/indian-express-malayalam/media/media_files/2025/03/15/o0ItqQ0roUVvM3vSRZcT.jpg)
New Malayalam OTT Release This Week
/indian-express-malayalam/media/media_files/2025/03/13/2mdr7IfzM6C0xTl6R8iU.jpg)
Orumbettavan OTT: ഒരുമ്പെട്ടവൻ
ഇന്ദ്രൻസ്, ജാഫർ ഇടുക്കി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുജീഷ് ദക്ഷിണകാശി, ഹരിനാരായണൻ കെ.എം എന്നിവർ ചേർന്ന് സംവിധാനം ചെയ്ത 'ഒരുമ്പെട്ടവൻ' ഒടിടിയിലെത്തി. മനോരമ മാക്സിലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/03/08/BK8FLB47P1jS6c5l2e9R.jpg)
Ponman OTT: പൊൻമാൻ
ബേസിൽ ജോസഫ്, സജിൻ ഗോപു, ലിജിമോൾ ജോസ്, ആനന്ദ് മന്മഥൻ, ദീപക് പറമ്പോൾ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ് എന്നിവർ അഭിനയിച്ച പൊന്മാൻ മികച്ച പ്രേക്ഷക- നിരൂപക പ്രശംസ നേടിയിരുന്നു. ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിനായി തിരക്കഥ എഴുതിയത് ജി. ആർ ഇന്ദു ഗോപനാണ്. ഇന്ദുഗോപന്റെ 'നാലഞ്ച് ചെറുപ്പക്കാർ' എന്ന നോവലിനെ ആസ്പദമാക്കിയാണ് പൊൻമാൻ ഒരുക്കിയിരിക്കുന്നത്. ജി. ആർ ഇന്ദുഗോപനും ജസ്റ്റിൻ മാത്യുവും ചേർന്നാണ് തിരക്കഥയും സംഭാഷണവും. ജിയോ ഹോട്ട്സ്റ്റാറിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/ERib6itL8Ni9ClutTz2X.jpg)
Agent OTT: ഏജന്റ് ഒടിടി
അഖിൽ അക്കിനേനി, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്ത് തെലുങ്കിലും മലയാളത്തിലുമായി പുറത്തിറങ്ങിയ 'ഏജന്റ്' ഒടിടിയിലെത്തി. സോണി ലിവിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/02/26/oDEyAa3vEBrHA4Bl4rST.jpg)
Emergency OTT: എമർജൻസി
നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്ത് രചനയും സംവിധാനവും നിർവഹിച്ച എമർജൻസി നെറ്റ്ഫ്ളിക്സിൽ കാണാം. കങ്കണ റണാവത്ത്, മലയാളി താരം വൈശാഖ് നായർ, അനുപം ഖേർ, ശ്രേയസ് താൽപദെ, അശോക് ചാബ്ര, മഹിമ ചൗധരി, മിലിന്ദ് സോമൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
/indian-express-malayalam/media/media_files/2025/03/13/b04pEgdBGLsAEqaXTj7u.jpg)
Azaad OTT: ആസാദ് ഒടിടി
അജയ് ദേവ്ഗൺ,ആമൻ ദേവ്ഗൺ, റാഷ തഡാനി എന്നിവർ പ്രധാന വേഷത്തിലെത്തിയ ആസാദ് ഒടിടിയിലെത്തി.അജയ് ദേവ്ഗണിന്റെ അനന്തരവൻ ആമൻ ദേവ്ഗണിന്റെയും രവീണ ടണ്ടന്റെ മകൾ റാഷ തഡാനിയുടെയും അരങ്ങേറ്റചിത്രമാണിത്.അജയ് ദേവ്ഗൺ, അമൻ ദേവ്ഗൺ, റാഷ എന്നിവരെ കൂടാതെ ഡയാന പെന്റി, പിയൂഷ് മിശ്ര, മോഹിത് മാലിക്, ജിയ അമിൻ, ഡിലൻ ജോൺസ് എന്നിവരും ചിത്രത്തിലുണ്ട്. നെറ്റ്ഫ്ളിക്സിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/2024/12/31/3xw2Ex8T9dAlKaXOxves.jpg)
Hello Mummy OTT: ഹലോ മമ്മി
ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തിലെത്തിയ, വൈശാഖ് എലൻസ് സംവിധാനം ചെയ്ത 'ഹലോ മമ്മി' ഇപ്പോൾ ആമസോൺ പ്രൈം വീഡിയോയിൽ കാണാം.
/indian-express-malayalam/media/media_files/2025/02/07/f1jzGLtepbOX5jblJGEp.jpg)
Rekhachithram OTT: രേഖാചിത്രം
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത 'രേഖാചിത്രം' ഒടിടിയിൽ കാണാം. സോണി ലിവിൽ ആണ് രേഖാചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.