കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കൾക്ക് സേവനം ലഭ്യമാക്കുകയാണ് ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിംഗ് സൈറ്റുകളിൽ മുന്‍നിരക്കാരായ നെറ്റ്ഫ്ളിക്സ്. 199 രൂപയ്ക്ക് ഉപയോക്താക്കൾക്ക് ഉപയോഗിക്കാവുന്ന പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. മൊബൈല്‍, ടാബ്‌ലെറ്റ് എന്നീ പ്ലാറ്റ്‌ഫോമുകൾക്ക് ഇണങ്ങിയ രീതിയിൽ ആണ് പുതിയ പ്ലാൻ ഡിസൈൻ ചെയ്തിരിക്കുന്നത്.

കംപ്യൂട്ടറിലോ ടിവിയിലോ ഈ പ്ലാന്‍ ഉപയോഗിക്കാന്‍ കഴിയാത്തത് കൊണ്ട് തന്നെ 480p റെസല്യൂഷനോട് കൂടിയുളള വീഡിയോ മാത്രമാണ് ലഭിക്കുക. എച്ച്ഡിയോ 720pയോ അതിന് മുകളിലുളള വീഡിയോകളോ ലഭിക്കില്ല. ഈ പ്ലാനില്‍ ഓഫ്‌ലൈന്‍ ഡൗണ്‍ലോഡ് സൗകര്യവും ഉണ്ടായിരിക്കും.

 

Netflix Web Series and Films

വെബ് സീരീസുകളും സിനിമകളുമാണ് ഈ പ്ലാൻ വഴി പ്രധാനമായും നെറ്റ്ഫ്ളിക്സ് ലഭ്യമാക്കുക. ഇന്ത്യൻ, അമേരിക്കൻ, ബ്രിട്ടീഷ്, യൂറോപ്യൻ, ഏഷ്യൻ, ഫാമിലി, റിയാലിറ്റി & ടോക്ക് ഷോ, ആക്ഷൻ & അഡ്വഞ്ചർ, ഡ്രാമ,കോമഡി, സൈന്റിഫിക് ഫിക്ഷൻ- ഫാന്റസി, ക്രൈം, കിഡ്സ്, ഹൊറർ, ത്രില്ലർ എന്നു തുടങ്ങി 22 ഓളം വിഭാഗങ്ങളിലാണ് വെബ് സീരിസുകൾ ലഭിക്കുക. ഹിന്ദി, മറാത്തി, മലയാളം, തമിഴ്, ബംഗാളി, പഞ്ചാബി, ഇംഗ്ലീഷ് ഭാഷാ ചിത്രങ്ങൾ, ഇന്റർനാഷണൽ ഫിലിംസ്, ഡോക്യുമെന്ററികൾ, ആനിമേഷൻ സിനിമകൾ, ഹൊറർ- ത്രില്ലർ ചിത്രങ്ങൾ, ഹോളിവുഡ് ചിത്രങ്ങൾ എന്നു തുടങ്ങി 28 ഓളം വിഭാഗങ്ങളിലുള്ള സിനിമകളും ഉപയോക്താവിന് തിരഞ്ഞെടുക്കാം.

Read more: വെറും 199 രൂപയ്ക്ക് ഇനി മുതൽ നെറ്റ്‍ഫ്ലിക്സ് കാണാം

ഇന്ത്യയിൽ കൂടുതൽ ആളുകൾക്ക് നെറ്റ്ഫ്ലിക്സിനെ പരിചയപ്പെടുത്താനും ബിസിനസ്സ് കൂടുതൽ വ്യാപിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഇത്തരമൊരു പദ്ധതിയുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത്. പ്ലാനിന് എന്തു വിലവരും, പ്രതിവാര/പ്രതിമാസ സബ്‌സ്ക്രിപ്ഷൻ പ്ലാനാണോ തുടങ്ങിയ കാര്യങ്ങളൊന്നും ഇതുവരെ കമ്പനി ഔദ്യോഗികമായി സ്ഥിതീകരിച്ചിട്ടില്ല. മലേഷ്യ പോലുള്ള ഏഷ്യയിലെ മറ്റു വിപണികളിൽ കൊണ്ടുവന്നതിനു സമാനമായ പ്ലാനുകൾ ഇന്ത്യൻ വിപണിയിലും പരീക്ഷിക്കുമെന്ന് തുടക്കത്തിൽതന്നെ നെറ്റ്ഫ്ളിക്സ് വ്യക്തമാക്കിയിരുന്നു. ഈ വർഷം ആദ്യത്തിൽ തെരെഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കൾക്കായി 65 രൂപ മുതൽ ആരംഭിക്കുന്ന പ്രതിവാര മൊബൈൽ പ്ലാനുകളും നെറ്റ്ഫ്ളിക്സ് പുറത്തിറക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook