സോഷ്യൽ മീഡിയയിൽ പലപ്പോഴും പ്രാങ്ക് വീഡിയോകൾ വൈറലായി മാറാറുണ്ട്. താരങ്ങളും പലപ്പോഴും തങ്ങളുടെ സഹപ്രവർത്തകരെയോ സുഹൃത്തുക്കളെയോ ഒക്കെ പ്രാങ്ക് ചെയ്യുന്ന വീഡിയോകൾ പങ്കുവയ്ക്കാറുണ്ട്. എന്നാൽ, ഇപ്പോൾ ഒരു പ്രാങ്ക് വീഡിയോ കാരണം പൊല്ലാപ്പ് പിടിച്ചിരിക്കുകയാണ് ബോളിവുഡ് താരം സാറാ അലിഖാൻ.
തന്റെ സഹായിയെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയിൽ സ്വിമ്മിംഗ് പൂളിലേക്ക് തള്ളിയിടുകയാണ് സാറാ. വെള്ളത്തിലേക്ക് വീണ സ്ത്രീയ്ക്കു പിന്നാലെ സാറായും പൂളിലേക്ക് ചാടുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണാനാവുക. എന്നാൽ, സാറയുടെ ഈ പ്രാങ്കിനെതിരെ നിരവധി പേരാണ് കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
ഇതിലെന്താണ് ഇത്ര തമാശ? വളരെ ക്രൂരമായി പോയി എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.