ലാക്ക്മേ ഫാഷന്‍ വീക്കിലെ താരങ്ങളായി ബോളിവുഡ് താരങ്ങള്‍ നേഹ ധൂപിയയും ഭര്‍ത്താവ് അംഗദ് ബേദിയും. ആദ്യത്തെ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന ഇരുവരും ആദ്യമായാണ് ഒരുമിച്ചു റാമ്പില്‍ എത്തുന്നത്. പായല്‍ കപാഡിയയ്ക്ക് വേണ്ടിയാണ് ഇവര്‍ ലാക്ക്മേ ഫാഷന്‍ വീക്കില്‍ എത്തിയത്.
ഈ വര്‍ഷം മെയ് മാസമാണ് നേഹയും അംഗദും സ്വകാര്യമായ ചടങ്ങില്‍ വച്ച് വിവാഹിതരായത്. ഓഗസ്റ്റ് 25 ന് തങ്ങളുടെ കുടുംബത്തില്‍ ഒരു പുതിയ ആള് കൂടി വരുന്ന വിവരം അംഗദ് സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു. ഗര്‍ഭിണിയായ നേഹയുമൊത്തുള്ള ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളും അന്ന് അംഗദ് പങ്കു വച്ചിരുന്നു.