scorecardresearch

Nellikkampoyil Night Riders OTT: നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ് ഒടിടിയിലെത്തി, എവിടെ കാണാം?

Nellikkampoyil Night Riders streaming now on OTT: മാത്യു തോമസ് കേന്ദ്രകഥാപാത്രമായ ഹൊറർ-കോമഡി ചിത്രം 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' ഒടിടിയിലെത്തി

Nellikkampoyil Night Riders streaming now on OTT: മാത്യു തോമസ് കേന്ദ്രകഥാപാത്രമായ ഹൊറർ-കോമഡി ചിത്രം 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' ഒടിടിയിലെത്തി

author-image
Entertainment Desk
New Update
Nellikkampoyil Night Riders OTT streaming now

Nellikkampoyil Night Riders streaming now on OTT

Nellikkampoyil Night Riders streaming now on OTT: മാത്യു തോമസ് കേന്ദ്രകഥാപാത്രമായ ഹൊറർ-കോമഡി ചിത്രം 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' ഒടിടിയിലെത്തി. 

Advertisment

Also Read: Baby Girl OTT: ബേബി ഗേൾ ഒടിടിയിലേക്ക്; എവിടെ കാണാം?

പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം മിത്തുകളും നിഗൂഢതകളും നിറഞ്ഞ നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിന്റെ കഥയാണ് പറയുന്നത്. ജ്യോതിഷ് എം, സുനു എ.വി എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.   ശ്യാം (മാത്യു തോമസ്) എന്ന യുവാവ് അവധിക്കാലം ആഘോഷിക്കാൻ നെല്ലിക്കാംപൊയിൽ എന്ന  ഗ്രാമത്തിലെത്തുന്നതും, അവിടെ രാത്രികാലങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വിചിത്രമായ ഒരു രൂപത്തിനു പിന്നിലെ നിഗൂഢത കണ്ടെത്തുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

Also Read: Aashaan Movie Review: ഇന്ദ്രൻസാണ് താരം; 'ആശാൻ' റിവ്യൂ
 
ആവേശം ഫെയിം റോഷൻ ഷാനവാസ്, ശരത് സഭ, മീനാക്ഷി ഉണ്ണികൃഷ്ണൻ, മെറിൻ ഫിലിപ്പ്, വിഷ്ണു അഗസ്ത്യ, റോണി ഡേവിഡ്, അബു സലിം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. കാമറ അഭിലാഷ് ശങ്കററും സംഗീതം യക്സാൻ ഗാരി പെരേര, നേഹ എസ് നായർ എന്നിവരും നിർവ്വഹിച്ചു. സംവിധായകൻ നൗഫൽ അബ്ദുള്ള തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിങ് ചെയ്തിരിക്കുന്നത്. അബ്ബാസ് തിരുന്നാവായ, സജിൻ അലി, ഹംസ തിരുന്നാവായ എന്നിവരാണ് നിർമാതാക്കൾ.

Also Read: 77,000 കോടി സാമ്രാജ്യത്തിന്റെ അവകാശി, രാം ചരണിനേക്കാൾ സമ്പന്നയാണ് ഉപാസന; ഇരുവരുടെയും ആസ്തി എത്രയെന്നറിയാമോ?

സീ5 ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ചിത്രം ഇപ്പോൾ സീ5ൽ കാണാം. 

Also Read: ആ പഴയ 'രംഭ ഹോ' സുന്ദരി വീണ്ടും; 70-ാം വയസ്സിലെ ചടുലനൃത്തം കണ്ട് ഞെട്ടി ആരാധകർ

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: