scorecardresearch

New Movie Releases: ഇന്ന് തിയേറ്ററിലെത്തിയ ചിത്രങ്ങൾ

New Malayalam Release: മൂന്ന് മലയാളം ചിത്രങ്ങളാണ് ഇന്ന് തിയേറ്ററിൽ എത്തിയത്

New Malayalam Release: മൂന്ന് മലയാളം ചിത്രങ്ങളാണ് ഇന്ന് തിയേറ്ററിൽ എത്തിയത്

author-image
Entertainment Desk
New Update
2022 June 17 New Release, Vaashi, Heaven, Prakashan Parakkatte

New Malayalam Release: മൂന്ന് മലയാളം ചിത്രങ്ങൾ കൂടി ഇന്ന് തിയേറ്ററുകളിലേക്ക് എത്തിയിരിക്കുന്നു.

Advertisment

Vaashi Release: വാശി

ടൊവിനോ തോമസ്, കീർത്തി സുരേഷ് എന്നിവർ വക്കീലന്മാരായി എത്തുന്ന വിഷ്‍ണു ജി രാഘവ് സംവിധാനം ചെയ്യുന്ന 'വാശി' ഇന്ന് തിയേറ്ററിലെത്തി. രേവതി കലാമന്ദിർ ആണ് 'വാശി' നിര്‍മിക്കുന്നത്. അച്ഛൻ സുരേഷ് കുമാർ നിർമിക്കുന്ന സിനിമയിൽ ഇതാദ്യമായാണ് കീർത്തി നായികയാവുന്നത്. മേനക സുരേഷ്, രേവതി സുരേഷ് എന്നിവരാണ് സഹനിർമ്മാതാക്കൾ.

റോബി വർഗ്ഗീസ് രാജ് ഛായാഗ്രഹണവും മഹേഷ് നാരായണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. വിനായക് ശശികുമാര്‍ എഴുതിയ വരികളുടെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത് കൈലാസ് മേനോൻ ആണ്. അനു മോഹനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

Heaven Movie: ഹെവൻ

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രമാവുന്ന ചിത്രമായ ഹെവൻ റിലീസ് ചെയ്തു. നവാഗതനായ ഉണ്ണി ഗോവിന്ദരാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥനായ സുബ്രഹ്‌മണ്യനാണ്. ത്രില്ലര്‍ ഴോണറിലുള്ളതാണ് ഈ ചിത്രം. ഒരു മിസിം​ഗ് കേസും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്.

Advertisment

അഭിജ, ജാഫര്‍ ഇടുക്കി, ജോയ് മാത്യു, അലന്‍സിയര്‍, സുധീഷ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി, സംഗീതം ഗോപി സുന്ദര്‍, വരികള്‍ അന്‍വര്‍ അലി, എഡിറ്റിംഗ് ടോബി ജോണ്‍.

Prakashan Parakkatte Release: പ്രകാശൻ പറക്കട്ടെ

ദിലീഷ് പോത്തൻ, മാത്യു തോമസ്, അജു വർഗീസ്, സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന 'പ്രകാശൻ പറക്കട്ടെ' ഇന്ന് തിയേറ്ററുകളിലെത്തി. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ധ്യാൻ ശ്രീനിവാസനാണ്.

ശ്രീജിത്ത് രവി, ഗോവിന്ദ് വി. പൈ, നിഷാ സാരംഗ്, സ്മിനു സിജോ തുടങ്ങിയവർക്കൊപ്പം നടൻ ശ്രീജിത്ത് രവിയുടെ മകൻ മാസ്റ്റർ ഋതുൺ ജയ് ശ്രീജിത്ത് രവിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ഹിറ്റ് മേക്കേഴ്സ് എന്റർടെയ്മെന്റ്, ഫന്റാസ്റ്റിക് ഫിലിംസ് എന്നിവയുടെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മനു മഞ്ജിത്തിന്റെയും ബികെ ഹരി നാരായണന്റെയും വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം നൽകി.

Dileesh Pothan Dhyan Sreenivasan Suraj Venjarammud Keerthy Suresh New Release Tovino Thomas

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: