ബോളിവുഡ് താരങ്ങളായ നേഹ ധൂപിയയ്ക്കും അംഗദ് ബേഡിക്കും പെണ്‍കുഞ്ഞ് പിറന്നു. ഇന്ന് രാവിലെ 11 മണിയോടെ ഖറിലെ വിമന്‍സ് ഹോസ്പിറ്റലില്‍ വച്ചാണ് നേഹ തങ്ങളുടെ ആദ്യത്തെ കണ്‍മണിക്ക് ജന്മം നല്‍കിയത്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് ഇരുവരും തങ്ങള്‍ക്ക് കുഞ്ഞ് ജനിക്കാന്‍ പോകുന്ന വിവരം ആരാധകരെ അറിയിച്ചത്. ഇരുവരും ഒന്നിച്ചു നില്‍ക്കുന്ന കുറേ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു ഇവര്‍ സന്തോഷ വാര്‍ത്ത അറിയിച്ചത്. ഗര്‍ഭിണിയായിരിക്കുമ്പോഴും നേഹ തന്റെ കര്‍മമണ്ഡലത്തില്‍ സജീവമായിരുന്നു. പൊതുപരിപാടികളിലും ഫാഷന്‍ ഷോകളിലും നേഹ സജീവ സാന്നിദ്ധ്യമായി.
Read More: ‘അനിയനാകാനുള്ള പ്രായമല്ലേ ഉള്ളൂ’; ഉപദേശിക്കാന്‍ വന്ന ‘സൈബര്‍ സഹോദരന്’ നേഹയുടെ മറുപടി
ജോലി അവസരങ്ങള്‍ നഷ്ടപ്പെടുമോ എന്ന് ഭയന്ന് ആദ്യത്തെ ആറുമാസം താന്‍ ഗര്‍ഭിണിയാണെന്ന വിവരം മറച്ചുവയ്ക്കുകയായിരുന്നുവെന്നും നേഹ വെളിപ്പെടുത്തിയിട്ടുണ്ട്.
ഒക്ടോബറില്‍ നേഹയും അംഗദും ചേര്‍ന്ന് ബേബി ഷവര്‍ നടത്തിയിരുന്നു. ബോളിവുഡിലെ പ്രമുഖ വ്യക്തിത്വങ്ങളെല്ലാം ബേബി ഷവറിന് എത്തിയിരുന്നു. സൊനാക്ഷി സിന്‍ഹ, ശിൽപ ഷെട്ടി, ജാന്‍വി കപൂര്‍, കരണ്‍ ജോഹര്‍, മനീഷ് മല്‍ഹോത്ര തുടങ്ങി ഒട്ടേറെ സെലിബ്രിറ്റികള്‍ പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
Read More: ബോളിവുഡ് താരങ്ങള്‍ അംഗദ് ബേഡിയും നേഹ ധൂപിയയും വിവാഹിതരായി
ഇക്കഴിഞ്ഞ മെയ് മാസം പത്താം തീയതിയായിരുന്നു നേഹയും അംഗദും വിവാഹിതരായത്. വിവാഹത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ ഏറ്റവും അടുത്ത സുഹൃത്തിനെ വിവാഹം ചെയ്യുക എന്നത് വളരെ മനോഹരമായൊരു അനുഭവമാണെന്നും തങ്ങള്‍ അത്രമേല്‍ ഭാഗ്യം ചെയ്തവരാണെന്നും ഇരുവരും പറഞ്ഞിരുന്നു.