scorecardresearch
Latest News

Malayalam Latest OTT Release: സെപ്റ്റംബറിൽ ഒടിടിയിലെത്തിയ ഏറ്റവും പുതിയ 10 മലയാള ചിത്രങ്ങൾ

Malayalam Latest OTT Release: നെറ്റ്ഫ്ളിക്സ്, ആമസോൺ പ്രൈം, ഹോട്ട്സ്റ്റാർ, മനോരമ മാക്സ്, സോണി ലിവ്, സൺ നെക്സ്റ്റ് തുടങ്ങി വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ഇപ്പോൾ കാണാവുന്ന ഏറ്റവും പുതിയ മലയാള ചിത്രങ്ങൾ

new malayalam ott movies, Netflix Malayalam Latest movies, Amazon Prime Video Malayalam Latest movies, Disney Hotstar Malayalam Latest movies, Zee 5 Malayalam Latest movies, Sony Live Malayalam Latest movies

New Malayalam movies on Netflix, Amazon Prime Video, Hotstar, Manorama Max, Sony Live and Sun NXT: ഒരുപിടി മികച്ച സിനിമകളാൽ സമ്പന്നമായിരുന്നു സെപ്തംബർ മാസം. തീയേറ്ററിയിലും ഒടിടിയിലും ഒരേപോലെ ആളുകളെ രസിപ്പിക്കാൻ സിനിമകൾക്കായി. തീയേറ്ററുകളെ ഇളക്കി മറിച്ച ഖാലിദ് റഹ്മാൻ ടോവിനോ കൂട്ടുകെട്ടിന്റെ തല്ലുമാല, കുഞ്ചാക്കോ ബോബന്റെ ന്നാ താൻ കേസ് കൊട് എന്നീ സൂപ്പർറ്റ് ചിത്രങ്ങൾക്കൊപ്പം തന്നെ ഒരുപിടി മലയാളം ചിത്രങ്ങളും ഈ സെപ്റ്റംബറിയിൽ ഒടിടിയിലേക്ക് എത്തിയിരുന്നു. നെറ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ, സൺ നെക്സ്റ്റ്, മനോരമ മാക്സ് എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ സെപ്റ്റംബർ മാസത്തിൽ റിലീസ് ചെയ്ത ചിത്രങ്ങൾ പരിചയപ്പെടാം.

Netflix releases: നെറ്റ്ഫ്ലിക്സില്‍ റിലീസായ ചിത്രങ്ങള്‍

Thallumala OTT: തല്ലുമാല
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് ടോവിനോ തോമസ് നായകനായ തല്ലുമാലയാണ് സെപ്റ്റംബറിലെ ഓ ടി ടി യിലെ താരം. തീയേറ്ററുകളെ പൂരപ്പറമ്പാക്കികൊണ്ട് തല്ലിന്റെയും കൂട്ടുകെട്ടിന്റെയും കഥകൾ പറഞ്ഞ ചിത്രം ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തീർത്തു. ഓഗസ്റ്റ് 12 ന് തീയേറ്ററുകളിൽ എത്തിയ ചിത്രം നിറഞ്ഞ സദസ്സുകളോടെയാണ് മലയാളീ പ്രേക്ഷകർ സ്വീകരിച്ചത്. സെപ്റ്റംബർ 11 ന് നെറ്റ്ഫ്ലിക്സിൽ എത്തിയ ചിത്രം കേരളത്തിന് പുറത്തുള്ള പ്രേക്ഷകർക്കിടയിലും തരംഗമായി മാറി. സിനിമയ്ക്ക് പുറമെ പാട്ടുകൾക്കും ഒരേപോലെ ആരാധകരെയുണ്ടാക്കിയെടുക്കാൻ അണിയറപ്രവർത്തകർക്കായി. ഷൈൻ ടോം ചാക്കോ, ലുക്മാൻ അവറാൻ, കല്യാണി പ്രിയദർശൻ, ജോണി ആന്റണി എന്നിവരാണ് സിനിമയിലെ മാറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Attention Please OTT: അറ്റെൻഷൻ പ്ലീസ്
തമിഴ് സംവിധായകനായ കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ചേഴ്‌സ് ബാന്നറിൽ പുറത്തിറക്കിയ ചിത്രമാണ് അറ്റെൻഷൻ പ്ളീസ്. ജിതിൻ ഐസക് തോമസ് സംവിധാനം ചെയ്ത സിനിമ 25 ആം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയിൽ പ്രദർശിപ്പിക്കുകയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. സിനിമയിലേക്ക് എത്തിപ്പെടണം എന്ന ആഗ്രഹുമായി നടക്കുന്ന ഹരി എന്ന എഴുത്തുകാരന് ചുറ്റുമാണ് കഥ നടക്കുന്നത്. രണ്ട് മണിക്കൂർ ദൈർഖ്യമുള്ള ത്രില്ലർ ചിത്രത്തിൽ വിഷ്ണു ഗോവിന്ദൻ, ജിതിൻ, ജോബിൻ പോൾ എന്നിവർ വേഷമിടുന്നു. സെപ്റ്റംബർ 16 ന് നെറ്ഫ്ലിക്സിൽ ഇറങ്ങിയ ചിത്രം മികച്ച പ്രതികരണങ്ങൾ നേടിയിരുന്നു.

Amazon prime video releases: ആമസോൺ പ്രൈം വിഡിയോയിൽ റിലീസായ ചിത്രങ്ങൾ

Sita ramam OTT: സീത രാമം
ബോക്സ് ഓഫീസുകളിൽ പ്രകമ്പനം സൃഷ്‌ടിച്ച ദുൽഖർ സൽമാൻ ചിത്രമായ സീത രാമം സെപ്തംബര് 9 നാണ് ആമസോൺ പ്രൈം വിഡിയോയിൽ എത്തിയത്. ഹനു രാഘവപുടി സംവിധാനം ചെയ്ത തെലുഗു ചിത്രം എന്നാൽ മലയാളം തമിഴ് ഹിന്ദി തുടങ്ങിയ ഭാഷകളിൽ റിലീസ് ചെയ്തിരുന്നു. എല്ലാ ഭാഷകളിലും ഒരേപോലെ വിജയമായിരുന്നു ഈ ചിത്രം. ദുൽഖുറിനൊപ്പം മൃണാൾ താക്കൂർ, രാഷ്‌മികാ മന്ദാന, സുമന്ത് എന്നിവർ പ്രധാന വേഷങ്ങളെ കൈകാര്യം ചെയ്തു. റാമിന്റെയും സീത മഹാലക്ഷ്മിയുടെയും കഥ പറഞ്ഞ ചിത്രം രാജ്യമൊട്ടാകെ ആഘോഷമാക്കുകയുണ്ടായി.

Disney plus hotstar releases: ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ റിലീസായ ചിത്രങ്ങൾ

Nna thaan case kod OTT: ന്നാ താൻ കേസ് കൊട്
റിലീസാകുന്നതിന് മുൻപ് തന്നെ ജനശ്രദ്ധ പിടിച്ചുപറ്റാൻ സാധിച്ച ചിത്രമായിരുന്നു ന്ന താൻ കേസ് കൊട്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ വെർഷൻ 5.25, കനകം കാമിനി കലഹം തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ഈ ചിത്രം സംവിധാനം ചെയ്തത്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ആക്ഷേപഹാസ്യ ചിത്രത്തിൽ ഗായത്രി ശങ്കറാണ് നായിക. ഒരു കള്ളന്റെ കഥ പറഞ്ഞ സിനിമ സാമൂഹിക പ്രശ്നകളെ ചോദ്യം ചെയുന്നുണ്ട്. പുറത്തിറങ്ങിയ ദിനംതന്നെ വിവാദമായി മാറിയ ചിത്രം എന്നാൽ ബോക്സ് ഓഫീസിൽ വമ്പൻ വിജയമായിരുന്നു. സെപ്റ്റംബർ 8 ന് ഡിസ്നി പ്ലസ് ഹോറസ്റ്ററിലെത്തിയ ചിത്രം നല്ല അഭിപ്രായങ്ങളോടെ മുന്നേറുന്നു.

Theerppu ott release: തീർപ്പ്
പൃഥ്വിരാജ് സുകുമാരൻ നായകനായെത്തിയ ത്രില്ലർ ചിത്രമാണ് തീർപ്പ്. ദിലീപ് നായകനായ കമ്മാര സംഭവത്തിന്റെ സംവിധായകനായ രതീഷ് അമ്പാട് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 25 ന് തീയേറ്ററുകളിൽ റിലീസായ ചിത്രം സെപ്തംബര് 30 നാണ് ഡിസ്നി പ്ലസ് ഹോറസ്റ്ററിൽ റിലീസായത്. പ്രിത്വിരാജിനൊപ്പം ഇന്ദ്രജിത് സുകുമാരൻ, വിജയ് ബാബു, ഇഷ തൽവാർ, സൈജു കുറുപ്പ് എന്നിവർ പ്രധാന കഥാപാത്രങ്ങളിൽ എത്തി. മുരളി ഗോപിയാണ് സിനിമയുടെ തിരകഥാകൃത്ത്. ഒരു ലോക്കഡ്‌ റൂം ഹൊറർ മൂഡിലുള്ള ചിത്രം മികച്ച വരവേല്പ് നേടിയിരുന്നു.

Manorama Max releases: മനോരമ മാക്സില് റിലീസായ ചിത്രങ്ങൾ

Priyan ottathilaanu OTT: പ്രിയൻ ഓട്ടത്തിലാണ്
ഷറഫുദ്ധീൻ പ്രധാന വേഷത്തിലെത്തിയ പ്രിയൻ ഓട്ടത്തിലാണ് ചിത്രം കുടുംബ പ്രേക്ഷകർക്കിടയിൽ മികച്ച അഭിപ്രായങ്ങൾ നേടി. ആന്റണി സോണി സംവിധാനം ചെയ്ത ചിത്രത്തിൽ അപർണ ദാസ്, നൈല ഉഷ, ബിജു സോപാനം എന്നിവർ മറ്റ് കഥാപാത്രങ്ങളായി എത്തി. സ്വന്തം ആവശ്യങ്ങൾക്ക് മേൽ ചുറ്റുമുള്ളവരുടെ സന്തോഷത്തിന് വില കൊടുക്കുന്ന പ്രിയനും അതിനു പിന്നാലെയുള്ള ഓട്ടവും അതിന് പിന്നാലെ വരുന്ന പുലിവാലുകളുമാണ് ചിത്രത്തിൽ പറയുന്നത്. കോമഡി ഫാമിലി എന്റെർറ്റൈനെറുകളിൽ ഈ വര്ഷം ഇറങ്ങിയ ഒരു മികച്ച സിനിമയാണ് പ്രിയൻ ഓട്ടത്തിലാണ്. സെപ്റ്റംബർ 2 നാണ് ചിത്രം മനോരമ മാക്സില് എത്തിയത്.

Sony liv releases: സോണി ലിവിൽ റിലീസായ ചിത്രങ്ങൾ

Paappan OTT: പാപ്പൻ
വര്ഷങ്ങൾക്ക് ശേഷം ജോഷി സുരേഷ് ഗോപി കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ പാപ്പന് മികച്ച പ്രതികരണമാണ് ലഭിച്ചത്. വീണ്ടും പോലീസ് വേഷത്തിലെത്തിയ സുരേഷ് ഗോപി ആരാധകരെ രസിപ്പിക്കുന്നതിൽ ഒട്ടും പിന്നിലല്ല എന്ന് വീണ്ടും തെളിയിച്ചു. ക്രൈം ത്രില്ലർ ചിത്രത്തിൽ മകൻ ഗോകുൽ സുരേഷ്, നീത പിള്ളയ്‌, നൈല ഉഷ എന്നിവർ സുരേഷ്‌ഗോപിക്കൊപ്പം വേഷമിട്ടു. ജൂലൈ 29 ന് പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ വമ്പൻ കളക്ഷൻ നേടി. സെപ്തംബർ 7 നാണ് ചിത്രം സോണി ലിവിൽ എത്തിയത്.

Sundari gardens OTT: സുന്ദരി ഗാർഡൻസ്
അപർണ ബലമുരളിയും നീരജ് മാധവും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന റൊമാന്റിക് ഡ്രാമ ചിത്രമാണ് സുന്ദരി ഗാർഡൻസ്. സലിം ആഹ്മെദ് നിർമിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ചാർളി ഡേവിസാണ്. സെപ്തംബര് 2 ന് റിലീസ് ചെയ്ത ചിത്രം സോണി ലിവിൽ ലഭ്യമാണ്.

Sun nxt releases: സൺ നെക്സ്റ്റിൽ റിലീസായ ചിത്രങ്ങൾ

Kuri OTT: കുറി
കെ ആർ പ്രവീൺ സംവിധാനം ചെയ്ത് വിഷ്ണു ഉണ്ണികൃഷ്ണൻ പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് കുറി. സുരഭി ലക്ഷ്മി, വിഷ്ണു ഗോവിന്ദൻ എന്നിവർ ചിത്രത്തിൽ ഒപ്പം ചേരുന്നു. പാസ്പോര്ട്ട് വെരിഫിക്കേഷനായി ഒരു വീട്ടിലെത്തുന്ന പോലീസ്‌കാരനും അതിൽ നിന്ന് ഉണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിലുള്ളത്. സോണി ലിവിൽ ഓഗസ്റ്റ് 30 നാണ് ചിത്രം പുറത്തിറങ്ങിയത്.

Sayana varthakal OTT: സായാഹ്ന വാർത്തകൾ
നവാഗതനായ അരുൺ ചന്ദു സംവിധാനം ചെയ്ത ചിത്രമാണ് സായാഹ്ന വാർത്തകൾ . ഡെന്നിസ് എന്ന ഇൻഡിപെൻഡന്റ് ജേർണലിസ്റ്റിനെ ചുറ്റി നടക്കുന്ന സിനിമയിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ധ്യാൻ ശ്രീനിവാസനും ഗോകുൽ സുരേഷുമാണ്. സെപ്റ്റംബർ 5 നാണ് ചിത്രം സൺ നെക്സ്റ്റിൽ റിലീസായത്. അജു വര്ഗീസ്, ഇന്ദ്രൻസ്, ഇർഷാദ് എന്നിവരും സിനിമയിലുണ്ട്.

ഇത് കൂടാതെ അനവധി ജനപ്രിയ അന്യ ഭാഷ ചിത്രങ്ങളും സെപ്റ്റംബറിൽ ഒടിടിയിൽ റിലീസ് ചെയ്തിരുന്നു.

Viruman OTT: വിരുമൻ
മുത്തയ്യ സംവിധാനം ചെയ്ത വിരുമൻ എന്ന തമിഴ് ചിത്രത്തിൽ കാർത്തിയാണ് പ്രധാന വേഷത്തിലെത്തുന്നത്. ഒരു യുവാവ് തന്റെ പിതാവിനോട് പ്രതികാരം ചെയ്യാൻ പുറപ്പെടുന്നതാണ് കഥ. തീയേറ്ററുകളിൽ വിജയമായിരുന്ന ചിത്രം സെപ്റ്റംബർ 11 ന് ആമസോൺ പ്രൈം വീഡിയോയിൽ റിലീസായി.

Liiger OTT: ലൈഗർ
വിജയ് ദേവർകൊണ്ട നായകനായ ബിഗ് ബജറ്റ് ചിത്രമായ ലൈഗർ സെപ്തംബര് 22 ന് ഡിസ്നി പ്ലസ് ഹോട്സ്റ്ററിൽ റിലീസ് ചെയ്തിരുന്നു. വമ്പൻ പ്രതീക്ഷകളുമായി എത്തിയ ചിത്രം തീയേറ്ററുകളിൽ നിരാശപെടുത്തിയെങ്കിലും ഒരു കംപ്ലീറ്റ് എന്റർടൈനറാണ് ചിത്രം.

Ek villain 2 returns OTT: ഏക് വില്ലൻ 2
2014 ൽ പുറത്തിറങ്ങിയ ഏക് വില്ലന്റെ രണ്ടാം പതിപ്പായ ചിത്രം ജൂലൈ 29 ന് തീയേറ്ററുകളിലെത്തിയിരുന്നു. ജോൺ അബ്രഹാം, ദിശ പട്ടാണി, അർജുൻ കപൂർ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. സെപ്റ്റംബർ 9 ന് നെറ്ഫ്ലിക്സിൽ ഇറങ്ങിയ ചിത്രം നല്ലൊരു ആക്ഷൻ ത്രില്ലറാണ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: New malayalam movies on netflix amazon prime video hotstar manorama max sony live and sun nxt

Best of Express