New Malayalam Release:മൂന്നു പുതിയ മലയാള ചിത്രങ്ങൾ കൂടി റിലീസിനെത്തുകയാണ്. ക്രിസ്റ്റി, എങ്കിലും ചന്ദ്രകേ, ഡിയർ വാപ്പി എന്നീ ചിത്രങ്ങളാണ് നാളെ തിയേറ്ററിലെത്തുന്നത്.
Christy Release: ക്രിസ്‌റ്റി
ബെന്ന്യാമിൻ, ജി ആർ ഇന്ദുഗോപൻ എന്നിവർ ചേർന്ന് തിരക്കഥ എഴുതിയ ചിത്രമാണ് ‘ക്രിസ്റ്റി’. ആൽവിൻ ഹെന്റിയാണ് ചിത്രത്തിന്റെ സംവിധായകൻ. മാളവിക മോഹനൻ, മാത്യൂ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ട്യൂഷൻ ടീച്ചറെ പ്രണയിക്കുന്ന വിദ്യാർത്ഥി എന്നതാണ് ചിത്രത്തിന്റെ പ്രമോയമെന്നാണ് വ്യക്തമാകുന്നത്.
സജയ് സെബാസ്റ്റ്യൻ, കണ്ണൻ സതീഷൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സംഗീതം ഒരുക്കിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. ചിത്രത്തിലെ ഗാനം ഇതിനകം ഹിറ്റ് ലിസ്റ്റിലിടം നേടി കഴിഞ്ഞു. ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രൻ, എഡിറ്റിങ്ങ് മനു ആന്റണി എന്നിവർ നിർവഹിക്കുന്നു.
Enkilum Chandrike Release:എങ്കിലും ചന്ദ്രികേ
നവാഗതനായ ആദിത്യൻ ചന്ദ്രശേഖറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘എങ്കിലും ചന്ദ്രികേ.’ ഒരു കല്യാണവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയിലറിൽ നിന്ന് വ്യക്തമാകുന്നത്. സുരാജ് വെഞ്ഞാറമൂട്, ബേസിൽ ജോസഫ്, സൈജു കുറുപ്പ്, നിരഞ്ജന എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്.
വിജയ് ബാബുവാണ് ചിത്രത്തിന്റെ നിർമാണം.വളരെ രസകരമായി ഒരുക്കിയിക്കുന്ന ചിത്രത്തിലെ ഗാനങ്ങളുടെ സംവിധായകൻ ഇഫ്‌ത്തിയാണ്. ഛായാഗ്രഹണം ജിതിൽ സ്റ്റെനിസ്‌ലോസ്, എഡിറ്റിങ്ങ് ലിജോ പോൾ എന്നിവർ നിർവഹിക്കുന്നു. തിരക്കഥ രചിച്ചിരിക്കുന്നത് അർജുൻ നാരായണൻ, ആദിത്യൻ ചന്ദ്രശേഖർ എന്നിവർ ചേർന്നാണ്.
Dear Vaappi Release: ഡിയർ വാപ്പി
‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് അനഘ നാരായണൻ. ലാലും അനഘയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ‘ഡിയർ വാപ്പി’. ഷാൻ തുളസീധരനാണ് സംവിധാനം, തിരക്കഥ എന്നിവ നിർവഹിച്ചിരിക്കുന്നത്.ആർ മുത്തയ്യ മുരളിയാണ് നിർമാണം.
നിരഞ്ജ് മണിയൻപിള്ള രാജുവും ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. സംഗീതം ഒരുക്കിയത് കൈലാസാണ്. ഛായാഗ്രഹണം എസ് പാണ്ടികുമാർ, എഡിറ്റിങ്ങ് ലിജോ പോൾ എന്നിവർ നിർവഹിക്കുന്നു.