ലോക്ക്ഡൗൺകാലത്ത് റാപ്പ് ഗാനങ്ങളുമായി എത്തി തരംഗമായി മാറിയ താരമാണ് നീരജ് മാധവ്. ആദ്യം പുറത്തിറങ്ങിയ ‘പണിപാളി’ എന്ന റാപ്പ് ഗാനം തന്നെ ഏറെ ഹിറ്റായിരുന്നു. നീരജിന്റെ ‘പണിപാളി’ റാപ്പിന് നിരവധി കവർ വേർഷനുകളും പാരഡികളും വന്നതോടെ സംഭവം സൂപ്പർ ഹിറ്റായി. കുട്ടികൾ അടക്കം മുതിർന്നവർ വരെ പാടി നടന്ന ആ ഹിറ്റ് ഗാനത്തിനു പിന്നാലെ ‘അക്കരപ്പച്ച’ എന്നൊരു റാപ്പ് കൂടെ നീരജ് പുറത്തിറക്കിയിരുന്നു.
ഇപ്പോഴിതാ, നീരജിന്റെ ‘ഫ്ളൈ’ എന്ന പുതിയ റാപ്പും തരംഗമാവുകയാണ്. കൊറോണകാലത്തിന്റെ നിരാശയും പുതിയ വർഷത്തെ കുറിച്ചുള്ള പ്രതീക്ഷയുമാണ് വരികളിൽ നിറയുന്നത്. നീരജ് മാധവ് തന്നെയാണ് വരികളെഴുതിയതും ആലപിച്ചതും.
Read more: റൂം ക്വാറന്റൈനിലായ ഗായത്രിയുടെ ‘പണി പാളി’
ഫോട്ടോസെൻസീറ്റീവ് ആയവരും അപസ്മാര ലക്ഷണങ്ങൾ ഉള്ളവരും കാണരുതെന്ന മുന്നറിയിപ്പോടെയാണ് കണ്ണുതള്ളിക്കുന്ന ‘അക്കരപ്പച്ച’ എന്ന വീഡിയോ നീരജ് പങ്കുവച്ചത്. ചടുലമായ ചലനങ്ങളും എഡിറ്റിങ്ങിലെ മികവും പാട്ടിന്റെ മോഡുലേഷനുമെല്ലാം കയ്യടി നേടിയിരുന്നു.
Read more: Uppum Mulakum: ‘പണി പാളി’ ഗാനവുമായി പാറുക്കുട്ടി; വീഡിയോ