/indian-express-malayalam/media/media_files/2026/01/16/new-malayalam-ott-release-kalamkaval-bha-bha-ba-randam-mukham-silencer-2026-01-16-14-46-20.jpg)
/indian-express-malayalam/media/media_files/2026/01/08/bha-bha-ba-2026-01-08-19-31-01.jpg)
Bha Bha Ba OTT: ഭഭബ
ദിലീപിനെ നായകനാക്കി നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ 'ഭഭബ' ഒടിടിയിലെത്തി. മോഹൻലാൽ അതിഥി വേഷത്തിൽ എത്തിയ ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ്, ബാലു വർഗീസ്, സലിം കുമാർ, അശോകൻ, ദേവൻ, ബിജു പപ്പൻ, ജി. സുരേഷ് കുമാർ, നോബി, വിജയ് മേനോൻ, റിയാസ് ഖാൻ, സെന്തിൽ കൃഷ്ണാ, റെഡിൻ കിംഗ്സിലി (തമിഴ്), ഷമീർ ഖാൻ (പ്രേമലു ഫെയിം) ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, നൂറിൻ ഷെറീഫ്, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫർ സാൻഡി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഭഭബ നിർമിച്ചിരിക്കുന്നത്. ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. സീ5ൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2025/11/27/kalamkaval-2025-11-27-17-08-38.jpg)
Kalamkaval OTT: കളങ്കാവൽ
മമ്മൂട്ടിയെയും വിനായകനെയും പ്രധാന കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത 'കളങ്കാവൽ' ഒടിടിയിലെത്തി. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിച്ച ഏഴാമത്തെ ചിത്രം കൂടിയാണ്. സോണി ലിവിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2026/01/16/randam-mukham-ott-2026-01-16-14-04-44.jpg)
Randam Mukham: രണ്ടാം മുഖം
മണികണ്ഠന് ആചാരി കേന്ദ്രകഥാപാത്രമായി എത്തുന്ന രണ്ടാം മുഖം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. കൃഷ്ണജിത്ത് എസ് വിജയൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രാഹകൻ അജയ് പി പോളാണ്. മറീന മൈക്കിളും അഞ്ജലി നായരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്. മനോരമ മാക്സിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2026/01/10/silencer-ott-release-date-platform-watch-now-manoramamax-2026-01-10-12-43-06.jpg)
Silencer OTT: സൈലൻസർ
ദേശീയ പുരസ്കാര ജേതാവ് പ്രിയനന്ദനൻ സംവിധാനം ചെയ്ത സൈലൻസർ ഒടിടിയിലെത്തി. ലാൽ, ഇർഷാദ് അലി, മീരാ വാസുദേവ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം മനോരമ മാക്സിൽ കാണാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us