/indian-express-malayalam/media/media_files/2025/11/14/new-malayalam-ott-release-2025-11-14-00-07-28.jpg)
New malayalam Films and Web Series Starts Streaming on OTT: വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ ഇന്ന് സ്ട്രീമിംഗ് ആരംഭിച്ച മലയാളം വെബ് സീരിസുകളും ചിത്രങ്ങളും ഏതൊക്കെ എന്നു നോക്കാം.
Also Read: Girija Oak: ആർഭാടങ്ങളില്ല, സാരിയിൽ അതിസുന്ദരി; ഒരൊറ്റ അഭിമുഖത്തിലൂടെ വൈറലായി ഗിരിജ ഓക്ക്
Vala OTT: വള
ധ്യാൻ ശ്രീനിവാസൻ, ലുക്മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന 'വള' ഒടിടിയിലെത്തി. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ നേരിടേണ്ടി വരുന്ന സംഭവബഹുലമായ കാര്യങ്ങളാണ് ചിത്രം പറയുന്നത്. മുഹാഷിനാണ് ചിത്രത്തിന്റെ സംവിധായകൻ. 'ഉണ്ട', 'പുഴു' തുടങ്ങിയ ശ്രദ്ധേയ സിനിമകളിലൂടെ ശ്രദ്ധ നേടിയ ഹർഷദാണ് 'വള'യുടെ തിരക്കഥ ഒരുക്കിയത്.
രവീണ രവി, ശീതൾ ജോസഫ്, വിജയരാഘവൻ, ശാന്തികൃഷ്ണ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. സൈന പ്ലേയിൽ വള സ്ട്രീമിംഗ് ആരംഭിച്ചു.
Also Read: ബിഗ് ബോസ് സുന്ദരിമാർ ഒരുമിച്ച്; നൂറയെ സൈഡാക്കി പടം ജാസ്മിൻ തൂക്കി!
Avihitham OTT: അവിഹിതം
സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത ‘അവിഹിതം' ഒടിടിയിലെത്തി. മറിമായം പരമ്പരയിലൂടെ ശ്രദ്ധേയനായ ഉണ്ണിരാജ ചെറുവത്തൂരും രഞ്ജിത്ത് കങ്കോലുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. സെന്ന ഹെഗ്ഡെയും അംബരീഷ് കളത്തറയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ.
വിനീത് ചാക്യാർ, ധനേഷ് കോലിയാത്ത്, രാകേഷ് ഉഷാർ, വൃന്ദ മേനോൻ, അജിത് പുന്നാട്, ഉണ്ണികൃഷ്ണൻ പരപ്പ, അനീഷ് ചെമ്മരത്തി, ടി ഗോപിനാഥൻ, വിജീഷ നീലേശ്വരം, അമ്മിണി ചന്ദ്രാലയം, പാർവണ രാജ്, ബീന കൊടക്കാട്, വിസ്മയ ശശികുമാർ, പ്രേമലത, ശ്യാമിലി ദാസ്, വിപിൻ കെ, സ്വപ്ന പല്ലം, മുകേഷ് ഒ എം ആർ, സായന്ത്, കാർത്തിക വിജയകുമാർ, പ്രഭാകരൻ വേലേശ്വരം, ശുഭ സി പി, ലക്ഷ്മണൻ മന്യത്ത് എന്നിവരാണ് മറ്റു അഭിനേതാക്കൾ. ജിയോ ഹോട്ട്സ്റ്റാറിൽ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു.
Also Read: ഏറ്റവും കൂടുതൽ സുഖം കിട്ടുന്നത് എന്തിനെ കൊല്ലുമ്പോൾ ആണെന്ന് അറിയാമോ? വരുന്നു ആ കൊടൂര വില്ലൻ!
New Malayalam Web- Series OTT: പുതിയ മലയാളം വെബ് സീരീസുകൾ
Coupling OTT: കപ്ലിംഗ്
സർജാനോ ഖാലിദ് പ്രധാന വേഷത്തിലെത്തുന്ന വെബ് സീരീസ് 'കപ്ലിംഗ്' ഒടിടിയിലെത്തി. ശ്രീനാഥ് ബാബു, വൈഷ്ണവി രാജ്, മാളവിക ശ്രീനാഥ് എന്നിവരും ഈ സീരീസിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മനോരമ മാക്സ് ആണ് ഈ വെബ് സീരീസിന്റെ സ്ട്രീമിംഗ് പാർട്ണർ. 'കപ്ലിംഗ്' മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു.
Also Read: ഈശോയോട് എന്റെ വിശേഷങ്ങൾ പറയാനുള്ള ദൂതനായി എന്നും നീ ഉണ്ടാകണം: സുഹൃത്തിനോട് അനുശ്രീ
Inspection Bungalow OTT: ഇൻസ്‌പെക്ഷൻ ബംഗ്ലാവ്
മലയാളത്തിലെ ആദ്യത്തെ ഹൊറർ കോമഡി വെബ് സീരീസായ ഇൻസ്‌പെക്ഷൻ ബംഗ്ലാവ് ഒടിടിയിലെത്തി. ഷാജു ശ്രീധർ, ജയൻ ചേർത്തല, വീണ നായർ, ബാലാജി ശർമ്മ, സെന്തിൽ കൃഷ്ണ രാജാമണി, ശ്രീജിത്ത് രവി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ സീരീസ് നിർമിക്കുന്നത് വീണ നായർ പ്രൊഡക്ഷൻസിന്റെ കീഴിൽ നടി വീണ നായരാണ്.
സൈജു എസ്.എസ് ആണ് 'ഇൻസ്‌പെക്ഷൻ ബംഗ്ലാവ്' സംവിധാനം ചെയ്യുന്നത്. സീ5 ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. 'ഇൻസ്‌പെക്ഷൻ ബംഗ്ലാവ്' സീ5ൽ സ്ട്രീമിംഗ് ആരംഭിച്ചു.
Also Read: ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു നിംസ്: നിമിഷിനോട് അഹാന
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us