scorecardresearch

Nellikkampoyil Night Riders OTT: നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ് ഒടിടിയിലേക്ക്

Nellikkampoyil Night Riders OTT Release: ഹൊറർ ഫാന്റസിക്കൊപ്പം കോമഡിയും സസ്‍പെൻസും ആക്ഷനും കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്

Nellikkampoyil Night Riders OTT Release: ഹൊറർ ഫാന്റസിക്കൊപ്പം കോമഡിയും സസ്‍പെൻസും ആക്ഷനും കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്

author-image
Entertainment Desk
New Update
Nellikkampoyil Night Riders OTT

Nellikkampoyil Night Riders OTT Release

Nellikkampoyil Night Riders OTT Release: മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്.' ഹൊറർ ഫാന്റസിക്കൊപ്പം കോമഡിയും സസ്‍പെൻസും ആക്ഷനും കോർത്തിണക്കിയ ചിത്രം ഇപ്പോൾ ഒടിടിയിലൂടെ റിലീസിനെത്തുകയാണ്. നൈറ്റ് റൈഡേഴ്‌സിന്റെ ഒടിടി റിലീസ് തീയത് സ്ട്രീമിങ് പ്ലാറ്റ്ഫോം ഔദ്യോഗികമായി പുറത്തുവിട്ടു.

Advertisment

എ ആന്‍ഡ് എച്ച്.എസ്. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ബാസ് തിരുനാവായ, സജിന്‍ അലി, ഹംസ തിരുനാവായ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ‘പ്രണയവിലാസം’ എന്ന ചിത്രത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്.

Also Read: 8 വർഷത്തിന് ശേഷം തമിഴിലേക്ക്; ധനുഷ്–രാജ്കുമാർ പെരിയസാമി ചിത്രത്തിൽ മമ്മൂട്ടിയും

മാത്യു തോമസിനെ കൂടാതെ, മീനാക്ഷി ഉണ്ണികൃഷ്ണന്‍, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷന്‍ ഷാനവാസ്, ശരത് സഭ, മെറിന്‍ ഫിലിപ്പ്, സിനില്‍ സൈനുദ്ദീന്‍, നൗഷാദ് അലി, നസീര്‍ സംക്രാന്തി, ചൈത്ര പ്രവീണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. നെല്ലിക്കാംപൊയില്‍ എന്ന ഗ്രാമത്തില്‍ നടക്കുന്ന സംഭവമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

Also Read: മായാവിനോദിനിയുടെ അച്ഛനമ്മമാരുടെ പ്രണയം; മലയാളികൾ കാണാൻ കൊതിച്ച ആ കഥ ഇതാ!

Nellikkampoyil Night Riders: നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ് ഒടിടി

സി5-ലൂടെയാണ് നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ് ഒടിടിയിൽ എത്തുന്നത്. ഫെബ്രുവരി 6 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

Read More: മിണ്ടിയും പറ‌ഞ്ഞും ഒടിടിയിലേക്ക്; എവിടെ കാണാം?

New Release OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: