scorecardresearch

Nerariyum Nerath OTT: നേരറിയും നേരത്ത് ഒടിടിയിലെത്തി, എവിടെ കാണാം?

Nerariyum Nerath OTT Release & Platform: യഥാർഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രത്തിൽ അഭിറാം രാധാകൃഷ്‌ണൻ,  ഫറ ഷിബ്‌ല എന്നിവരാണ് നായികാനായകന്മാരായി എത്തുന്നത്

Nerariyum Nerath OTT Release & Platform: യഥാർഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രത്തിൽ അഭിറാം രാധാകൃഷ്‌ണൻ,  ഫറ ഷിബ്‌ല എന്നിവരാണ് നായികാനായകന്മാരായി എത്തുന്നത്

author-image
Entertainment Desk
New Update
Nerariyum Nerath OTT Release Date Platform

Nerariyum Nerath OTT Release: നവാഗതനായ രഞ്ജിത്ത് ജി വി കഥയെഴുതി സംവിധാനം ചെയ്ത നേരറിയും നേരത്ത് ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. യഥാർഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രത്തിൽ അഭിറാം രാധാകൃഷ്‌ണൻ,  ഫറ ഷിബ്‌ല എന്നിവരാണ് നായികാനായകന്മാരായി എത്തുന്നത്.  

Advertisment

Also Read: വീട്ടിലേക്ക് സ്വാഗതം അനിയത്തി; സഹോദരന്റെ വധുവിനെ പരിചയപ്പെടുത്തി അല്ലു അർജുൻ

പ്രമുഖ വ്യവസായി രാഘവൻ നമ്പ്യാരുടെ മകളും എംബിബിഎസ് വിദ്യാർഥിനിയുമാണ് അപർണ. ഒരു സാധാരണ ക്രിസ്ത്യൻ കുടുംബത്തിലെ സണ്ണി എന്ന വ്യക്തിയുമായി അപർണ തീവ്ര പ്രണയത്തിലാണ്. ഇരുവരുടെയും പ്രണയത്തിന് എതിർപ്പുകൾ സംഭവിക്കുന്നു. അപർണയുടെ സഹപാഠികളായ അഭിലാഷ്, മീനാക്ഷി, രമ്യ എന്നിവരുടെ പിന്തുണയിലാണ് എതിർപ്പുകൾ അവഗണിച്ച് അപർണ മുന്നോട്ടുപോകുന്നത്. മകൾ പ്രണയത്തിലാണ് എന്ന് അറിഞ്ഞതോടെ അപർണയുടെ അച്ഛൻ എതിർക്കുന്നു.  അതിനിടയിൽ യാദൃച്‌ഛികമായി അശ്വിൻ എന്നൊരു ചെറുപ്പക്കാരൻ അവളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നു. പിന്നെ അവൾക്ക് നേരിടേണ്ടി വരുന്നത് ദുരന്ത സമാനമായ സാഹചര്യമാണ്. ദുർഘട സാഹചര്യങ്ങളിൽ നിന്ന് അപർണ എങ്ങനെ പുറത്തുവരുന്നു എന്നുള്ളതാണ് സിനിമയുടെ കാതൽ.

Also Read: സൗന്ദര്യം കൊണ്ടുമാത്രം അളക്കേണ്ടതല്ല ഐശ്വര്യറായ് എന്ന പേര്!

വേണി പ്രൊഡക്ഷൻസിന്റെ ബാനറിൽ എസ്. ചിദംബരകൃഷ്ണൻ ആണ് ചിത്രം നിർമ്മിച്ചത്. ഛായാഗ്രഹണം ഉദയൻ അമ്പാടിയും, എഡിറ്റിംഗ്  മനു ഷാജുവും ഗാനരചന  സന്തോഷ് വർമ്മയും സംഗീതം  ടി.എസ്. വിഷ്ണുവും നിർമ്മിച്ചിരിക്കുന്നു.

Advertisment

Also Read: 29 ശസ്ത്രക്രിയകൾക്ക് വിധേയനായി, എന്നെ സഹിക്കാൻ എളുപ്പമല്ല, ശാലിനി ആയതുകൊണ്ടാണ്: അജിത്

മനോരമ മാക്സ്​ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. ചിത്രം ഇപ്പോൾ മനോരമ മാക്സിൽ കാണാം. 

Also Read: Madhuram Jeevamrutha Bindu OTT: മധുരം ജീവാമൃത ബിന്ദു ഒടിടിയിലെത്തി, എവിടെ കാണാം?

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: