scorecardresearch

ഈ ആഴ്ച തിയേറ്ററിലെത്തുന്ന ചിത്രങ്ങൾ

ഒരിടവേളയ്ക്ക് ശേഷം മീര ജാസ്മിൻ അഭിനയിക്കുന്ന ‘മകൾ’ എന്ന ചിത്രവും ഈ ആഴ്ച തിയേറ്ററുകളിലേക്ക് എത്തുകയാണ്

makal, jana gana mana

New Malayalam Movie Release: രണ്ടു മലയാളചിത്രങ്ങളാണ് ഈ ആഴ്ച തിയേറ്റുകളിൽ എത്തുന്നത്. ഏപ്രിൽ 28, 29 ദിവസങ്ങളിലായാണ് ഈ ചിത്രങ്ങൾ റിലീസിനെത്തുക. മീര ജാസ്മിൻ, ജയറാം എന്നിവർ കേന്ദ്രകഥാപാത്രമാകുന്ന ‘മകൾ’ ഏപ്രിൽ 29നാണ് തിയേറ്ററിൽ എത്തുക. അതേസമയം, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന് ‘ജനഗണമന’ ഏപ്രിൽ 28നും തിയേറ്ററുകളിലെത്തും.

Makal Release: മകൾ

ആറു വർഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം മീര ജാസ്മിൻ സിനിമയിലേക്ക് മടങ്ങിയെത്തുന്ന ചിത്രമാണ് സത്യൻ അന്തിക്കാടിന്റെ ‘മകൾ’. ജയറാം ആണ് ഈ ചിത്രത്തിലെ നായകൻ. ‘ഞാൻ പ്രകാശൻ’ ചിത്രത്തിലൂടെ ശ്രദ്ധേയയായ ദേവിക സഞ്ജയ് ആണ് ചിത്രത്തിൽ മീര ജാസ്മിന്റെയും ജയറാമിന്റെയും മകളായി എത്തുന്നത്. നസ്ലെൻ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന അഭിനേതാവ്.

പ്രവാസിയുടെ ജീവിതവും കുടുംബബന്ധങ്ങളും പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രമാണിതെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

Jana Gana Mana Release: ജന ഗണ മന

പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് ‘ജന ഗണ മന’. സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെയും മാജിക് ഫ്രെയിംസിന്‍റെയും ബാനറുകളിലാണ് നിര്‍മാണം.

ശ്രീ ദിവ്യ, ധ്രുവന്‍, ശാരി, രാജ കൃഷ്‍ണമൂര്‍ത്തി, പശുപതി, അഴകം പെരുമാള്‍, ഇളവരശ്, വിനോദ് സാഗര്‍, വിന്‍സി അലോഷ്യസ്, മിഥുന്‍, ഹരി കൃഷ്‍ണന്‍, വിജയകുമാര്‍, വൈഷ്‍ണവി വേണുഗോപാല്‍, ചിത്ര അയ്യര്‍, ബെന്‍സി മാത്യൂസ്, ധന്യ അനന്യ, നിമിഷ, ദിവ്യ കൃഷ്‍ണ, ജോസ്‍കുട്ടി ജേക്കബ്, പ്രസാദ് അരുമനായകം, രാജ് ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

സുദീപ് ഇളമണ്‍ ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ്. എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. ജേക്സ് ബിജോയ് ആണ് സംഗീതം.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: New malayalam movie release april 28 29