ബോളിവുഡ് നായികമാര്‍ നിര്‍മ്മാതാക്കളാകുന്നു: 9 പുതിയ ചിത്രങ്ങളുമായി നെറ്റ്ഫ്‌ളിക്‌സ്

ഫയർബ്രാൻഡ്, ഓഗസ്റ്റ് 15, ബുൾബുൾ എന്നിവയാണ് പ്രിയങ്കയും മാധുരിയും അനുഷ്കയും നിർമിക്കുന്ന ചിത്രങ്ങൾ

തിങ്കളാഴ്ച സിങ്കപ്പൂരില്‍ നടന്ന പരിപാടിയില്‍ പുതിയ ഒമ്പത് ഇന്ത്യന്‍ ചിത്രങ്ങളാണ് നെറ്റ്ഫ്‌ളിക്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ മൂന്നെണ്ണം നിര്‍മ്മിക്കുന്നത് ബോളിവുഡ് താരങ്ങളായ പ്രിയങ്ക ചോപ്ര, മാധുരി ദീക്ഷിത്, അനുഷ്‌ക ശര്‍മ എന്നിവരാണെന്നതാണ് മറ്റൊരു പ്രത്യേകത.

പ്രിയങ്ക ചോപ്രയും അമ്മ മധു ചോപ്രയും ചേര്‍ന്നാണ് ‘ഫയര്‍ബ്രാന്‍ഡ്’ എന്ന മറാത്തി ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഉഷ ജാദവാണ്. അഭിഭാഷകയും ലൈംഗിക പീഡനത്തെ അതിജീവിച്ചവളുമാണ് ഉഷ ജാദവ് അവതരിപ്പിക്കുന്ന കഥാപാത്രം. ഉഷ ജാദവ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭര്‍ത്താവായ മാധവ് പട്കറിന്റെ വേഷത്തിലെത്തുന്നത് ഗിരീഷ് കുല്‍കര്‍ണിയാണ്.

Read More: ‘സേക്രഡ് ഗെയിംസു’മായി മുന്നോട്ടു പോകും: നിലപാട് മാറ്റി നെറ്റ്ഫ്ലിക്സ്

പര്‍പ്പിള്‍ പെബിള്‍ പിക്‌ചേഴ്‌സ് എന്ന തന്റെ നിര്‍മാണ കമ്പനിയുടെ കീഴില്‍ പ്രിയങ്ക നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. വെന്റിലേറ്റര്‍, സര്‍വാണ്‍ തുടങ്ങിയവയൊക്കെ പ്രിയങ്ക നിര്‍മിച്ച ചിത്രങ്ങളാണ്.

‘ഓഗസ്റ്റ് 15’ എന്ന മറാത്തി ചിത്രവുമായാണ് മാധുരി ദീക്ഷിത് എത്തുന്നത്. മധ്യവര്‍ഗ ഇന്ത്യയുടെ ജീവിതത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ചിത്രം ഒരു ആക്ഷേപഹാസ്യമാണ്.

ബുള്‍ബുള്‍ എന്നാണ് അനുഷ്‌ക ശര്‍മ നിര്‍മിക്കുന്ന ചിത്രത്തിന്റെ പേര്. അനുഷ്‌കയുടെ നിര്‍മാണ കമ്പനിയായ ക്ലീന്‍ സ്‌ളേറ്റ് ഫിലിംസാണ് ഈ ചിത്രം ഒരുക്കുന്നത്. മറ്റൊരു കാലഘട്ടത്തിന്റെ, വിശ്വാസങ്ങളുടെ, അന്ധവിശ്വാസങ്ങളുടെ ഒക്കെ കഥയാണ് ബുള്‍ബുള്‍ പറയുന്നത്.

എന്‍എച്ച്10, ഫില്ലൗരി, പാരി എന്നീ ചിത്രങ്ങളാണ് നേരത്തെ അനുഷ്‌ക നിര്‍മിച്ചിട്ടുള്ളത്. മൂന്നു ചിത്രങ്ങളിലും പ്രധാന കഥാപാത്രമായി എത്തിയത് അനുഷ്‌ക തന്നെയായിരുന്നു. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ പാരി ഒരു ഹൊറര്‍ ചിത്രമായിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Netflix announces 9 new indian original films to be produced by priyanka chopra madhuri dixit anushka sharma

Next Story
ഓര്‍മ്മകളിലെ ‘രവീന്ദ്ര’ സംഗീതംMusic Director Raveendran Master 75th Birth Anniversary
The moderation of comments is automated and not cleared manually by malayalam.indianexpress.com