scorecardresearch

New OTT Release: ആ മലയാള ചിത്രം ഇന്ന് അർദ്ധരാത്രി ഒടിടിയിലെത്തും; എവിടെ കാണാം?

New Malayalam OTT Release: മദ്യപാനം ഒരു വ്യക്തിയെയും കുടുംബത്തെയും ഏതൊക്കെ രീതിയിൽ ബാധിക്കുന്നുവെന്ന് വരച്ചു കാട്ടുന്ന ചിത്രത്തിൽ സിനു സിദ്ധാർത്ഥ് ആണ് നായകൻ

New Malayalam OTT Release: മദ്യപാനം ഒരു വ്യക്തിയെയും കുടുംബത്തെയും ഏതൊക്കെ രീതിയിൽ ബാധിക്കുന്നുവെന്ന് വരച്ചു കാട്ടുന്ന ചിത്രത്തിൽ സിനു സിദ്ധാർത്ഥ് ആണ് നായകൻ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Jeevan OTT Release Date Platform

Jeevan OTT Release Date & Platform: വിനോദ് നാരായണൻ രചനയും സംവിധാനവും നിർവ്വഹിച്ച 'ജീവൻ' ഇന്ന് അർദ്ധരാത്രിയോടെ  ഒടിടിയിലേക്ക് എത്തും.  മദ്യപാനം ഒരു വ്യക്തിയെയും കുടുംബത്തെയും ഏതൊക്കെ രീതിയിൽ ബാധിക്കുന്നുവെന്ന് വരച്ചു കാട്ടുന്ന ചിത്രത്തിൽ സിനു സിദ്ധാർത്ഥ് ആണ് നായകനായി എത്തുന്നത്. ജീവൻ എന്ന കഥാപാത്രമായാണ് സിനു സിദ്ധാർഥ് എത്തുന്നത്. 

Advertisment

Also Read: എക്കോയിലെ കുര്യച്ചൻ; ജീവിതത്തിൽ ദുൽഖർ സൽമാൻ്റെയും രൺബീറിന്റെയും ഗുരു

നിരവധി പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ സുനിൽ പണിക്കർ, റൂബി ബാലൻ വിജയൻ, പ്രീതി ക്രിസ്റ്റീന പോൾ, വിവിയ ശാന്ത്, സുഭാഷ് പന്തളം എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.

Also Read: Dheeram Review: ഊഹങ്ങൾ തെറ്റും, ആകാംക്ഷ കൂട്ടും; ധീരം റിവ്യൂ

Also Read: Kalamkaval Review: മമ്മൂട്ടിയുടെ അതിഭീകര വില്ലനിസം, പക്ഷേ മേക്കിംഗിൽ പാളി; കളങ്കാവൽ, റിവ്യൂ

ഗോപികാ ഫിലിംസിന്റെ ബാനറിൽ സുനിൽ പണിക്കരും വിഷ്ണു വിജയനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം മദ്യപാനത്തിന്റെ വിവിധ ദുരന്ത തലങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നു. തീർത്തും ഒരു കുടുംബചിത്രമായി എത്തുന്ന 'ജീവൻ' സിനിമയുടെ സംഗീതം നിർവ്വഹിക്കുന്നത് ഗോപി സുന്ദർ ആണ്. ഷിബു ചക്രവർത്തിയാണ് ഗാനരചന. ഛായാഗ്രഹണം സിനു സിദ്ധാർത്ഥ്, പശ്ചാത്തലസംഗീതം ഗോപി സുന്ദർ, എഡിറ്റിംഗ് ബാബു രത്നം, കലാസംവിധാനം രജീഷ്, പ്രൊഡക്ഷൻ കൺട്രോളർ ഷാജി ഒലവക്കോട്, കൊറിയോഗ്രാഫി ഡെന്നി പോൾ, മേക്കപ്പ് അനിൽ നേമം, വസ്ത്രാലങ്കാരം വീണ അജി, കളറിസ്റ്റ് രമേഷ് അയ്യർ, സ്റ്റണ്ട് കൊറിയോഗ്രാഫി ജെറോഷ്, സ്റ്റിൽസ് ഹരി തിരുമല, ഡിസൈൻസ് ബാൺ ഔൾ മീഡിയ, പിആർഒ മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റെർടെയ്ന്‍‍മെന്‍റ്സ്. 

മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. ചിത്രം ഇന്ന് അർദ്ധരാത്രിയോടെ മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. 

Also Read: എന്റെ ഫേവറേറ്റ് സിസ്റ്റേഴ്സിനൊപ്പം ഒരു സ്പെഷ്യൽ ഡേ; ആദില നൂറമാരെ ചേർത്തുപിടിച്ച് അപ്പാനി ശരത്

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: