Latest News

‘പിങ്ക്’ റീമേക്കിന് വനിതാ സംവിധായിക വേണ്ട എന്ന് അജിത്‌ പറഞ്ഞതിന് പിന്നില്‍

അദ്ദേഹത്തിന്റെ ആ ക്ലാരിററ്റി എന്നെ സ്പർശിച്ചു. പണത്തിനു വേണ്ടി മാത്രമല്ല അദ്ദേഹം സിനിമ ചെയ്യുന്നത്

Nerkonda Parvai, നേർകൊണ്ട പാർവൈ, അജിത്ത്, അജിത്, Nerkonda Parvai Trailer, Nerkonda Parvai Release, ajith next, ajith, thala ajith, thala ajith car racing, thala ajith speed, thala ajith car colleciton, thala ajith car race, nerkonda parvai, തല അജിത്‌, H Vinoth, എച്ച് വിനോദ്

Thala Ajith ‘Nerkonda Parvai’: ബോളിവുഡ് ചിത്രം ‘പിങ്കി’ന്റെ തമിഴ് റീമേക്ക് ‘നേര്‍കൊണ്ട പാര്‍വൈ’യാണ് ഇപ്പോൾ തമിഴകം ഉറ്റുനോക്കുന്ന ചിത്രങ്ങളിലൊന്ന്. അജിത്ത് പ്രധാനവേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എച്ച് വിനോദ് ആണ്. എന്നാൽ ഈ ചിത്രത്തിനു വേണ്ടി ആദ്യം താനൊരു വനിതാ സംവിധായകയെ സജസ്റ്റ് ചെയ്തിരുന്നെങ്കിലും അതു വേണ്ടെന്നായിരുന്നു തലയുടെ തീരുമാനമെന്ന് വിനോദ് പറയുന്നു.

“ഞാനൊരു വനിതാസംവിധായകയെ നിർദ്ദേശിച്ചിരുന്നെങ്കിലും അതൊരു വലിയ മിസ്റ്റേക്ക് ആവുമെന്ന് അജിത് സാറിനു തോന്നി. ഒരു സ്ത്രീയാണ്​ ഈ ചിത്രം സംവിധാനം ചെയ്യുന്നതെങ്കിൽ, അത് ഏകപക്ഷീയമായൊരു ചിത്രമാണെന്ന് മറ്റുള്ളവർ തെറ്റിദ്ധരിച്ചേക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ‘നേർകൊണ്ടൈ പാർവൈ’ സ്ത്രീകൾക്കു വേണ്ടി മാത്രമുള്ള ചിത്രമല്ല, ആണുങ്ങളും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ‘ആൺകുട്ടികളാണ് പെൺകുട്ടികളെ കുറിച്ച് കൂടുതൽ അറിഞ്ഞിരിക്കേണ്ടത്,’- അദ്ദേഹത്തിന്റെ ആ ക്ലാരിററ്റി എന്നെ സ്പർശിച്ചു. പണത്തിനു വേണ്ടി മാത്രമല്ല അദ്ദേഹം സിനിമ ചെയ്യുന്നത് എന്ന് വ്യക്തം,” എച്ച് വിനോദ് പറയുന്നു. സിനിമാ എക്സ്‌പ്രസ്സിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു എച്ച് വിനോദ്.

ചിത്രത്തിന്റെ ട്രെയിലർ ഇന്നലെ റിലീസ് ചെയ്തിരുന്നു. അമിതാഭ് ബച്ചനും താപ്സി പാന്നുവും മത്സരിച്ച് അഭിനയിച്ച ‘പിങ്കി’ന്റെ ഈ തമിഴ് റീമേക്കിൽ അമിതാഭ് ബച്ചന്റെ വക്കീൽ വേഷമാണ് അജിത്ത് ചെയ്യുന്നത്. ബോണി കപൂറാണ് ചിത്രത്തിന്റെ നിർമ്മാതാവ്. ‘പിങ്ക്’ നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും നേടിയതിനൊപ്പം തന്നെ, ബോക്സ് ഓഫീസിൽ വിജയം നേടുകയും ദേശീയ പുരസ്കാരം കരസ്ഥമാക്കുകയും ചെയ്തിരുന്നു.

‘നേർകൊണ്ട പാർവൈ’യിൽ അജിത്തിനൊപ്പം ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം, ആൻഡ്രിയ തരിയൻഗ്, ആദിക് രവിചന്ദ്രൻ, അർജുൻ ചിദംബരം, അശ്വിൻ റാവു, സുജിത്ത് ശങ്കർ എന്നിവരാണ് പ്രധാന താരങ്ങൾ. ‘നേർകൊണ്ട പാർവൈ’ ഓഗസ്റ്റ്‌ 10-ാം തീയതി റിലീസ് ചെയ്യും.

‘പിങ്ക്’ തമിഴിലേക്ക് റിമേക്ക് ചെയ്യാനുള്ള താൽപ്പര്യം പ്രകടിപ്പിച്ചത് അജിത്തായിരുന്നെന്ന് ബോണി കപൂർ മുൻപ് വെളിപ്പെടുത്തിയിരുന്നു. “പിങ്കിന്റെ തമിഴ് റീമേക്ക് എന്ന ആശയം അജിത്ത് പങ്കുവച്ചപ്പോൾ തന്നെ ശ്രീദേവി അതിന് സമ്മതം പറയുകയായിരുന്നു,” എന്നും ബോണി കപൂർ വ്യക്തമാക്കിയിരുന്നു. അജിത്തിന് മികച്ച രീതിയിൽ തന്നെ ചിത്രത്തെ വിജയിപ്പിക്കാൻ സാധിക്കുമെന്ന കാര്യത്തിൽ ശ്രീദേവിക്ക് ഉറപ്പുണ്ടായിരുന്നെന്നും ബോണി കപൂർ കൂട്ടിച്ചേർക്കുന്നു.

Read more: അജിത്തിന്റെ അടുത്ത ചിത്രം വേഗത്തിനോടുള്ള ഭ്രമത്തെക്കുറിച്ച്

‘നേര്‍ക്കൊണ്ട പാര്‍വൈ’ എന്ന ചിത്രത്തിന് ശേഷം അജിത്തിന്റെ നായകനാക്കി ബോണി കപൂര്‍ നിര്‍മ്മിക്കുന്ന ചിത്രം വേഗത്തിനോടുള്ള അദ്ദേഹത്തിന്റെ ഭ്രമത്തെക്കുറിച്ചായിരിക്കും. കാറുകള്‍, കാര്‍ റേസിങ് എന്നിവയോടുള്ള അജിത്തിന്റെ കമ്പത്തെ ആസ്പദമാക്കി ആയിരിക്കും ചിത്രം ഒരുങ്ങുക എന്ന് ബോണി കപൂര്‍ ഡിഎന്‍എയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

“ഞാന്‍ നിര്‍മ്മിച്ച ചിത്രം ‘നേര്‍കൊണ്ട പാര്‍വൈ’യുടെ ചിത്രീകരണത്തിനിടയാണ് അജിത്തിനെ അടുത്തറിയാന്‍ കഴിഞ്ഞത്. റേസിങ് മുതലായ സ്പോര്‍ട്സ് ഇനങ്ങളോടുള്ള അദ്ദേഹത്തിന്റെ കമ്പം മനസിലായതും അപ്പോഴാണ്. സ്പീഡിനോടുള്ള അജിത്തിന്റെ പാഷനെക്കുറിച്ച് അടുത്ത ചിത്രം ഉണ്ടാവുക എന്നത് സ്വാഭാവികമാണല്ലോ അപ്പോള്‍. അജിത്തിന്റെ വച്ച് ആക്ഷന്‍ പശ്ചാത്തലത്തില്‍ ഉള്ള ഒരു ഹിന്ദി ചിത്രം എടുക്കാന്‍ ആഗ്രഹമുണ്ട്”, ബോണി കപൂര്‍ വെളിപ്പെടുത്തി.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nerkonda paarvai movie pink remake ajith h vinoth

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express