/indian-express-malayalam/media/media_files/new-malayalam-ott-releases-this-week.jpg)
New Malayalam OTT releases this week
/indian-express-malayalam/media/media_files/TyefEDHY7AIM8pyohT1a.jpg)
Vaazha OTT: വാഴ ഒടിടിയിലേക്ക്
Malayalam OTT releases this week: Vaazha OTT: വലിയ താരങ്ങള്‍ ഒന്നുമില്ലാതെ തിയേറ്ററിലെത്തി തരംഗമായി മാറിയ ‘വാഴ’ ഒ.ടി.ടിയിലേക്ക്. ഹാഷിർ, സാഫ് ബോയ്, ജോമോൻ ജ്യോതിർ, സിജു സണ്ണി, അലൻ, വിനായക്, അജിൻ ജോയ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന്റെ സംവിധായകൻ ആനന്ദ് മേനോൻ ആണ്. 'ജയ ജയ ജയ ജയഹേ', 'ഗുരുവായൂർ അമ്പലനടയിൽ' എന്നീ ചിത്രങ്ങളുടെ സംവിധായകനായ വിപിൻ ദാസിന്റേതാണ് തിരക്കഥ. ‘വാഴ’ഇപ്പോൾ ഹോട്ട്സ്റ്റാറിൽ കാണാം.
/indian-express-malayalam/media/media_files/swakaryam-sambhavabahulam-ott.jpg)
Swakaryam Sambhavabahulam OTT: സ്വകാര്യം സംഭവ ബഹുലം ഒടിടിയിൽ
Swakaryam Sambhavabahulam OTT: ജിയോ ബേബി, ഷെല്ലി കിഷോർ, അന്നു ആൻറണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നസീർ ബദറുദ്ദീൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഫാമിലി ത്രില്ലര്‍ ചിത്രം ‘സ്വകാര്യം സംഭവബഹുലം’ഒടിടിയിൽ. അർജുൻ, ആർജെ അഞ്ജലി, സജിൻ ചെറുകയിൽ, സുധീർ പറവൂർ, രഞ്ജി കാങ്കോൽ, അഖിൽ കവലയൂർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. മനോരമ മാക്സിലും എയർടെൽ എക്സ് സ്ട്രീം പ്ലേയിലും ചിത്രം ലഭ്യമാണ്.
/indian-express-malayalam/media/media_files/anandapuram-diaries-ott.jpg)
Anandapuram Diaries OTT: ആനന്ദപുരം ഡയറീസ് ഒടിടിയിലേക്ക്
Anandapuram Diaries OTT: ദൃശ്യത്തിന് ശേഷം മീന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ആനന്ദപുരം ഡയറീസ്. ചിത്രം ഉടനെ മനോരമ മാക്സിൽ റിലീസിനെത്തുമെന്നാണ് റിപ്പോർട്ട്.
/indian-express-malayalam/media/media_files/qUSihs4Pg8vIebetBAmJ.jpg)
Jaladhara Pumpset Since 1962 OTT: ജലധാര പമ്പ്സെറ്റ് സിൻസ് 1962 ഒടിടിയിൽ
Jaladhara Pumpset Since 1962 OTT: ഉര്‍വശിയും ഇന്ദ്രൻസും പ്രധാന വേഷത്തിലെത്തിയ ജലധാര പമ്പ് സെറ്റ് സിൻസ് 1962 ഒടിടിയിൽ. ജിയോ സിനിമയില്‍ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/cXrLFWUgJj18sUIk4Qs1.jpg)
Vishesham OTT: വിശേഷം ഒടിടിയിൽ
Vishesham OTT: സംഗീത സംവിധായകൻ ആനന്ദ് മധുസൂദനൻ, ചിന്നു ചാന്ദിനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സൂരജ് ടോം സംവിധാനം ചെയ്ത ‘വിശേഷം’ഒടിടിയിൽ. ആമസോൺ പ്രൈം വീഡിയോയിൽ ആണ് വിശേഷം സ്ട്രീം ചെയ്യുന്നത്. ഇന്ത്യയ്ക്ക് വെളിയിലുള്ളവർക്ക് സിമ്പിളി സൗത്ത് ഒടിടി പ്ലാറ്റ്ഫോമിലും ചിത്രം കാണാം.
/indian-express-malayalam/media/media_files/bJAU2XaHMBNHNlr99zaM.jpg)
Adios Amigo OTT: ആസിഫ് അലി, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് നാസർ സംവിധാനം ചെയ്ത 'അഡിയോസ് അമിഗോ' ഒടിടിയിൽ. നെറ്റ്ഫ്ലിക്സിൽ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/mRmlfh76ULkrktNH1cxU.jpg)
Nunakkuzhi OTT: നുണക്കുഴി ഒടിടിയിൽ
Nunakkuzhi OTT: ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം 'നുണക്കുഴി' ഒടിടിയിൽ. സീ ഫൈവിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/7LQboQL3khEnFc3az79l.jpg)
CID Ramachandran Retd. SI OTT: സിഐഡി രാമചന്ദ്രൻ റിട്ട. എസ്ഐ ഒടിടിയിൽ
CID Ramachandran Retd. SI OTT: കലാഭവൻ ഷാജോൺ നായകനായ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം സിഐഡി രാമചന്ദ്രൻ റിട്ട. എസ്ഐ ഒടിടിയിൽ . നവാഗതനായ സനൂപ് സത്യൻ സംവിധാനം ചെയ്ത ചിത്രം ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. അനുമോൾ, ബൈജു സന്തോഷ്, സുധീർ കരമന, പ്രേം കുമാർ തുടങ്ങിയ താരങ്ങൾ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഇപ്പോൾ മനോരമ മാക്സിൽ കാണാം.
/indian-express-malayalam/media/media_files/Da8BhWp8SNceOMTKZJ7n.jpg)
Thalavan OTT: തലവൻ ഒടിടിയിൽ
Thalavan OTT: ബിജു മേനോൻ, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രം തലവൻ ഒടിടിയിൽ കാണാം. സോണി ലിവ് ആണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
/indian-express-malayalam/media/media_files/dxFwDFkwoKddbeO61uQN.jpg)
Pavi Caretaker OTT: പവി കെയർ ടേക്കർ
Pavi Caretaker OTT: ദിലീപിനെ നായകനാക്കി വിനീത് കുമാർ സംവിധാനം ചെയ്ത 'പവി കെയർ ടേക്കർ' ഒടിടിയിലേക്ക്. കൊച്ചി നഗരത്തിലെ ഒരു പ്രമുഖ ഫ്ളാറ്റിലെ കെയര്‍ ടേക്കറായി ജോലി ചെയ്യുന്ന പവിയുടെ ജീവിതവും പ്രണയവുമൊക്കെയാണ് ചിത്രം പറയുന്നത്. ദിലീപ് ആണ് ചിത്രത്തിൽ പവി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മനോരമ മാക്സിൽ സെപ്റ്റംബർ 6 മുതൽ ചിത്രം സ്ട്രീം ചെയ്തു തുടങ്ങുമെന്നാണ് റിപ്പോർട്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.