നടൻ നീരജ് മാധവിന്റെ ഭാര്യ ദീപ്തിയുടെ ജന്മദിനമായിരുന്നു കഴിഞ്ഞദിവസം. ഭാര്യയ്ക്കായി ഒരു കവിത തന്നെയാണ് പിറന്നാൾ സമ്മാനമായി നീരജ് നൽകിയത്.
“പുലരി വിരിയുമ്പഴും മാനത്ത് ബാക്കി നിൽക്കുന്ന ചന്ദ്രക്കല കണ്ടിട്ടുണ്ടോ ? സൂര്യനുദിച്ചുയരും വരെ, വെളിച്ചം പരക്കുന്നത് വരെ, അങ്ങനെ കാത്ത് നിൽക്കും,” എന്നു പറഞ്ഞു തുടങ്ങുന്ന കവിതയിൽ, ഒറ്റയ്ക്കല്ലെന്നും കൂടെയുണ്ടെന്നുമുള്ള പ്രതീക്ഷയാണ് നീരജ് ദീപ്തിക്ക് നൽകുന്നത്.
2018ലാണ് നീരജ്, കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയെ വിവാഹം ചെയ്യുന്നത്. 2013ല്‍ പുറത്തിറങ്ങിയ ‘ബഡ്ഡി’ എന്ന ചിത്രത്തിലൂടെയാണ് നീരജ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പീന്നീട് ‘ദൃശ്യ’ത്തിലെ മോനിച്ചന് ആണ് നീരജിനെ ശ്രദ്ധേയനാക്കിയത്. 1983, ‘അപ്പോത്തിക്കിരി’, ‘സപ്തമശ്രീ തസ്ക്കര’, ‘ഒരു വടക്കന്‍ സെല്‍ഫി’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ നീരജ് വേഷമിട്ടു. ‘പൈപ്പിന് ചുവട്ടിലെ പ്രണയം’ എന്ന ചിത്രത്തിലൂടെ നായകനായി. ‘ലവകുശ’ എന്ന ചിത്രത്തിന്റെ തിരക്കഥ നീരജിന്റേതായിരുന്നു.
Read More: ദേശവിരുദ്ധത പ്രചരിപ്പിക്കുന്നു; നീരജ് മാധവ് പ്രധാന വേഷത്തിലെത്തിയ ഫാമിലി മാനെതിരെ ആര്‍എസ്എസ് മാസിക
ആമസോൺ പ്രൈം സീരീസായ ഫാമിലി മാനിൽ നീരജിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആമസോണിന്റെ ഇന്ത്യന്‍ സീരിസുകളില്‍ ഏറ്റവും മികച്ചവയില്‍ ഒന്നായാണ് ‘ദ ഫാമിലി മാന്‍’ വിലയിരുത്തപ്പെടുന്നത്. എന്‍ഐഎയുടെ കീഴിലുള്ള ടാസ്കിലെ സീനിയര്‍ അനലിസ്റ്റായ ശ്രീകാന്ത് തിവാരി എന്ന ഏജന്റിന്റെ ജീവിതവും രഹസ്യ ജീവിതവുമാണ് ഫാമിലി മാന്‍ പറയുന്നത്. സീരിസിലെ നീരജിന്റെ പ്രകടനവും കയ്യടി നേടfയിരുന്നു. ഏറെ പ്രാധാന്യമുള്ള വേഷമാണ് സീരിസില്‍ നീരജിന്റേത്.