/indian-express-malayalam/media/media_files/2026/01/10/new-malayalam-ott-release-kalamkaval-bha-bha-bha-2026-01-10-13-13-35.jpg)
New Malayalam OTT Release
New malayalam OTT Release മലയാള സിനിമാ പ്രേമികളെ സംബന്ധിച്ചിടത്തോളം ആവേശകരമായ ഒരു വാർത്തയാണിത്. ബോക്സ് ഓഫീസിലെ മത്സരങ്ങൾക്ക് ശേഷം മലയാളത്തിന്റെ രണ്ട് ഇതിഹാസ താരങ്ങൾ അഭിനയിക്കുന്ന ചിത്രങ്ങൾ ഒരേ ദിവസം ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യുകയാണ്. മമ്മൂട്ടി-വിനായകൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'കളങ്കാവൽ', ദിലീപ് നായകനായി മോഹൻലാൽ അതിഥി വേഷത്തിലെത്തിയ 'ഭഭബ' എന്നിവയാണ് ഒരേ ദിവസം ഒടിടിയിലേക്ക് എത്തുന്നത്.
Also Read: Silencer OTT: സൈലൻസർ ഒടിടിയിലെത്തി, എവിടെ കാണാം?
Kalamkaval OTT: കളങ്കാവൽ
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ പുറത്തിറങ്ങിയ ഏഴാമത്തെ ചിത്രമായ 'കളങ്കാവൽ', തിയേറ്ററുകളിൽ വലിയ ചർച്ചയായ ഒരു സൈക്കോളജിക്കൽ ആക്ഷൻ-ത്രില്ലറാണ്. ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത ഈ ചിത്രം കുപ്രസിദ്ധമായ 'സയനൈഡ് മോഹൻ' കേസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.
കരിയറിൽ വീണ്ടും ഒരു നെഗറ്റീവ് വേഷത്തിൽ മമ്മൂട്ടി നിറഞ്ഞാടുമ്പോൾ, അദ്ദേഹത്തിന് ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനമാണ് വിനായകൻ കാഴ്ചവെക്കുന്നത്. സ്ത്രീകളെ കൊലപ്പെടുത്തി ആനന്ദം കണ്ടെത്തുന്ന സ്റ്റാൻലി ദാസ് എന്ന വില്ലനെ മമ്മൂട്ടി അവിസ്മരണീയമാക്കി.
Also Read: Pennu Case Review: തമാശകളും ചിരിയും കൈകോർക്കുന്ന ക്ലീൻ കോമഡി; ‘പെണ്ണ് കേസ്’റിവ്യൂ
സോണി ലിവിലൂടെയാണ് കളങ്കാവൽ ഒടിടിയിലെത്തുന്നത്. ജനുവരിയിൽ 16 മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
Bha Bha Bha OTT:ഭഭബ
ദിലീപിനെ നായകനാക്കി നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് 'ഭഭബ'. ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തിയ ചിത്രംകൂടിയാണ് ഭഭബ. മോഹൻലാലിന്റെ മാസ്സ് അതിഥി വേഷംതന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഭഭബ നിർമിച്ചിരിക്കുന്നത്. ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്.
സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ്, ബാലു വർഗീസ്, സലിം കുമാർ, അശോകൻ, ദേവൻ, ബിജു പപ്പൻ, ജി. സുരേഷ് കുമാർ, നോബി, വിജയ് മേനോൻ, റിയാസ് ഖാൻ, സെന്തിൽ കൃഷ്ണാ, റെഡിൻ കിംഗ്സിലി (തമിഴ്), ഷമീർ ഖാൻ (പ്രേമലു ഫെയിം) ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, നൂറിൻ ഷെറീഫ്, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫർ സാൻഡി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.
സീ5(Z5)ആണ് ഭഭബയുടെ ഒടിടി സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ജനുവരി 16 മുതൽ സ്ട്രീമിങ് ആരംഭിക്കും.
Also Read: ഓസ്ട്രേലിയയിൽ അവധി ആഘോഷിച്ച് കാവ്യ മാധവൻ; ചിത്രങ്ങൾ വൈറൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us