/indian-express-malayalam/media/media_files/2025/11/19/new-malayalam-ott-release-manorama-max-2025-11-19-18-02-46.jpg)
New malayalam OTT Release This Week: മലയാള സിനിമകളുടെ വലിയൊരു കളക്ഷൻ തന്നെ സ്വന്തമാക്കുകയാണ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ മനോരമ മാക്സ്. നിരവധി മലയാള ചിത്രങ്ങളാണ് ഓരോ ആഴ്ചയും മനോരമ മാക്സിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്.
ഈ ആഴ്ച മനോരമ മാക്സിലൂടെ സ്ട്രീമിംഗ് ആരംഭിക്കുന്ന മലയാള ചിത്രങ്ങൾ ഏതൊക്കെയെന്നു നോക്കാം.
Also Read: ദുൽഖറോ പൃഥ്വിരാജോ? അതിസമ്പന്നൻ ആര്?
Shades of Life OTT: ഷെയ്ഡ്സ് ഓഫ് ലൈഫ്
ആന്തോളജി ചിത്രം 'ഷെയ്ഡ്സ് ഓഫ് ലൈഫ്' ഒടിടി റിലീസിനൊരുങ്ങുന്നു. പാമ്പും കയറും, വേൽ, കളവ്, റൂഹ് എന്നീ നാലു ചെറുസിനിമകളാണ് ഈ ആന്തോളജി ചിത്രത്തിലുള്ളത്. ജീവിതത്തിന്റെ നിറഭേദങ്ങൾ പ്രമേയമാക്കി നടരാജൻ പട്ടാമ്പി, റഷീദ് അഹമ്മദ്, ജംഷീർ മുഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
നിയാസ് ബക്കർ, കുമാർ സുനിൽ, ദാസൻ കോങ്ങാട്, അബു വളയംകുളം, ഭാസ്‌ക്കർ അരവിന്ദ്, ടെലിഫോൺ രാജ്, സത്യന്‍ പ്രഭാപുരം, സ്വാതി മോഹനൻ, കാർത്തിക്, സാമി, രാജീവ് പിള്ളത്ത്, സക്കറിയ, ശ്രീജ കെ. ദാസ്, ആതിര സുരേഷ്, ഉത്തര, രമണി മഞ്ചേരി, സലീഷ ശങ്കർ, ബിനി, ബേബി സൗപർണിക, നിരുപമ രാജീവ്, ശിവദ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
സുദേവൻ, വിജീഷ് തോട്ടിങ്കൽ, നടരാജൻ പട്ടാമ്പി, റഷീദ് അഹമ്മദ് എന്നിവരാണ് ചിത്രത്തിന്റെ രചന. ക്ലാസിക് മീഡിയ എന്റർടൈന്മെന്റ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷിഹാബ് ഓങ്ങല്ലൂർ ഛായാഗ്രഹണം നിർവഹിക്കുന്നു.
ഡോക്ടർ താര ജയശങ്കർ, ഗണേഷ് മലയത്ത്, ഫൈസൽ പൊന്നാനി, പൊന്മണി, ജയദേവൻ അലനല്ലൂർ എന്നിവർ എഴുതിയ വരികൾക്ക് ബിജിപാൽ, വിഷ്ണു ശിവശങ്കർ, ജയദേവൻ അലനല്ലൂർ എന്നിവരാണ് സംഗീതം പകർന്നത്. അനുരാധ ശ്രീറാം, സിത്താര കൃഷ്ണകുമാർ, പ്രണവ് സി.പി., റാസ റസാഖ്, യൂനായിസോ, ജയദേവൻ അലനലൂർ എന്നിവരാണ് ഗായകർ. പഞ്ചാത്തല സംഗീതം- പി.എസ്. ജയഹരി, വിഷ്ണു ശിവശങ്കർ, സാം സൈമൺ ജോർജ്, എഡിറ്റിംഗ്- സച്ചിൻ സത്യ, ഷബീർ എൽ.പി., അശ്വിന്‍ ബാബു.
മനോരമ മാക്സിൽ നവംബർ 21 മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
Thelivu Sahitham OTT: തെളിവ് സഹിതം
സക്കീർ മണ്ണാർമല സംവിധാനം ചെയ്ത 'തെളിവ് സഹിതം' ഒടിടി റിലീസിനൊരുങ്ങുന്നു. നിഷാന്ത് സാഗർ, മേജർ രവി, അബു സലീം, രാജേഷ് ശർമ, നിർമൽ പാലാഴി, പ്രദീപ് ബാലൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
പുതുമുഖങ്ങളായ ഗ്രീഷ്മ ജോയ്,നിദ, മാളവിക അനിൽ കുമാർ, ഷൌക്കത്ത് അലി, ബിച്ചാൽ മുഹമ്മദ്, കൃഷ്ണദാസ് പൂന്താനം എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.
Also Read: അന്ന് മമ്മൂട്ടി, ഇന്ന് മഞ്ജുവാര്യർ; അന്നുമിന്നും സാരഥി അസീസ്
ജോളി വുഡ് മൂവീസിന്റെ ബാനറിൽ, ജോളി ലോനപ്പൻ ആണ് ചിത്രം നിർമിച്ചത്. ആളൊരുക്കം, സബാഷ് ചന്ദ്രബോസ് എന്നീ ചിത്രങ്ങൾക്കു ശേഷം ജോളി ലോനപ്പൻ നിർമിച്ച ചിത്രമാണിത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ഷഫീഖ് കാരാട് ആണ്.
എൽദോ ഐസക് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. സായി ബാലൻ സംഗീതവും, അശ്വിൻ രാജ് എഡിറ്റിങും കൈകാര്യം ചെയ്തിരിക്കുന്നു. സുനിൽ എസ് പൂരത്തിന്റതാണ് വരികൾ. അതുൽ നറുകര, സായി ബാലൻ, സുര, ദാസൻ, തുടങ്ങിയവരാണ് ഗായകർ.
നവംബർ 22 മുതൽ മനോരമ മാക്സിൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
Private OTT: പ്രൈവറ്റ്
ഇന്ദ്രൻസ്, മീനാക്ഷി അനൂപ്, അന്നു ആൻ്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദീപക് ഡിയോൺ രചനയും സംവിധാനവും നിർവ്വഹിച്ച 'പ്രൈവറ്റ്' ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലെത്തും. 'ലെറ്റ്സ് ഗോ ഫോർ എ വാക്ക്' എന്ന ടാഗ്‌ലൈനോടെ എത്തിയ ചിത്രത്തിൽ ബാലൻ മാരാർ ആയി ഇന്ദ്രൻസും അഷിത ബീഗമായി മീനാക്ഷിയും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വച്ചത്.
സി ഫാക്ടര്‍ ദ എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയുടെ ബാനറില്‍ വി.കെ. ഷബീർ ആണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയത് നവാഗതനായ അശ്വിന്‍ സത്യയാണ്. മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. ഇന്ന് അർദ്ധരാത്രിയോടെ മനോരമ മാക്സിൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
Mrudhu Bhave Dhruda Kruthye OTT: മൃദുഭാവേ ദൃഢ കൃത്യേ
ഷാജൂൺ കാര്യാൽ ചിത്രം മൃദുഭാവേ ദൃഢ കൃത്യേ ഈ ആഴ്ച ഒടിടിയിലെത്തി. ഹൈഡ്രോഎയർ ടെക്ടോണിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഡോക്ടർ വിജയ്ശങ്കർ മേനോ൯ നിർമ്മിച്ച ഈ ചിത്രത്തിൽ യുവതാരവും മോട്ടിവേഷണൽ സ്പീക്കറുമായ സൂരജ് സൺ ആണ് നായക൯.
തട്ടുംപുറത്ത് അച്യുത൯, ഏതം തുടങ്ങിയ ചിത്രങ്ങളിൽ നായികയായി അഭിനയിച്ച ശ്രവണ, ഡബ്സ്മാഷ് വീഡിയോകളിലൂടെ ശ്രദ്ധേയയായ മരിയ പ്രി൯സ് എന്നിവരാണ് നായികമാർ. ഡോക്ടർ വിജയ് ശങ്കർ മേനോന്റെ കഥക്ക് രവി തോട്ടത്തിൽ തിരക്കഥയും, രാജേഷ് കുറുമാലി സംഭാഷണവുമൊരുക്കി.
സുരേഷ് കൃഷ്ണ, ദിനേശ് പണിക്കർ, സീമ ജി. നായർ, മായാമേനോ൯, ജീജ സുരേന്ദ്ര൯, ഹരിത്, സിദ്ധാർഥ് രാജ൯, ജുനൈറ്റ് അലക്സ് ജോർഡി, മനൂപ് ജനാർദ്ധന൯, ദേവദാസ്, ആനന്ദ് ബാൽ, വിജയ് ഷെട്ടി, ഡോ. സുനിൽ, രാജേഷ് കുറുമാലി, ദീപക് ജയപ്രകാശ൯ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
നവാഗതനായ നിഖിൽ വി. നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. റഖീബ് ആലം, ദി൯നാഥ് പുത്തഞ്ചേരി, ഡോ. ജെറ്റീഷ് ശിവദാസ്, ഡോ. പ്രജീഷ് ഉണ്ണികൃഷ്ണ൯, ശ്രീജിത് രാജേന്ദ്ര൯ എന്നിവരുടെ വരികൾക്ക് സാജ൯ മാധവ് സംഗീതം നൽകി.
Also Read: ആങ്കറിം​ഗ് മാത്രമല്ല വരുമാന മാർഗ്ഗം; പുത്തൻ മെഴ്സിഡസ് ബെൻസ് സ്വന്തമാക്കി മീര അനിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us