/indian-express-malayalam/media/media_files/uploads/2022/03/New-OTT-Release.jpg)
New OTT Release Malayalam: വമ്പൻ താരനിരയുള്ള രണ്ടു മലയാളം ചിത്രങ്ങളാണ് ഇന്ന് വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. ദുല്‍ഖര്‍ സല്‍മാൻ ചിത്രം 'സല്യൂട്ട്', മഞ്ജുവാര്യർ- ബിജുമേനോൻ ചിത്രം 'ലളിതം സുന്ദരം' എന്നിവയാണ് ആ ചിത്രങ്ങൾ.
Salute Release: ദുൽഖറിന്റെ സല്യൂട്ട്
ദുൽഖർ സൽമാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സല്യൂട്ട്'. അരവിന്ദ് കരുണാകരന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ദുല്‍ഖര്‍ ചിത്രത്തിൽ എത്തുന്നത്. ഈ പോലീസ് സ്റ്റോറിയുടെ തിരക്കഥ ഒരുക്കിയത് ബോബി-സഞ്ജയ് ടീമാണ്. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. സോണി ലിവിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തിൽ മനോജ് കെ. ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി, സാനിയ അയ്യപ്പൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. പിസ, സൂദു കാവും, കുക്കൂ, ജിഗർതണ്ട, മദ്രാസ്, കബാലി,കാല, പരിയേറും പെരുമാൾ, വട ചെന്നൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് സന്തോഷ് നാരായണൻ. ശ്രീകർ പ്രസാദാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. ഛായാഗ്രഹണം അസ്‍ലം പുരയിൽ.
Read more: Salute Movie Review & Rating: ദുൽഖർ സൽമാൻ തിളങ്ങുന്ന ഒരു ശരാശരിചിത്രം; ‘സല്യൂട്ട്’ റിവ്യൂ
Lalitham Sundaram Release: മഞ്‍ജുവിന്റെ ലളിതം സുന്ദരം
മഞ്‍ജു വാര്യർ, ബിജു മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഞ്‍ജു വാര്യരുടെ സഹോദനും നടനുമായ മധു വാര്യർ ഒരുക്കിയ ചിത്രമാണ് 'ലളിതം സുന്ദരം'. ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം ബിജു മേനോന്റെ നായികയായി മഞ്‍ജു വാര്യര്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കുടുംബപശ്ചാത്തലത്തിലുള്ള ഒരു ചിത്രമാണിതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിൽ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്.
സൈജു കുറുപ്പ്, സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി, രമ്യ നമ്പീശൻ, സറീന വഹാബ്, വിനോദ് തോമസ്, ആശാ അരവിന്ദ്, അഞ്‍ജന അപ്പുക്കുട്ടന്‍, മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ് എന്നിവരും ചിത്രത്തിലുണ്ട്.
പ്രമോദ് മോഹന്റേതാണ് തിരക്കഥ. ബി കെ ഹരിനാരായണന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ബിജി ബാലാണ്. പി സുകുമാർ, ഗൗതം ശങ്കർ എന്നിവരാണ് 'ലളിതം സുന്ദര'ത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. ലിജോ പോൾ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം.
Read more: Lalitham Sundaram Movie Review & Rating: ഒരു ഫീൽ ഗുഡ് മൂവി; ലളിതം സുന്ദരം റിവ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us