scorecardresearch
Latest News

Ela Veezha Poonchira, Padma Movie Release: ഇലവീഴാപൂഞ്ചിറ, പദ്മ: ഇന്ന് തിയേറ്ററിലെത്തുന്ന ചിത്രങ്ങൾ

New Malayalam Release: രണ്ടു പുതിയ മലയാളചിത്രങ്ങൾ കൂടെ തിയേറ്ററിലേക്ക്

Ilaveezhapoonchira movie, Ilaveezhapoonchira release, Ilaveezhapoonchira release date, soubin shahir, Ilaveezhapoonchira review, Ilaveezhapoonchira rating, Ilaveezhapoonchira malayalam review, Ilaveezhapoonchira movie ott, Ilaveezhapoonchira movie download, Anoop Menon, Surabhi Lakshmi, Padma film, Padma release date, Padma movie release, Padma review, Padma movie review, Padma download, Padma full movie download, Padma rating, Padma movie ott
Ela Veezha Poonchira, Padma Movie Release:

New Malayalam Release Soubin Shahir Ela Veezha Poonchira Anoop Menon Surabhi Lakshmi Padma: രണ്ടു മലയാളം ചിത്രങ്ങൾ കൂടി നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്. അനൂപ് മേനോനും സുരഭിയും കേന്ദ്രകഥാപാത്രമാകുന്ന ‘പത്മ’യും സൗബിൻ ഷാഹിർ നായകനാവുന്ന ‘ഇലവീഴാപൂഞ്ചിറ’യും.

Ilaveezhapoonchira Release: ഇലവീഴാപൂഞ്ചിറ

കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒറ്റപ്പെട്ട വിനോദസഞ്ചാര മേഖലയായ ‘ഇലവീഴാപൂഞ്ചിറ’ പ്രധാന ലൊക്കേഷനായി വരുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ ആണ് നായകൻ. ഷാഹി കബീർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സുധി കോപ്പ, ജൂഡ്‌ ആന്റണി ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.

പോലീസ് ഉദ്യോഗസ്ഥനായിരുന്ന ഷാബി കബീർ തിരക്കഥയൊരുക്കിയ ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടുകയും നിരൂപകപ്രശംസ നേടുകയും ചെയ്തിരുന്നു. ഈ വർഷത്തെ സംസ്ഥാന പുരസ്കാരവും ഷാഹി കബീറിനെ തേടിയെത്തിയിരുന്നു. ഷാഹി കബീർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന രീതിയിലും ‘ഇലവീഴാപൂഞ്ചിറ’ ഇതിനകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു.

മനേഷ്‌‌ മാധവൻ ഛായാഗ്രഹണവും കിരൺ ദാസ്‌ എഡിറ്റിംഗും , അനിൽ ജോൺസൺ സംഗീതവും നിർവ്വഹിക്കും. നിധീഷിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് നിധീഷും ഷാജി മാറാടും ചേർന്നാണ്.

Padma Release: പത്മ

നടനും സംവിധായകനുമായ അനൂപ് മേനോൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് പത്മ. അനൂപ് മേനോൻ സ്റ്റോറീസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിൽ അനൂപ് മേനോൻ, സുരഭി ലക്ഷ്മി, ശങ്കര്‍ രാമകൃഷ്ണന്‍, മെറീന മൈക്കിള്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. അഭിനയം, നിർമ്മാണം എന്നതിനൊപ്പം തന്നെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയതും അനൂപ് മേനോൻ ആണ്.

Read Here: 14 വർഷങ്ങൾ, ആയിരം തടസ്സങ്ങൾ, വെല്ലുവിളികൾ, കോവിഡ് മഹാമാരി; ആടുജീവിതം താണ്ടിയ വഴികൾ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: New malayalam movie release 2022 july 15 ilaveezhapoonchira padma