scorecardresearch

New Release: നാളെ തിയേറ്ററിലെത്തുന്ന മലയാള ചിത്രങ്ങൾ

New Malayalam Movies Arriving on September 19: പുത്തൻ ചിത്രങ്ങളുമായി മറ്റൊരു വെള്ളിയാഴ്ച കൂടി. നാളെ തിയേറ്ററുകളിലേക്ക് എത്തുന്ന മലയാളചിത്രങ്ങൾ

New Malayalam Movies Arriving on September 19: പുത്തൻ ചിത്രങ്ങളുമായി മറ്റൊരു വെള്ളിയാഴ്ച കൂടി. നാളെ തിയേറ്ററുകളിലേക്ക് എത്തുന്ന മലയാളചിത്രങ്ങൾ

author-image
Entertainment Desk
New Update
New Malayalam Movies Arriving on September 19

New Malayalam Movies Arriving on September 19

New malayalam Movies Arriving on September 19: പുത്തൻ ചിത്രങ്ങളുമായി മറ്റൊരു വെള്ളിയാഴ്ച കൂടി. രണ്ടു പുതിയ മലയാളചിത്രങ്ങളാണ് നാളെ തിയേറ്ററുകളിലേക്ക് എത്തുന്നത്. 

Advertisment

Also Read: ഇത് സിനിമ നടനൊന്നുമല്ല മീന്‍ വിക്കാന്‍ വരുന്ന യൂസഫിക്കാ; നീയിങ്ങ് കേരളത്തിലോട്ട് വാ മോളേ എന്ന് ബേസിൽ ജോസഫ്

Mirage Release: മിറാഷ്

ആസിഫ് അലി, അപര്‍ണ്ണ ബാലമുരളി, ഹക്കീം ഷാജഹാന്‍, ഹന്ന റെജി കോശി, സമ്പത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'മിറാഷ്' സെപ്റ്റംബര്‍ 19 വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക് എത്തുകയാണ്.

Also Read: എന്തിന് മുള്ളൻകൊല്ലിയിൽ പോയി തല വെച്ചു? മറുപടിയുമായി അഖിൽ മാരാർ

ഒരു ഓണ്‍ലൈന്‍ ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടറുടെ ജീവിതവും അയാളുടെ അന്വേഷണങ്ങളുമാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

മുകേഷ് ആര്‍. മേത്ത, ജതിന്‍ എം. സേഥി, സി.വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിര്‍വ്വഹിച്ചു. അപര്‍ണ ആര്‍. തറക്കാട് എഴുതിയ കഥയ്ക്ക് ശ്രീനിവാസ് അബ്രോള്‍, ജീത്തു ജോസഫ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണമൊരുക്കി. വിനായക് ശശികുമാറിന്റെ വരികൾക്ക് സംഗീതം പകർന്നത് വിഷ്ണു ശ്യാം ആണ്.  എഡിറ്റര്‍-വി.എസ്. വിനായക്.

Also Read: വീട്ടിൽ എന്നോട് പിണങ്ങുന്ന ഒരേ ഒരാൾ ഹയ ആണ്, ഹാഫ് ഡേ ഒക്കെ മിണ്ടാതിരിക്കും: ആസിഫ് അലി

Vala: Story of a Bangle Release: വള

ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള'   സെപ്റ്റംബർ 19ന് തിയേറ്ററുകളിൽ എത്തും. ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ മുഹാഷിനാണ് ചിത്രത്തിന്റെ സംവിധായകൻ.  'ഉണ്ട', 'പുഴു' തുടങ്ങിയ ശ്രദ്ധേയ സിനിമകളുടെ തിരക്കഥാകൃത്തായ ഹർഷദാണ് ചിത്രത്തിന്റെ തിരക്കഥ. 

രവീണ രവി, ശീതൾ ജോസഫ്,  വിജയരാഘവൻ, ശാന്തികൃഷ്ണ, അബു സലിം, അർജുൻ രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, ഷാഫി കൊല്ലം, യൂസുഫ് ഭായ്, ഗോകുലൻ എന്നിവരും ചിത്രത്തിലുണ്ട്. പ്രശസ്‍ത സംഗീത സംവിധായകനായ ഗോവിന്ദ് വസന്ത അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. 

ഫെയർബെ ഫിലിംസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വേഫറര്‍ ഫിലിംസാണ് വിതരണം. തിങ്ക് മ്യൂസിക്കാണ് ചിത്രത്തിന്‍റെ മ്യൂസിക്ക് റൈറ്റ്സ് കരസ്ഥമാക്കിയിരിക്കുന്നത്.  ഈ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവടുവയ്ക്കുന്നുമുണ്ട്.  തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അഫ്നാസ് വി ഛായാഗ്രഹണവും സിദ്ദിഖ് ഹൈദർ എഡിറ്റിങും ഗോവിന്ദ് വസന്ത  സംഗീതവും നിർവ്വഹിച്ചു.

Also Read: Sumathi Valavu OTT: സുമതി വളവ് ഒടിടിയിലേക്ക്; എവിടെ കാണാം?

Asif Ali Aparna Balamurali Jeethu Joseph Dhyan Sreenivasan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: