New Releases:മോഹന്‍ലാല്‍, നിവിന്‍ പോളി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന രണ്ടു ചിത്രങ്ങളാണ് ഈ ആഴ്ച തീയറ്റര്‍ റിലീസിനെത്തുന്നത്.
Monster Release: മോണ്‍സ്റ്റര്‍
വൈശാഖിന്റെ സംവിധാനത്തില്‍ ഉദയ്കൃഷ്ണന്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രമായ ‘ മോണ്‍സ്റ്റര്‍’ വ്യത്യസ്തമായ ഒരു പ്രമേയം കൈകാര്യം ചെയ്യുന്ന സിനിമയായിരിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ‘ ലക്കി സിംഗ്’ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ സ്‌ക്രീനില്‍ എത്തുന്നത്.
ലെന, ഹണി റോസ്, സുദേവ് നായര്‍, സിദ്ദിഖ്, ലക്ഷ്മി മഞ്ജു, ഗണേഷ് കുമാര്‍ എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരാണ്.ദീപക് ദേവാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. മലയാളത്തിലെ ആദ്യ നൂറുകോടി ക്ലബ് ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ്, മോഹന്‍ലാല്‍, ഉദയ്കൃഷ്ണ ടീം ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി മോണ്‍സ്റ്ററിനുണ്ട്.
Padavettu Release: പടവെട്ട്
ലിജു കൃഷ്ണയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് പടവെട്ട്. നിവിന്‍ പോളി, ഷമ്മി തിലകന്‍, അതിഥി ബാലന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. തെക്കന്‍ കേരളത്തിലെ അടിച്ചമര്‍ത്തപ്പെട്ട ഒരു വിഭാഗം ആളുകളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സണ്ണി വെയ്ന്‍, വിക്രം മെഹ്‌റ, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ലിജു കൃഷ്ണ തന്നെയാണ്.
ചിത്രത്തിലെ സംഗീതം ഒരുക്കിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. ഛായാഗ്രഹണം ദീപക് ഡി മേനോന്‍, എഡിറ്റിങ്ങ് ഷഫീക്ക് മുഹമ്മദ് അലി എന്നിവര്‍ നിര്‍വ്വഹിക്കുന്നു. യൂഡില്‍ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന ഐ എസ് എല്‍ ആദ്യ മത്സരത്തിലാണ് പടവെട്ടിന്റെ ആദ്യ ട്രെയ്‌ലര്‍ പുറത്തുവിട്ടത്. ഇതു പ്രേക്ഷകരെ ചിത്രത്തിലേയ്ക്കു കൂടുതല്‍ ആകര്‍ഷിക്കുമോയെന്നു കാത്തിരുന്നു കാണാം.