scorecardresearch

രണ്ടു ചുള്ളന്മാര്‍ ചേര്‍ന്ന് അടിച്ചു പൊളിക്കുന്ന ‘നീരാളി’

പ്രശസ്ത ഡ്രമ്മര്‍ ശിവമണി ‘നീരാളി’യ്ക്കായി ലൈവ് ആയി റെക്കോര്‍ഡ്‌ ചെയ്യാന്‍ എത്തിയപ്പോള്‍

Mohanlal with Sivamani

മോഹന്‍ലാലിന്‍റെ പുതിയ ചിത്രമായ ‘നീരാളി’യുടെ പാട്ടുകളുടെ റെക്കോര്‍ഡിംഗ് നടക്കുകയാണ്. പ്രശസ്ത ഡ്രമ്മര്‍ ശിവമണി ലൈവ് ആയി റെക്കോര്‍ഡ്‌ ചെയ്യുന്നു എന്നറിയിച്ചത് മോഹന്‍ലാല്‍ തന്നെയാണ്. ശിവമണിയ്ക്കൊപ്പം നില്‍ക്കുന്ന ഒരു ചിത്രവും ലാല്‍ തന്‍റെ ആരാധകര്‍ക്കായി പങ്കു വച്ചിട്ടുണ്ട്.

 

‘നീരാളി’യില്‍ അദ്ദേഹം ഒരു ഗാനം ആലപിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ശ്രേയ ഘോഷാലിനൊപ്പമുള്ള ഒരു ഡ്യുയറ്റ് ആണ് എന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്‌. സ്റീഫന്‍ ദേവസിയാണ് ‘നീരാളി’യുടെ സംഗീത സംവിധായകന്‍.

neerali shreya lal

ബോളിവുഡ് സംവിധായകന്‍ അജോയ്സാ വര്‍മ്മ സംവിധാനം ചെയുന്ന ചിത്രത്തിന് സാജു തോമസാണ് തിരക്കഥയൊരുക്കുന്നത്. മൂണ്‍ഷോട്ട് എന്റര്‍ടെയിന്റ്‌മെന്റിന്‍റെ ബാനറില്‍ സന്തോഷ് ടി.കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സഹ നിര്‍മ്മാതാക്കള്‍ ജോണ്‍ തോമസ്, മിബു ജോസ് നെറ്റിക്കാടന്‍ എന്നിവരാണ്. സന്തോഷ്‌ തുണ്ടിയിലാണ് ക്യാമറ. സിനിമ ജൂണ്‍ 14ന് റിലീസ് ചെയ്യും. ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തു വന്നു. കൊക്കയിലേക്ക് മറിയാന്‍ പോകുന്ന ട്രക്കില്‍ മോഹന്‍ലാല്‍ ഇരിക്കുന്ന പോസ്റ്ററാണ് പുറത്തുവന്നത്.

മോഹന്‍ലാലിന്‍റെ കഥാപാത്രം അപകടത്തില്‍പെട്ട് ജീവിതത്തിനും മരണത്തിനുമിടയില്‍ നില്‍ക്കുന്ന തരത്തിലുള്ള പോസ്റ്റര്‍ തീര്‍ത്തും പ്രേക്ഷകരില്‍ ആകാംക്ഷയുണര്‍ത്തുന്നതാണ്.

 

“യാത്ര തുടർന്നേ മതിയാവൂ !, രക്ഷകന്‍റെ ദേവകരങ്ങൾ എന്നെ ഉയർത്തും. അഴിയുംതോറും മുറുകുന്ന നീരാളി പിടുത്തത്തിൽ നിന്ന് രണ്ടിലൊന്നായ വിജയത്തെ ഞാൻ പുണരും, ബിലീവ് മീ … ദിസ് ഈസ് സണ്ണി ജോർജ്”, മോഷൻ പോസ്റ്റിന്‍റെ അടിക്കുറിപ്പായി ഈ വാചകങ്ങളുമുണ്ട്.

33 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ലാലേട്ടന്‍റെ നായികയായി നദിയ മൊയ്തു വീണ്ടുമെത്തുന്നു എന്ന പ്രത്യേകതയുമുണ്ട് ‘നീരാളി’യ്ക്ക്.

“വളരെ സന്തോഷമുണ്ട്, ലാലേട്ടനുമായി വീണ്ടും അഭിനയിക്കാന്‍ സാധിച്ചതില്‍. ‘നീരാളി’ എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്‍റെ ഭാര്യയുടെ വേഷമാണ് എനിക്ക്. വളരെ ‘റിഫ്രെഷിങ്’ ആണ് അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്നത്. അജോയ് വര്‍മ്മ-സന്തോഷ്‌ തുണ്ടിയില്‍ എന്നിവരുടെ നല്ല ടീം ആണ് സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്”, നദിയ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.

‘നീരാളി’യുടെ അണിയറപ്രവര്‍ത്തകര്‍

ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ മലയാളത്തില്‍ തുടക്കം കുറിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം സായി കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, അനുശ്രീ, പാര്‍വ്വതി നായര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.

ഇതിനു മുന്‍പ് ‘കണ്ണെഴുതി പൊട്ടും തൊട്ട്’, ‘പാദമുദ്ര’, ‘ചിത്രം’, ‘വിഷ്ണുലോകം’, ‘ഗാന്ധര്‍വ്വം’, ‘സ്പടികം’, ‘ഉസ്താദ്’, ‘ബാലേട്ടന്‍’, ‘ഉടയോന്‍’, ‘മാടമ്പി’, ‘ഭ്രമരം’, തുടങ്ങിയ ചിത്രങ്ങളില്‍ പാടിയിട്ടുണ്ട് മോഹന്‍ലാല്‍.

ചിത്രങ്ങള്‍: ഫേസ്ബുക്ക്‌

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Neerali music recording sivamani mohanlal stephan devassy