scorecardresearch

New Malayalam OTT Release: ഇന്ന് ഒടിടിയിൽ എത്തിയ മലയാളചിത്രങ്ങൾ

New Malayalam OTT Release: രണ്ടു മലയാളം ചിത്രങ്ങൾ കൂടി ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. ചിത്രങ്ങൾ ഏതൊക്കെ? എവിടെ കാണാം? 

New Malayalam OTT Release: രണ്ടു മലയാളം ചിത്രങ്ങൾ കൂടി ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. ചിത്രങ്ങൾ ഏതൊക്കെ? എവിടെ കാണാം? 

author-image
Entertainment Desk
New Update
New Malayalam OTT Release

New Malayalam OTT Release

New malayalam OTT Release: രണ്ടു മലയാളം ചിത്രങ്ങൾ കൂടി ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. ചിത്രങ്ങൾ ഏതൊക്കെ? എവിടെ കാണാം? 

Advertisment

Jeevan OTT:  ജീവൻ

വിനോദ് നാരായണൻ രചനയും സംവിധാനവും നിർവ്വഹിച്ച 'ജീവൻ' ഇന്ന് ഒടിടിയിലെത്തി.  മദ്യപാനം ഒരു വ്യക്തിയെയും കുടുംബത്തെയും ഏതൊക്കെ രീതിയിൽ ബാധിക്കുന്നുവെന്ന് വരച്ചു കാട്ടുന്ന ചിത്രത്തിൽ സിനു സിദ്ധാർത്ഥ് ആണ് നായകനായി എത്തുന്നത്. ജീവൻ എന്ന കഥാപാത്രമായാണ് സിനു സിദ്ധാർഥ് എത്തുന്നത്. 

Also Read: ഒരു വണ്ടി നിറയെ ഗൃഹോപകരണങ്ങൾ അനീഷിന്റെ വീട്ടിലെത്തി; വാക്കു പാലിച്ച് സ്പോൺസർ

നിരവധി പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ സുനിൽ പണിക്കർ, റൂബി ബാലൻ വിജയൻ, പ്രീതി ക്രിസ്റ്റീന പോൾ, വിവിയ ശാന്ത്, സുഭാഷ് പന്തളം എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.

ഗോപികാ ഫിലിംസിന്റെ ബാനറിൽ സുനിൽ പണിക്കരും വിഷ്ണു വിജയനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം മദ്യപാനത്തിന്റെ വിവിധ ദുരന്ത തലങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നു. തീർത്തും ഒരു കുടുംബചിത്രമായി എത്തുന്ന 'ജീവൻ' സിനിമയുടെ സംഗീതം നിർവ്വഹിക്കുന്നത് ഗോപി സുന്ദർ ആണ്. ഷിബു ചക്രവർത്തിയാണ് ഗാനരചന. ഛായാഗ്രഹണം സിനു സിദ്ധാർത്ഥ്, പശ്ചാത്തലസംഗീതം ഗോപി സുന്ദർ, എഡിറ്റിംഗ് ബാബു രത്നം, കലാസംവിധാനം രജീഷ്, പ്രൊഡക്ഷൻ കൺട്രോളർ ഷാജി ഒലവക്കോട്, കൊറിയോഗ്രാഫി ഡെന്നി പോൾ, മേക്കപ്പ് അനിൽ നേമം, വസ്ത്രാലങ്കാരം വീണ അജി, കളറിസ്റ്റ് രമേഷ് അയ്യർ, സ്റ്റണ്ട് കൊറിയോഗ്രാഫി ജെറോഷ്, സ്റ്റിൽസ് ഹരി തിരുമല, ഡിസൈൻസ് ബാൺ ഔൾ മീഡിയ, പിആർഒ മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റെർടെയ്ന്‍‍മെന്‍റ്സ്. 

Also Read: രേണു സുധി സിനിമയിലേക്ക്

മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. ചിത്രം മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു.

Uduppu OTT: ഉടുപ്പ്

നടന്‍ സുധീര്‍ കരമനയും ഇന്ദ്രന്‍സും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ഉടുപ്പ്' ഒടിടിയിലെത്തി. കലാമൂല്യവും ജനപ്രിയവുമായ ഒരുപിടി ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച പ്രശസ്ത തിരക്കഥാകൃത്ത് അനില്‍ മുഖത്തല ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഉടുപ്പ്'.  അശോക് ആര്‍ നാഥാണ് ഈ ചിത്രത്തിന്റെ തിരക്കഥ. 

Also Read: എനിക്കും മമ്മൂക്കക്കും മാത്രമേ അതുള്ളൂ; നടിയുടെ സംസാരം  കേട്ട് ചിരിയടക്കാനാവാതെ മമ്മൂട്ടി

നടി സോനാ നായരും ചിത്രത്തില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൊച്ചുപ്രേമന്‍, വഞ്ചിയൂര്‍ പ്രവീണ്‍, സുര്‍ജിത്ത്, മായ, സിന്ധു, റീന എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. നിര്‍മ്മാണം- സൂര്യനാരായണന്‍, ക്യാമറ- സുനില്‍ പ്രേം, തിരക്കഥ- അശോക് ആര്‍ നാഥ്, ആര്‍ട്ട്- പാവുമ്പ മനോജ്, എഡിറ്റര്‍- സുജേഷ് എസ്, മേക്കപ്പ്- ലാല്‍ കരമന, പശ്ചാത്തല സംഗീതം- വിശ്വജിത്ത് കവിത പ്രകാശ് കല്ല്യാണി, വസ്ത്രാലങ്കാരം- അജി കഴക്കൂട്ടം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രകാശ് തിരുവല്ല, ശബ്ദമിശ്രണം- കൃഷ്ണനുണ്ണി, പി ആര്‍ ഒ- പി ആര്‍ സുമേരന്‍.

മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. ചിത്രം മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു.

Also Read: ഓറ ശുദ്ധീകരിക്കാൻ 10,000 രൂപ; 15 മിനിറ്റ് ഹീലിങ്ങിന് ഞെട്ടിക്കുന്ന വില; മീര കപൂറിൻ്റെ വെൽനസ് ബ്രാൻഡ് ചർച്ചയിൽ

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: