/indian-express-malayalam/media/media_files/2025/10/25/new-malayalam-ott-releases-this-week-2025-10-25-17-26-12.jpg)
New Malayalam OTT Releases This Week
/indian-express-malayalam/media/media_files/2025/10/25/imbam-movie-ott-2025-10-25-15-25-51.jpg)
Imbam OTT: ഇമ്പം
ലാലു അലക്സ്, ദീപക് പറമ്പോൾ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ഇമ്പം ഒടിടിയിലേക്ക്. ശ്രീജിത്ത് ചന്ദ്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ മീര വാസുദേവ്, ദർശന സുദർശൻ, ഇര്‍ഷാദ്, കലേഷ് രാമാനന്ദ്, ദിവ്യ എം. നായര്‍, ശിവജി ഗുരുവായൂര്‍, നവാസ് വള്ളിക്കുന്ന്, വിജയന് കാരന്തൂര്‍, മാത്യു മാമ്പ്ര, ഐ.വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാല്‍ ജോസ്, ബോബന് സാമുവല്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. സൺനെക്സ്റ്റിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2025/10/13/mirage-ott-release-date-platform-2025-10-13-17-06-54.jpg)
Mirage OTT: മിറാഷ്
ആസിഫ് അലി, അപര്‍ണാ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകൻ ജീത്തു ജോസഫ് ഒരുക്കിയ മിറാഷ് ഒടിടിയിലെത്തി. ആസിഫിനും അപർണയ്ക്കുമൊപ്പം ഹക്കിം ഷാജഹാന്, ദീപക് പറമ്പോല്‍, ഹന്നാ റെജി കോശി, സമ്പത്ത് രാജ്, അർജുൻ ശ്യാം ഗോപൻ എന്നിവരും മിറാഷിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സോണി ലിവിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2025/10/23/sea-of-love-kadalolam-sneham-ott-2025-10-23-14-11-13.jpg)
Sea of Love - Kadalolam Sneham OTT: സീ ഓഫ് ലവ്- കടലോളം സ്നേഹം
ബിഗ് ബോസ് മലയാളത്തിലൂടെ ശ്രദ്ധനേടിയ ദിൽഷ പ്രസന്നൻ പ്രധാന വേഷത്തിലെത്തിയ‘സീ ഓഫ് ലവ്- കടലോളം സ്നേഹം’ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. ലെസ്ബിയൻ പ്രണയകഥ പറയുന്ന ഈ ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സായി കൃഷ്ണയാണ്. ദിൽഷയ്ക്കു പുറമേ മീര നായർ, കോട്ടയം രമേഷ്, സീനത്ത് എ. പി, ജിബ്നു ചാക്കോ ജേക്കബ്, ദേവകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനവേഷങ്ങളിൽ എത്തുന്നത്. മനോരമ മാക്സിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2025/10/23/anjaamvedham-ott-release-2025-10-23-17-30-27.jpg)
Anjaamvedham OTT: അഞ്ചാം വേദം
നവാഗതനായ മുജീബ് ടി മുഹമ്മദ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'അഞ്ചാം വേദം' ഒടിടിയിലെത്തി. പുതുമുഖമായ വിഹാൻ വിഷ്ണുവാണ് ചിത്രത്തിലെ നായകൻ. സുനു ലക്ഷ്മി, സജിത്ത് രാജ്, അമർനാഥ്, ഹരിചന്ദ്രൻ, ജോളി, സജാദ് ബ്രൈറ്റ്, ബിനീഷ് രാജ്, രാജീവ് ഗോപി, അജിത്ത് പെരുമ്പാവൂർ, അനീഷ് ആനന്ദ്, സംക്രന്ദനൻ, നാഗരാജ്, ജിൻസി ചിന്നപ്പൻ, അമ്പിളി, സൗമ്യരാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ചിത്രം മനോരമ മാക്സിൽ കാണാം.
/indian-express-malayalam/media/media_files/2025/03/20/chattuli-ott-release-915693.jpg)
Chattuli OTT: ചാട്ടുളി
ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ് ബാബു സംവിധാനം ചെയ്ത ചാട്ടുളി ഒടിടിയിലെത്തി. കാർത്തിക് വിഷ്ണു, ശ്രുതി ജയൻ, ലത ദാസ്, വർഷ പ്രസാദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുപ്രധാന അഭിനേതാക്കൾ. മനോരമ മാക്സിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2025/07/02/nadikar-ott-release-date-2025-07-02-19-14-47.jpg)
Nadikar OTT: നടികർ
ടൊവിനോ തോമസ്, ഭാവന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്ത 'നടികർ' ഒടിടിയിലേക്ക്. സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, അനൂപ് മേനോൻ, ചന്തു സലിംകുമാർ, ഇന്ദ്രൻസ്, മധുപാൽ, സുരേഷ് കൃഷ്ണ, സംവിധായകൻ രഞ്ജിത്ത്, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാൾ, ശ്രീകാന്ത് മുരളി, അർജുൻ നന്ദകുമാർ, ദിവ്യ പിള്ള തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ഒടിടി പ്ലാറ്റ്ഫോമായ ലയൺസ്ഗേറ്റ് പ്ലേയിൽ ചിത്രം കാണാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us