ജനപ്രിയ  സ്പാനിഷ് വെബ് സീരീസായ ‘മണി ഹെയ്സ്റ്റി’ന് അഞ്ചാം സീസൺ വരുന്നു. മണി ഹെയ്സ്റ്റ് (ല കാസ ഡി പാപൽ) സ്ട്രീം ചെയ്യുന്ന ഒടിടി സേവനദാതാക്കളായ നെറ്റ്ഫ്ലിക്സ് ആണ് ഇക്കാര്യം ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ അറിയിച്ചത്. അഞ്ചാം സീസൺ സീരീസിന്റെ അവസാന സീസൺ ആവുമെന്നും നെറ്റ്ഫ്ലിക്സ് അറിയിച്ചു.

സീരിസിൽ കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന തരത്തിലുള്ള സാൽവദോർ ദാലി മാസ്ക് നിലത്ത് വീണ് കിടക്കുന്ന ഒരു ചിത്രത്തോടൊപ്പമാണ് അഞ്ചാം സീസൺ തുടങ്ങുന്ന വാർത്ത നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടത്. മാസ്ക് തകർന്ന നിലയിൽ നിലത്ത് വീണുകിടക്കുന്നതാണ് ചിത്രത്തിലുള്ളത്.

Read More: 349 രൂപയുടെ മൊബൈൽ പ്ലസ് എച്ച്ഡി പ്ലാനുമായി നെറ്റ്ഫ്ലിക്സ്

“നിങ്ങളുടെ മാസ്ക് തയ്യാറാണോ? നിങ്ങൾക്ക് അവസാനമായി ഇത് ആവശ്യമായി വരും. മണിഹെയ്സ്റ്റ് സീസൺ 5, സ്ഥിരീകരിച്ചു. ” എന്ന് അടിക്കുറിപ്പും ചിത്രത്തിന് നൽകിയിരിക്കുന്നു.

 

View this post on Instagram

 

Do you have your mask ready? You’re going to need it one last time#MoneyHeist Part 5, confirmed

A post shared by Netflix India (@netflix_in) on

10 എപ്പിസോഡ് ആയിരിക്കും മണി ഹെയ്സ്റ്റ് സീസൺ ഫൈവിൽ. ഒരുവർഷത്തിലധികം സമയമെടുത്താണ് അവസാന സീസണെക്കുറിച്ചുള്ള ധാരണയിലെത്തിയതെന്ന് സംവിധായകൻ അലക്സ് പിന പറഞ്ഞു. “യുദ്ധം അതിന്റെ ഏറ്റവും തീവ്രവും ക്രൂരവുമായ തലങ്ങളിൽ എത്തുന്നു, പക്ഷേ ഇത് ഏറ്റവും ഇതിഹാസപരവും ആവേശകരവുമായ സീസൺ കൂടിയാണ്, ”പിന പറഞ്ഞു,

Read More: ‘വലത് ചെവി തൂങ്ങിയ നിലയിൽ’; വീരനെ കണ്ടെത്തുന്നവർക്ക് 20,000 രൂപ നൽകുമെന്ന് അക്ഷയ് രാധാകൃഷ്ണൻ

പരമ്പരയിലെ താരങ്ങളായ ഉർസുല കോബെറോ, അൽവാരോ മോർടെ, ഇറ്റ്സിയാർ ഇറ്റുനോ, പെഡ്രോ അലോൻസോ, മിഗുവൽ ഹെറോൺ, ഹെയിം ലോറന്റ്, എസ്തർ അസെബോ, എൻറിക് ആർസ്, ഡാർക്കോ പെറിക്, ഹോവിക് കൗച്ചേരിയൻ, ലൂക്ക പെറോസ്, ബെലൻ ക്യൂസ്റ്റ, ഫെർണാണ്ടോ നാവോ സാവോ ജോസ് മാനുവൽ പോഗ എന്നിവർ സീസണിലുണ്ടാവും. സീസൺ 5 ൽ മിഗുവൽ ഏഞ്ചൽ സിൽ‌വെസ്ട്രെ, പാട്രിക് ക്രിയാഡോ എന്നിവരും അഭിനയിക്കും.

Read More: Netflix greenlights Money Heist season 5

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook