 'പെരുമാനി' ഒടിടിയിൽ എത്തി. സണ്ണി വെയ്ൻ, വിനയ് ഫോർട്ട്, ലുക്ക്മാൻ അവറാൻ, അനാർക്കലി മരയ്ക്കാർ എന്നിവരും ചിത്രത്തിലുണ്ട്. സൈന പ്ലേയിൽ ആണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/08/17/kolahalam-ott-release-date-platform-2025-08-17-14-05-55.jpg)
Kolahalam OTT: കോലാഹലം
റഷീദ് പറമ്പിൽ സംവിധാനം ചെയ്ത 'കോലാഹലം' ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലെത്തും. സന്തോഷ് പുത്തൻ, കുമാർ സുനിൽ, അച്യുതാനന്ദൻ, സ്വാതി മോഹനൻ, ചിത്ര പ്രസാദ്, പ്രിയ ശ്രീജിത്ത്, അനുഷ അരവിന്ദാക്ഷൻ, രാജേഷ് നായർ, സത്യൻ ചവറ, വിഷ്ണു ബാലകൃഷ്ണൻ, രാജീവ് പിള്ളത്ത് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഇന്ന് അർദ്ധരാത്രിയോടെ സൺനെസ്റ്റിൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
/indian-express-malayalam/media/media_files/2025/07/28/thalaivan-thalaivii-ott-release-date-platform-2025-07-28-13-01-22.jpg)
Thalaivan Thalaivii OTT: തലൈവൻ തലൈവി
വിജയ് സേതുപതിയും നിത്യ മേനനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ 'തലൈവൻ തലൈവി' ഒടിടിയിലെത്തി. സംവിധായകൻ പാണ്ഡിരാജ് സംവിധാനം ചെയ്ത ചിത്രം ജൂലൈ 25നാണ് തിയേറ്ററുകളിലെത്തിയത്. ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2025/08/17/maareesan-ott-release-date-platform-2025-08-17-14-21-48.jpg)
Maareesan OTT: മാരീസന്
'മാമന്നന്' എന്ന ചിത്രത്തിലെ ഗംഭീരപ്രകടനത്തിന് ശേഷം ഫഹദ് ഫാസില്‍- വടിവേലു ടീം വീണ്ടും ഒന്നിച്ച തമിഴ് ചിത്രം 'മാരീസന്' ഒടിടിയിലെത്തി. സുധീഷ് ശങ്കര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു ട്രാവലിങ് ത്രില്ലര്‍ ചിത്രമാണിത്. മാരീസന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് വി. കൃഷ്ണമൂര്ത്തിയാണ്. നെറ്റ്ഫ്ളിക്സിൽ ചിത്രം കാണാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us