New OTT Release Malayalam: അഞ്ചു ചിത്രങ്ങളാണ് ഏപ്രിൽ ഒന്നിന് വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വം, പ്രഭാസ് ചിത്രം രാധേ ശ്യാം, ദുൽഖറിന്റെ ഹേ സിനാമിക, തിരുമാലി, മെമ്പർ രമേശൻ എന്നിവയാണ് വിവിധ പ്ലാറ്റ്ഫോമുകളിലൂടെ ഏപ്രിൽ ഒന്ന് വെള്ളിയാഴ്ച സ്ട്രീമിംഗ് ചെയ്യുകയാണ്.
Bheeshma Parvam OTT Release: ഭീഷ്മപർവ്വം
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി അമൽ നീരദ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം ഭീഷ്മപർവ്വം ഒടിടിയിലേക്ക്. ഏപ്രിൽ ഒന്നിന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
മാർച്ച് മൂന്നിന് തിയേറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മമ്മൂട്ടിയ്ക്ക് ഒപ്പം നദിയ മൊയ്തു, സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, ഫര്ഹാന് ഫാസില്‍, ദിലീഷ് പോത്തന്, അബു സലിം, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയും ചിത്രത്തിലുണ്ട്. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.
കോവിഡ് ലോക്ക്ഡൗൺ കാരണം പ്രതിസന്ധിയിലായ സിനിമ വ്യവസായത്തിന് വലിയ ആശ്വാസം നൽകി കൊണ്ട് ബോക്സ് ഓഫീസിൽ പുത്തൻ റെക്കോർഡുകൾ തീർക്കുകയാണ് ഭീഷ്മപർവ്വം. മലയാളത്തിലെ പണംവാരി പടങ്ങളുടെ പട്ടികയിൽ മുന്‍പന്തിയിലുള്ള മോഹൻലാലിന്റെ ‘ലൂസിഫറി’നെ ബോക്സ് ഓഫീസിൽ ‘ഭീഷ്മപർവ്വം’ മറികടന്നെന്നാണ് കണക്കുകൾ.
Read more: Bheeshma Parvam Movie Review & Rating: ഒരു ക്ലാസ് മാസ് പടം; ‘ഭീഷ്മപർവ്വം’ റിവ്യൂ
Radhe Shyam OTT Release: രാധേ ശ്യാം
‘ബാഹുബലി’യിലൂടെ പാൻ ഇന്ത്യ താരമായി മാറിയ പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രമാണ് രാധേ ശ്യാം. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലായി റിലീസിനെത്തിയ ചിത്രത്തിൽ പൂജയാണ് പ്രഭാസിന്റെ നായികയായി എത്തിയത്. ഏപ്രിൽ ഒന്നിന് ആമസോൺ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
രാധേശ്യാം സംവിധാനം ചെയ്യുന്നത് പ്രമുഖ സംവിധായകന് രാധാകൃഷ്ണ കുമാര്‍ ആണ്. തെലുങ്ക് സിനിമാ രംഗത്തെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ ഗോപി കൃഷ്ണ മൂവീസും യുവി ക്രിയേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ് നിര്‍വഹിച്ചത്.
Hey Sinamika OTT Release: ഹേ സിനാമിക
പ്രശസ്ത നൃത്തസംവിധായിക ബൃന്ദ മാസ്റ്റർ സംവിധാനം ചെയ്യുന്ന ‘ഹേ സിനാമിക’ മാർച്ച് 31ന് നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്യും. ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രത്തിൽ അദിതി റാവുവും കാജൾ അഗർവാളുമാണ് നായികമാർ. മണിരത്നം സംവിധാനം ചെയ്ത ‘ഓകെ കൺമണി’ എന്ന സിനിമയിലെ ഒരു ഗാനത്തിൽ നിന്നുളളതാണ് ഈ ചിത്രത്തിന്റെ പേര്. ഓകെ കൺമണിയിലെ നായകൻ ദുൽഖറായിരുന്നു.
മദൻ കർക്കിയാണ് ചിത്രത്തിന്റെ രചന. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. കൊറിയോഗ്രാഫറായ ബ്രിന്ദ ഗോപാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹേ സിനാമിക’. വാരണം ആയിരം, മാൻ കരാട്ടെ, കടൽ, തെരി തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്കൊപ്പം ബ്രിന്ദ പ്രവർത്തിച്ചിട്ടുണ്ട്.
Read more: Hey Sinamika Review: ലോജിക്ക് മാറ്റി നിര്‍ത്തിയാല്‍ കണ്ടിരിക്കാവുന്ന ചിത്രം; ‘ഹേയ് സിനാമിക’ റിവ്യൂ
Thirimali OTT Release: തിരിമാലി
യോദ്ധ സിനിമയ്ക്ക് ശേഷം നേപ്പാളിന്റെ കഥയുമായി എത്തിയ ചിത്രമാണ് തിരിമാലി. ബിബിൻ ജോർജ്, ധർമ്മജൻ, ജോണി ആന്റണി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച തിരിമാലി ഏപ്രിൽ ഒന്നിന് മനോരമ മാക്സിൽ റിലീസ് ചെയ്യുകയാണ്. അന്ന രേഷ്മ രാജനാണ് ചിത്രത്തിലെ നായിക.
നേപ്പാളി സിനിമയിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്ന സിനിമ റാഫിയുടെ ശിഷ്യനായ രാജീവ് ഷെട്ടിയാണ് സംവിധാനം ചെയ്യുന്നത്. ശിക്കാരി ശംഭുവിനുശേഷം എസ്.കെ. ലോറൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്.
Member Rameshan 9aam Ward OTT Release: മെമ്പര്‍ രമേശന് ഒൻപതാം വാര്‍ഡ്
അര്ജ്ജുന് അശോകന് നായകനാവുന്ന ചിത്രമാണ് ‘മെമ്പര്‍ രമേശന് ഒൻപതാം വാര്‍ഡ്’. ബോബന് & മോളി എന്റര്റ്റൈന്മെന്സിന്റെ ബാനറില്‍ ബോബനും മോളിയും നിര്‍മ്മിക്കുന്ന ഈ കോമഡി ചിത്രം കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്തത് നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേര്‍ന്നാണ്. ഏപ്രിൽ ഒന്നിന് സീ5ൽ ആണ് ചിത്രം റിലീസ് ചെയ്യുന്നത്.
ചിത്രത്തിൽ ചെമ്പന്‍ വിനോദ്, ശബരീഷ് വർമ്മ, ജോണി ആന്റണി, സാബുമോന്, മാമുക്കോയ, ഇന്ദ്രന്‍സ്, ഗായത്രി അശോക് എന്നിവരും അഭിനയിച്ചിട്ടുണ്ട്. ദീപു ജോസഫ് എഡിറ്റിംഗും എൽദോ ഐസക് ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. കൈലാസാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
Read more: Member Rameshan 9aam Ward Review: ചിരിമേളം തീർത്ത് മെമ്പർ രമേശനും കൂട്ടുകാരും; റിവ്യൂ