scorecardresearch

New Malayalam Release: ഇന്ന് തിയേറ്ററുകളിലെത്തിയ ചിത്രങ്ങൾ

New Malayalam Release: മൂന്നു മലയാളം ചിത്രങ്ങൾ കൂടി ഇന്ന് തിയേറ്ററുകളിലെത്തി

New Malayalam Release: ഇന്ന് തിയേറ്ററുകളിലെത്തിയ ചിത്രങ്ങൾ

New Malayalam Release: മൂന്നു മലയാളം ചിത്രങ്ങൾ കൂടി ഇന്ന് തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസ്, പീസ്, അറ്റെന്‍ഷന്‍ പ്ലീസ് എന്നിവയാണ് ഇന്ന് തിയേറ്ററുകളിലെത്തിയ പുതിയ ചിത്രങ്ങൾ.

Sreedhanya Catering Service Release: ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസ്

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങൾക്കു ശേഷം ജിയോ ബേബി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസ് തിയേറ്ററുകളിലെത്തി. രചനയ്ക്കും സംവിധാനത്തിനുമൊപ്പം ജിയോ ബേബി ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. മൂർ, പ്രശാന്ത് മുരളി, ജിലു ജോസഫ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുക.

ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ നിര്‍മ്മാതാക്കളായ മാന്‍കൈന്‍ഡ് സിനിമാസ്, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ് രാജ്, വിഷ്‍ണു രാജന്‍ എന്നിവരാണ് നിര്‍മ്മാണം. ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്, സംഗീതം ബേസില്‍ സി ജെ, മാത്യൂസ് പുളിക്കന്‍.

Attention Please Release: അറ്റെന്‍ഷന്‍ പ്ലീസ്


ഡി.എച്ച്. സിനിമാസിന്റെ ബാനറില്‍ ഹരി വൈക്കം, ശ്രീകുമാര്‍ എൻ ജെ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് ജിതിന്‍ ഐസക് തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അറ്റെന്‍ഷന്‍ പ്ലീസ്. സ്റ്റോൺബെഞ്ച് ഫിലിംസ് ആൻഡ് ഓറിജിനൽസിന്‍റെ ബാനറിൽ കാർത്തിക് സുബ്ബരാജാണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത്. വിഷ്ണു ഗോവിന്ദന്‍, ആതിര കല്ലിങ്കല്‍, ആനന്ദ് മന്‍മഥന്‍, ശ്രീജിത്ത് ബാബു, ജിക്കി പോള്‍, ജോബിന്‍ പോള്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം- ഹിമല്‍ മോഹന്‍, സംഗീതം- അരുണ്‍ വിജയ്, ശബ്ദം മിശ്രണം- ജസ്റ്റിൻ ജോസ്, എഡിറ്റര്‍- രോഹിത് വി.എസ്. വാര്യത്ത്.

Peace Release: പീസ്

ജോജു ജോർജ് നായകനാകുന്ന പുതിയ ചിത്രം പീസ് റിലീസിനെത്തി. നവാഗതനായ സന്‍ഫീര്‍ ആണ് കഥയെഴുതി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആശാ ശരത്ത്, രമ്യാനമ്പീശൻ, അനിൽ നെടുമങ്ങാട്. സിദ്ധിഖ്, മാമുക്കോയ, അതിഥി രവി, ശാലു റഹിം, വിജിലേഷ്, പോളി വൽസൻ, ഷാലു റഹീ, അര്‍ജുൻ സിംഗ് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.

സ്ക്രിപ്റ്റ് ഡോക്ടർ പിക്ച്ചേഴ്സിന്റെയും അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെയും ബാനറിൽ ദയാപരൻ, ജോജു ജോർജ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിര്‍മാണം. സഫര്‍ സനല്‍, രമേശ് ഗിരിജ എന്നിവരാണ് തിരക്കഥയ്ക്ക് പിന്നിൽ. അന്‍വര്‍ അലി, വിനായക് ശശികുമാര്‍, സന്‍ഫീര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ജുബൈര്‍ മുഹമ്മദ് ആണ്. ഛായാഗ്രഹണം ഷമീര്‍ ജിബ്രാൻ, എഡിറ്റിംഗ് നൗഫല്‍ അബ്‍ദുള്ള, സൗണ്ട് ഡിസൈന്‍ അജയന്‍ അടാട്ട് എന്നിവർ നിർവ്വഹിച്ചിരിക്കുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: New malayalam movie release attention please peace sreedhanya catering service

Best of Express