scorecardresearch
Latest News

Malayalam Latest OTT Release: ഒടിടിയിൽ ഇപ്പോൾ കാണാവുന്ന ഏറ്റവും പുതിയ 20 മലയാള ചിത്രങ്ങൾ

നെറ്റ്ഫ്ളിക്സ്, ആമസോൺ പ്രൈം, ഹോട്ട്സ്റ്റാർ, സീ 5, സോണി ലിവ് തുടങ്ങി വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ഇപ്പോൾ കാണാവുന്ന ഏറ്റവും പുതിയ മലയാള ചിത്രങ്ങൾ

new malayalam ott movies, Netflix Malayalam Latest movies, Amazon Prime Video Malayalam Latest movies, Disney Hotstar Malayalam Latest movies, Zee 5 Malayalam Latest movies, Sony Live Malayalam Latest movies

20 new malayalam movies on Netflix, Amazon Prime Video, Hotstar, Zee 5 and Sony Live: കോവിഡ് മഹാമാരിയും ലോക്ക്ഡൗണുമൊക്കെ ആളുകളെ വീടിനകത്തേക്ക് ഒതുക്കുകയും തിയേറ്ററുകൾ അനിശ്ചിതകാലത്തേക്ക് അടഞ്ഞുകിടക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേരളത്തിൽ ഒടിടികൾക്ക് ജനപ്രീതിയേറിയത്. വാരാന്ത്യങ്ങളിൽ കുടുംബത്തോടൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ ഇരുന്ന് ഒടിടിയിൽ ലഭ്യമായ സിനിമകൾ കാണാനിഷ്ടപ്പെടുന്ന വലിയൊരു പ്രേക്ഷകകൂട്ടം തന്നെ ഇന്നുണ്ട്.

നെറ്റ്ഫ്ളിക്സ്, ആമസോൺ പ്രൈം വീഡിയോ, ഹോട്ട്സ്റ്റാർ, സോണി ലിവ് തുടങ്ങി വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിൽ ഇപ്പോൾ കാണാവുന്ന ഏറ്റവും പുതിയ മലയാള ചിത്രങ്ങൾ.

Amazon Prime Video latest malayalam movies: ആമസോൺ പ്രൈം വീഡിയോ

Jack N Jill OTT Release: ജാക്ക് ആന്റ് ജിൽ

മഞ്ജുവാര്യർ, കാളിദാസ് ജയറാം, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്ത ചിത്രമാണ് ജാക്ക് ആന്റ് ജിൽ.

സയന്‍സ് ഫിക്ഷന്‍ കോമഡി ഗണത്തില്‍പ്പെടുന്ന ചിത്രത്തിൽ നെടുമുടി വേണു, ഇന്ദ്രൻസ്, അജു വർഗീസ്, ബേസിൽ ജോസഫ്, എസ്തർ അനിൽ എന്നിവരും അഭിനയിച്ചിട്ടുണ്ട്.

Jo and Jo OTT Release: ജോ ആന്റ് ജോ

നിഖില വിമലും, മാത്യുവും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ജോ ആൻഡ് ജോ. ഒരു കുടുംബത്തിൽ നടക്കുന്ന സംഭവങ്ങളും സഹോദരങ്ങൾ തമ്മിലുള്ള വഴക്കുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം. നവാഗതനായ അരുൺ ഡി ജോസ് സംവിധാനം ചെയ്ത ചിത്രത്തിൽ നസ്‌ലൻ കെ. ഗഫൂർ, ജോണി ആന്റണി എന്നിവരാണ് മറ്റു താരങ്ങൾ.

ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം എത്തുന്നത്. ഹാരിസ് ദേശം, ആദർശ് നാരായൺ, പിബി അനീഷ്, അനുമോദ് ബോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൻറെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് സംവിധായകനായ അരുൺ ഡി ജോസാണ്. സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത് അരുൺ ഡി ജോസും രവീഷ് നാഥും ചേർന്നാണ്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് അൻസർ ഷായാണ്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധായകൻ.

Naaradan OTT Release: നാരദൻ

മായാനദിക്ക് ശേഷം ആഷിഖ് അബു – ടൊവിനോ തോമസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രമാണ് നാരദൻ. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കി ഉണ്ണി ആറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

അന്ന ബെന്‍ ആണ് ചിത്രത്തിലെ നായിക. ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചത്.

Upacharapoorvam Gunda Jayan OTT Release: ഉപചാരപൂർവ്വം ഗുണ്ട ജയൻ

സൈജു കുറുപ്പ് നായകനായെത്തിയ ചിത്രമാണ് ‘ഉപചാരപൂര്‍വ്വം ഗുണ്ട ജയൻ.’ അരുണ്‍ വൈഗ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് രാജേഷ് വര്‍മയാണ് തിരക്കഥ ഒരുക്കിയത്. സൈജു കുറുപ്പിനൊപ്പം സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ, ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി എന്നിവരും ചിത്രത്തിലുണ്ട്.

വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

Oru Thathvika Avalokanam OTT Release: ഒരു താത്വിക അവലോകനം

ജോജു ജോർജിനെ നായകനാക്കി നവാഗതനായ അഖിൽ മാരാർ സംവിധാനം ചെയ്ത ചിത്രമാണ് ‘ഒരു താത്വിക അവലോകനം’. ഒരു രാഷ്ട്രീയ ആക്ഷേപ ഹാസ്യചിത്രമാണിത്. യോഹാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ​ഗീവർ​ഗീസ് യോഹന്നാനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ‌

ജോജു ജോർജിനെ കൂടാതെ നിരഞ്ജൻ മണിയൻപിള്ള രാജു, അജു വർഗീസ്, മേജർ രവി, ഷമ്മി തിലകൻ, ജയകൃഷ്ണൻ, സജി വെഞ്ഞാറമൂട് പ്രശാന്ത് അലക്സാണ്ടർ, ബാലാജി ശർമ്മ, അസീസ് നെടുമങ്ങാട്, പ്രേം കുമാർ, മാമുക്കോയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

Aviyal OTT Release: അവിയൽ

ജോജു ജോര്‍ജ്ജ്, അനശ്വര രാജന്‍, ആത്മീയ രാജന്‍ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാക്കി എത്തുന്ന ചിത്രമാണ് അവിയൽ. ഷാനില്‍ ആണ് ചിത്രത്തിന്റെ സംവിധായകൻ.

ജോജു ജോർജും അനശ്വര രാജനും അച്ഛനും മകളുമായാണ് ചിത്രത്തിലെത്തുന്നത്.പുതുമുഖമായ സിറാജ്ജുദ്ധീൻ, കേതകി നാരായൺ, ആത്മീയ, അഞ്ജലി നായർ, സ്വാതി, പ്രശാന്ത് അലക്സാണ്ടർ, ഡെയിൻ ഡേവിസ്, വിഷ്ണു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ജോസഫ് എന്ന ചിത്രത്തിന് ശേഷം ജോജു ജോർജും ആത്മീയയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Netflix latest malayalam movies: നെറ്റ്ഫ്‌ളിക്സ്

CBI 5 The Brain OTT Release: സിബിഐ 5 ദി ബ്രെയിൻ

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നാണ് സേതുരാമയ്യർ സിബിഐ. സിബിഐ സീരീസിലെ അഞ്ചാം ചിത്രമായ സിബിഐ 5 ദി ബ്രെയിൻ ഇപ്പോൾ ഒടിടിയിൽ.

മമ്മൂട്ടി, മുകേഷ്, സായ് കുമാർ, രഞ്ജി പണിക്കർ, സൗബിൻ ഷാഹിർ, ആശ ശരത്, ദിലീഷ് പോത്തൻ, കനിഹ, അനൂപ് മേനോന്‍, പ്രശാന്ത് അലക്സാണ്ടര്‍, ജയകൃഷ്‍ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, പ്രസാദ് കണ്ണന്‍, കോട്ടയം രമേശ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്‍ണന്‍, അന്ന രേഷ്‍മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

Jana Gana Mana OTT Release: ജനഗണമന

പൃഥ്വിരാജ്-സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്ത ചിത്രമാണ് ജനഗണമന. ഷാരിസ് മുഹമ്മദ് തിരക്കഥ ഒരുക്കിയ ജനഗണമന വര്‍ത്തമാന ഇന്ത്യയിലെ പ്രധാന സംഭവ പരമ്പരകളെ സ്ക്രീനിലേക്ക് പകര്‍ത്തിയ ചിത്രമാണ്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെയും മാജിക്ക് ഫ്രെയിംസിന്‍റെയും ബാനറില്‍ സുപ്രിയ പൃഥ്വിരാജ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ജനഗണമന നിര്‍മ്മിച്ചത്. മംമ്ത മോഹന്‍ദാസ്, ശ്രീ ദിവ്യ, ധ്രുവന്‍, ശാരി, രാജ കൃഷ്ണമൂര്‍ത്തി, പശുപതി, അഴകം പെരുമാള്‍, ഇളവരശ്, വിനോദ് സാഗര്‍, വിന്‍സി അലോഷ്യസ്, മിഥുന്‍, ഹരി കൃഷ്ണന്‍, വിജയകുമാര്‍, വൈഷ്ണവി വേണുഗോപാല്‍, ചിത്ര അയ്യര്‍, ബെന്‍സി മാത്യൂസ്, ധന്യ അനന്യ, നിമിഷ, ദിവ്യ കൃഷ്ണ, ജോസ്‌കുട്ടി ജേക്കബ്, പ്രസാദ് അരുമനായകം, രാജ് ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

Night Drive OTT Release: നൈറ്റ് ഡ്രൈവ്

റോഷന്‍ മാത്യു, അന്ന ബെന്‍, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് ‘നൈറ്റ് ഡ്രൈവ്’.

രഞ്ജിന്‍ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.ആന്‍ മെഗാ മീഡിയയുടെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയപ്പോൾ ഷാജി കുമാറാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. ‘എഡിറ്റിംഗ് സുനില്‍ എസ് പിള്ള.

Disney+ Hotstar latest malayalam movies: ഡിസ്നി + ഹോട്ട്സ്റ്റാർ

21 Grams OTT Release: 21 ഗ്രാംസ്

21 Grams OTT: അനൂപ് മേനോനെ നായകനാക്കി നവാഗതനായ ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്‍ത മർഡർ മിസ്റ്ററി ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ’21 ഗ്രാംസ്’.

ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി നന്ദകിഷോർ എന്ന കഥാപാത്രമായാണ് അനൂപ് മേനോൻ ചിത്രത്തിലെത്തുന്നത്. ബിബിൻ കൃഷ്ണ തന്നെയാണ്‌ ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്.

12th Man OTT Release: ട്വൽത്ത് മാൻ

ദൃശ്യം 2വിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിച്ച ചിത്രമാണ് 12ത്ത് മാൻ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്.

അദിതി രവി, സൈജുകുറുപ്പ്, ശിവദ, അനു സിതാര, ലിയോണ ലിഷോയി, പ്രിയങ്ക നായർ, അനു മോഹൻ, ഉണ്ണി മുകുന്ദൻ, രാഹുൽ മാധവ്, ചന്തു നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.

Hridayam OTT Release: ഹൃദയം

പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം. മെരിലാൻഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ് ചിത്രം നിർമ്മിച്ചത്.

നവാഗതനായ ഹിഷാം അബ്ദുൽ വഹാബാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചത്. അജു വർഗീസ്, അരുൺ കുര്യൻ, ജോണി ആന്റണി, വിജയരാഘവൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

Bheeshmaparvam OTT Release: ഭീഷ്മപർവ്വം

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി അമൽ നീരദ് ഒരുക്കിയ ‘ഭീഷ്മപർവ്വം’ ഒരു ഗ്യാങ്സ്റ്റർ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണ്. ലെന, സൗബിൻ ഷാഹിർ, ഫർഹാൻ ഫാസിൽ, ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, മാല പാർവതി, അബുസലിം, സ്രിന്റ, ജിനു ജോസഫ്, വീണ നന്ദകുമാർ, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

സുഷിൻ ശ്യാം സംഗീതസംവിധാനവും ആനന്ദ് സി ചന്ദ്രൻ ഛായാഗ്രഹണവും നിർവ്വഹിച്ചു. അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. അമൽ നീരദ് പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ നിർമാതാക്കൾ.

Lalitham Sundaram OTT Release: ലളിതം സുന്ദരം

മഞ്ജുവാര്യർ, ബിജു മേനോൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി നടനും മഞ്ജുവാര്യരുടെ സഹോദരനുമായ മധുവാര്യർ സംവിധാനം ചെയ്ത ചിത്രമാണ് ‘ലളിതം സുന്ദരം’.

സൈജു കുറുപ്പ്, സുധീഷ്, അനുമോഹൻ, രഘുനാഥ് പലേരി, ദീപ്തി സതി, സറീന വഹാബ്, മാസ്റ്റർ അശ്വിൻ വാര്യർ, ബേബി തെന്നൽ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

Bro Daddy OTT Release: ബ്രോ ഡാഡി

പൃഥ്വിരാജിന്റെ രണ്ടാമത്തെ സംവിധാനസംരംഭമാണ് ‘ബ്രോ ഡാഡി’. മോഹൻലാൽ, പൃഥ്വിരാജ്, കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, കനിഹ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ലാലു അലക്സ്, ജഗദീഷ്, സൗബിൻ ഷാഹിർ, മല്ലിക സുകുമാരൻ എന്നിവരും ചിത്രത്തിലുണ്ട്.

അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. ദീപക് ദേവാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

Sony Liv latest malayalam movies: സോണി ലിവ്

Innale Vare OTT Release: ഇന്നലെ വരെ

ആസിഫ് അലി, നിമിഷ സജയൻ, ആന്റണി വർഗീസ് എന്നിവർ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രമാണ് ഇന്നലെ വരെ. ജിസ് ജോയ് ആണ് ചിത്രത്തിന്റെ സംവിധായകൻ.

ബോബി സഞ്ജയ്മാരുടെ കഥയ്ക്ക് ജിസ് ജോയ് ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. മാത്യു ജോർജ് നിർമ്മിച്ച ചിത്രത്തിന്റെ ക്യാമറ ഒരുക്കിയിരിക്കുന്നത് രാഹുൽ രമേഷാണ്.

Puzhu OTT Release: പുഴു

മമ്മൂട്ടി അൽപ്പം നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായി എത്തിയ ചിത്രമാണ് ‘പുഴു’. നവാഗതയായ റതീനയാണ് ചിത്രത്തിന്റെ സംവിധായിക. ഹർഷദിന്റെ കഥയ്ക്ക് ഹർഷദ്, ഷർഫു, സുഹാസ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്.

പാർവതി തിരുവോത്ത്, അപ്പുണി ശശി, കോട്ടയം രമേശ്, ആത്മിയ രാജൻ, വാസുദേവ് സജീഷ് മാരാർ, നെടുമുടി വേണു, കുഞ്ചൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.

Anthakshari OTT Release: അന്താക്ഷരി

സൈജു കുറുപ്പിനെ നായകനാക്കി വിപിൻ ദാസ് രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് അന്താക്ഷരി. സുധി കോപ്പ, ശബരീഷ് വർമ്മ, ബിനു പപ്പു, പ്രിയങ്ക നായർ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

ഛായാഗ്രഹണം ബബ്‌ലു അജുവും സംഗീതം അംകിത് മേനോനും എഡിറ്റിംഗ് ജോൺകുട്ടിയും നിർവ്വഹിച്ചു.

Zee 5 latest malayalam movies: സീ 5

Pathrosinte Padappukal OTT Release: പത്രോസിന്റെ പടപ്പുകൾ

നവാഗതനായ അഫ്സല്‍ അബ്ദുള്‍ ലത്തീഫ് സംവിധാനം ചെയ്ത ചിത്രമാണ് പത്രോസിന്റെ പടപ്പുകള്‍. പേര് സൂചിപ്പിക്കും പോലെ പത്രോസിന്റെ കുടുംബത്തിന്റെയും മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. മരിക്കാര്‍ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ നിർമ്മിച്ച ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഡിനോയ് പൗലോസ് ആണ്.

ഒരു മുഴുനീള ഫാമിലി കോമഡി എന്റർടൈനറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് വലിയ പ്രേക്ഷക സ്വീകാര്യതയും ലഭിച്ചിരുന്നു. ജേക്സ് ബിജോയിയാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ജയേഷ് മോഹന്‍ ക്യാമറയും.

Saina Play latest malayalam movies: സൈന പ്ലേ

No Way Out OTT Release: നോ വേ ഔട്ട്’

രമേഷ് പിഷാരടിയെ നായകനാക്കി നവാഗതനായ നിധിൻ ദേവീദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘നോ വേ ഔട്ട്’.

റിമൊ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ റിമോഷ് എം എസ് നിർമ്മിക്കുന്ന ഈ സർവൈവൽ ത്രില്ലർ ചിത്രത്തിൽ ബേസിൽ ജോസഫ്, രവീണ എന്നിവരും അഭിനയിച്ചിട്ടുണ്ട്. വർഗീസ് ഡേവിഡാണ് ഛായാഗ്രഹണം. എഡിറ്റർ-കെ ആർ മിഥുൻ. സംഗീതം-കെ ആർ രാഹുൽ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: New malayalam ott movies netflix amazon prime video hotstar zee 5 sony live