scorecardresearch
Latest News

New Malayalam Release: നാളെ തിയേറ്ററിലെത്തുന്ന ചിത്രങ്ങൾ

New Malayalam Release: നവംബർ 18ന് നാലു പുതിയ മലയാള ചിത്രങ്ങൾ കൂടി റിലീസിനെത്തുകയാണ്

New Malayalam Release: നാളെ തിയേറ്ററിലെത്തുന്ന ചിത്രങ്ങൾ

New Malayalam Release: മൂന്നു പുതിയ മലയാള ചിത്രങ്ങൾ കൂടി റിലീസിനെത്തുകയാണ്. ഒന്ന് ഒടിടി പ്ലാറ്റ്‌ഫോമിലൂടെയും രണ്ടെണ്ണം തിയേറ്റർ റിലീസായുമാണ് എത്തുന്നത്.

Wonder Women Release: വണ്ടർ വുമൺ

അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ‘വണ്ടർ വുമൺ’ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ നേരിട്ട് റിലീസിനെത്തുകയാണ്. ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലീവിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. നദിയ മൊയ്തു, നിത്യ മേനോൻ, പാർവതി തിരുവോത്ത്, പത്മപ്രിയ, സയനോര ഫിലിപ്പ്, അർച്ചന പത്മിനി, അമൃത സുഭാഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഒരു കൂട്ടം ഗർഭിണികളുടെ സൗഹൃദവും ഗർഭകാലത്തെ പ്രശ്നങ്ങളുമൊക്കെ കൈകാര്യം ചെയ്യുന്ന ചിത്രമാണ് ഇതെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

ഗായികയായ സയനോര ആദ്യമായി അഭിനയിക്കുന്നുവെന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. ആർഎസ് വി പി മൂവീസിന്റെയും ഫ്ലയിംഗ് യൂണികോൺ എന്റർടെയ്‌മെന്റിന്റെയും ബാനറിൽ റോണി സ്ക്രൂവാലയും ആഷി ദുവാ സാറയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻറെ എക്സിക്യൂറ്റീവ് പ്രൊഡ്യൂസർ അഞ്ജലി മേനോൻ തന്നെയാണ്.

മഞ്ചാടിക്കുരു, ബാംഗ്ലൂർ ഡേയ്സ്, കൂടെ എന്നിവയ്ക്ക് ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വണ്ടർ വിമൺ. മനേഷ് മാധവൻ ഛായാഗ്രഹണവും പ്രവീൺ പ്രഭാകർ എഡിറ്റിംഗും ഗോവിന്ദ് വസന്ത സംഗീതവും നിർവ്വഹിച്ചിരിക്കുന്നു.

1744 White Alto Release: 1744 വൈറ്റ് ആൾട്ടോ

‘തിങ്കളാഴ്‍ച നിശ്ചയം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ സെന്ന ഹെഗ്‍ഡെയുടെ രണ്ടാമത്തെ ചിത്രം ‘1744 വൈറ്റ് ആൾട്ടോ’ തിയേറ്ററുകളിലേക്ക്. ഒരു വൈറ്റ് ആൾട്ടോ കാറിനെ ചുറ്റിപ്പറ്റിയുള്ള കഥയാണ് ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

ഷറഫുദ്ദീൻ, വിൻസി അലോഷ്യസ്, രാജേഷ് മാധവൻ, നവാസ് വള്ളിക്കുന്ന്, അരുൺ കുര്യന്‍, സ്‍മിനു സിജോ, ആര്യ സലിം, ആനന്ദ് മന്മഥൻ, സജിൻ ചെറുകയിൽ, ആർജെ നിൽജ, രഞ്ജി കാങ്കോൽ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. കബിനി ഫിലിംസിന്റെ ബാനറിൽ മൃണാൾ മുകുന്ദൻ, ശ്രീജിത്ത് നായർ, വിനോദ് ദിവാകർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Adrishyam Release: അദൃശ്യം

ജോജു ജോര്‍ജ്, നരേയ്ന്‍, ഷറഫുദ്ദീന്‍ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാവുന്ന ‘അദൃശ്യം’ നാളെ തിയേറ്ററുകളിലേക്ക് എത്തുന്നു. നവാഗതനായ സാക് ഹാരിസ് ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.

കയല്‍ ആനന്ദി, പവിത്ര ലക്ഷ്മി, ആത്മീയ രാജന്‍, പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, മുനിഷ്‌കാന്ത്, സിനില്‍ സൈനുദീൻ, വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന അഭിനേതാക്കൾ. ജുവിസ് പ്രൊഡക്ഷനും യു.എ.എന്‍ ഫിലിം ഹൗസ്, എ.എ.എ. ആര്‍ പ്രൊഡക്ഷന്‍സ് എന്നിവർ സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: New malayalam movies hits screen on november 18 wonder women 1744 white alto adrishyam

Best of Express