/indian-express-malayalam/media/media_files/2026/01/15/bha-bha-bha-ott-release-2026-01-15-16-02-52.jpg)
Bha Bha Bha OTT Release Date, Platform: ദിലീപിനെ നായകനാക്കി നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് 'ഭഭബ.' തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രം ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലേക്ക് എത്തുകയാണ്.
Also Read: ഉർവശിയ്ക്കും കമൽഹാസനുമൊപ്പമുള്ള ചിത്രവുമായി കുഞ്ഞാറ്റ; കമന്റുമായി മനോജ് കെ ജയൻ
ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തിയ ചിത്രംകൂടിയാണ് ഭഭബ. മോഹൻലാലിന്റെ മാസ്സ് അതിഥി വേഷംതന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഭഭബ നിർമിച്ചിരിക്കുന്നത്. ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്.
Also Read: Kalamkaval OTT: കളങ്കാവൽ പറഞ്ഞതിലും നേരത്തെ ഒടിടിയിലെത്തി, എവിടെ കാണാം?
സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ്, ബാലു വർഗീസ്, സലിം കുമാർ, അശോകൻ, ദേവൻ, ബിജു പപ്പൻ, ജി. സുരേഷ് കുമാർ, നോബി, വിജയ് മേനോൻ, റിയാസ് ഖാൻ, സെന്തിൽ കൃഷ്ണാ, റെഡിൻ കിംഗ്സിലി (തമിഴ്), ഷമീർ ഖാൻ (പ്രേമലു ഫെയിം) ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, നൂറിൻ ഷെറീഫ്, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫർ സാൻഡി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.
Also Read: കൈനിറയെ ചിത്രങ്ങളുമായി നസ്‌ലെൻ; 2026ലെ ലൈനപ്പുകളിങ്ങനെ
സീ5(Z5)ആണ് ഭഭബയുടെ ഒടിടി സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ഇന്ന് അർദ്ധരാത്രിയോടെ സീ5ൽ സ്ട്രീമിങ് ആരംഭിക്കും.
Also Read: ശ്രീദേവിയുമായി സണ്ണി അമേരിക്കയിൽ; മാടമ്പള്ളി മോടിപിടിപ്പിച്ച് നകുലനും ഗംഗയും; വർഷങ്ങൾക്കു ശേഷം മണിച്ചിത്രത്താഴ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us