/indian-express-malayalam/media/media_files/2025/11/09/new-malayalam-ott-release-2025-11-09-17-58-50.jpg)
New OTT Release This Week: വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ ഈ ആഴ്ച റിലീസിനെത്തിയ മലയാള ചിത്രങ്ങൾ ഏതൊക്കെ എന്നു നോക്കാം
Karam OTT: കരം
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത കരം ഒടിടിയിലെത്തി. വിനീതിന്റെ പതിവു സ്റ്റൈലിൽ നിന്നുമാറി ഒരു ആക്ഷന്‍ ത്രില്ലർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 'ഹൃദയം', 'വര്‍ഷങ്ങള്‍ക്കുശേഷം' എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്കു ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്‌മണ്യവും ചേര്‍ന്ന് നിര്‍മിച്ച ചിത്രമാണിത്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യവും വിനീത് ശ്രീനിവാസന്റെ ഹാബിറ്റ് ഓഫ് ലൈഫും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. 'ആനന്ദം', 'ഹെലന്‍' എന്നീ ചിത്രങ്ങള്‍ക്കുശേഷമാണ് വിനീത് വീണ്ടും നിര്‍മാതാവിന്റെ കുപ്പായമണിഞ്ഞ ചിത്രമെന്ന സവിശേഷതയുമുണ്ട്.
Also Read: ശാന്തമീ രാത്രിയിൽ വാദ്യഘോഷാദികൾ കൊണ്ടു വാ; ജയറാമിനൊപ്പം വേദിയിൽ ചുവടുവച്ച് മമ്മൂട്ടി, വീഡിയോ
നോബിള്‍ ബാബുവാണ് നായകൻ. ഓഡ്രി മിറിയവും രേഷ്മ സെബാസ്റ്റ്യനുമാണ് നായികമാര്‍. മനോജ് കെ. ജയന്‍, കലാഭവന്‍ ഷാജോണ്‍, ബാബുരാജ്, വിഷ്ണു ജി. വാരിയര്‍, ജോണി ആന്റണി, ശ്വേത മേനോൻ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ജോമോന്‍ ടി. ജോണ്‍ ഛായാഗ്രഹണവും ഷാൻ സംഗീതസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. രഞ്ജന്‍ എബ്രഹാമാണ് എഡിറ്റിങ്. മനോരമ മാക്സിൽ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു.
Also Read: തലയിൽ മുല്ലപ്പൂ ഇല്ലാത്തതുകൊണ്ട് ഓസ്ട്രേലിയ പോകുവല്ല; സെൽഫ് ട്രോളുമായി നവ്യ നായർ
Nerariyum Nerath OTT: നേരറിയും നേരത്ത്
നവാഗതനായ രഞ്ജിത്ത് ജി വി കഥയെഴുതി സംവിധാനം ചെയ്ത നേരറിയും നേരത്ത് ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. യഥാർഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രത്തിൽ അഭിറാം രാധാകൃഷ്‌ണൻ, ഫറ ഷിബ്‌ല എന്നിവരാണ് നായികാനായകന്മാരായി എത്തുന്നത്. വേണി പ്രൊഡക്ഷൻസിന്റെ ബാനറിൽ എസ്. ചിദംബരകൃഷ്ണൻ ആണ് ചിത്രം നിർമ്മിച്ചത്. ഛായാഗ്രഹണം ഉദയൻ അമ്പാടിയും, എഡിറ്റിംഗ് മനു ഷാജുവും ഗാനരചന സന്തോഷ് വർമ്മയും സംഗീതം ടി.എസ്. വിഷ്ണുവും നിർമ്മിച്ചിരിക്കുന്നു. മനോരമ മാക്സ്​ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. ചിത്രം ഇപ്പോൾ മനോരമ മാക്സിൽ കാണാം.
Also Read: എന്റെ ആ ബന്ധത്തെ കുറിച്ച് ഭാര്യയ്ക്ക് അറിയാമായിരുന്നു: ജനാർദ്ദനൻ
Madhuram Jeevamrutha Bindu OTT: മധുരം ജീവാമൃത ബിന്ദു
മലയാളത്തിലെ പ്രമുഖ താരങ്ങൾ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ആന്തോളജി ചിത്രം 'മധുരം ജീവാമൃത ബിന്ദു' ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. ഷംസു സായിബ, ജെനിത് കച്ചപ്പിള്ളി, പ്രിൻസ് ജോയ്, അപ്പു എൻ ഭട്ടതിരി എന്നിവരാണ് 'മധുരം ജീവാമൃത ബിന്ദു'വിന്റെ സംവിധായകർ.
ലാൽ, ദയാന ഹമീദ്, വഫാ ഖദീജ, പുണ്യ എലിസബത്ത്, വിനയ് ഫോർട്ട്, ജാഫർ ഇടുക്കി, ബേസിൽ ജോസഫ്, സൈജു കുറുപ്പ്, സുഹാസിനി മണിരത്നം, മാല പാർവ്വതി തുടങ്ങിയ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. സൈന പ്ലേയിൽ ചിത്രം കാണാം.
Also Read: 36 വർഷങ്ങൾക്കിപ്പുറം ആ ഹിറ്റ് ഗാനത്തിനു ചുവടുവച്ച് നാഗാർജുനയും അമലയും, വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us