/indian-express-malayalam/media/media_files/W2MMr0cv2ngDJfKUtFSn.jpg)
New Malayalam OTT Release
/indian-express-malayalam/media/media_files/uNalXyCI1nCESYYSE2vj.jpg)
Bramayugam OTT: ഭ്രമയുഗം
മികച്ച പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടിയ ഒന്നാണ് ഭ്രമയുഗം. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ ചിത്രം ഇപ്പോൾ ഒടിടിയിൽ ലഭ്യമാണ്. മമ്മൂട്ടിയെ കൂടാതെ, അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ്, മണികണ്ഠൻ ആർ ആചാരി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. സോണി ലിവിൽ മാർച്ച് 15 മുതൽ ചിത്രം ലഭ്യമാകും.
/indian-express-malayalam/media/media_files/QCwapradNqbvbHD8BNKU.jpg)
Abraham Ozler OTT: എബ്രഹാം ഓസ്ലർ
ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രമാണ് എബ്രഹാം ഓസ്ലർ. ജയറാമിനൊപ്പം മമ്മൂട്ടിയും ചിത്രത്തിലുണ്ട്. അര്ജുൻ അശോകൻ, അനശ്വര രാജൻ, ജഗദീഷ് എന്നിവരാണ് മറ്റുപ്രധാന അഭിനേതാക്കൾ. മാർച്ച് 20 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
/indian-express-malayalam/media/media_files/c3ihq9q5ERpmW4scdw2B.jpg)
Anweshippin Kandethum OTT: അന്വേഷിപ്പിൻ കണ്ടെത്തും
ടൊവിനോ തോമസിനെ നായകനാക്കി ഡാര്വിന് കുര്യാക്കോസ് സംവിധാനം ചെയ്ത ചിത്രമാണ് 'അന്വേഷിപ്പിൻ കണ്ടെത്തും'. ജിനു വി എബ്രഹാമാണ് തിരക്കഥ. സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, വെട്ടുകിളി പ്രകാശ് എന്നിവരാണ് മറ്റു താരങ്ങൾ. ചിത്രം ഇപ്പോൾ നെറ്റ്ഫ്ളിക്സിൽ ലഭ്യമാണ്.
/indian-express-malayalam/media/media_files/WXXiZzK5XIwXaze5ogUT.jpg)
Rani: The Real Story OTT, റാണി
ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത 'റാണി: ദി റിയൽ സ്റ്റോറി' ഒടിടിയിൽ കാണാം. ഭാവന, ഹണി റോസ്, ഉർവശി, മാലാ പാർവ്വതി, അനുമോൾ, പുതുമുഖം നിയതി, ഇന്ദ്രൻസ്, ഗുരുസോമസുന്ദരം, മണിയൻ പിള്ളരാജു, തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. മനോരമ മാക്സിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/Cpjj2S9w03PJNljicbC1.jpg)
B 32 Muthal 44 Vare OTT: ബി 32 മുതൽ 44 വരെ
പെൺശരീരത്തിന്റെ രാഷ്ട്രീയം പറയുന്ന ‘ബി 32 മുതൽ 44 വരെ’ കേരള സർക്കാരിന്റെ ഒടിടി പ്ലാറ്റ്ഫോമായ സി സ്പേസിൽ ലഭ്യമാണ്. ശ്രുതി ശരണ്യം സംവിധാനം ചെയ്ത ചിത്രത്തിൽ രമ്യാ നമ്പീശൻ, അനാർക്കലി മരിക്കാർ, സെറിൻ ഷിഹാബ്, ബി.അശ്വതി, നവാഗതയായ റെയ്ന രാധാകൃഷ്ണൻ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
/indian-express-malayalam/media/media_files/TRSgZejqA2klJrjsZuLB.jpg)
Aattam OTT: ആട്ടം
ഐഎഫ്എഫ്കെയില് മികച്ച മലയാളം ചിത്രമായി തെരഞ്ഞെടുത്ത ആട്ടം ഇപ്പോൾ ഒടിടിയിൽ കാണാം. ആനന്ദ് ഏകര്‍ഷി എഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ വിനയ് ഫോര്‍ട്ട്, കലാഭവന്‍ ഷാജോണ്‍, സെറിന്‍ ഷിഹാബ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ആമസോണ്‍ പ്രൈമിൽ ആട്ടം കാണാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us