scorecardresearch

അപ്പാ, കലിപ്പ് ഇത്ര മതിയോ?; കുട്ടി നിലങ്കയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളുമായി നീരജ് മാധവ്

കലിപ്പോണം, ഇടിയോണം എന്നീ ഹാഷ് ടാഗുകളോടെ ഷെയർ ചെയ്ത ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്

കലിപ്പോണം, ഇടിയോണം എന്നീ ഹാഷ് ടാഗുകളോടെ ഷെയർ ചെയ്ത ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Neeraj Madhav | Neeraj Madhav Daughter | RDX Onam

മകൾ നിലങ്കയ്ക്ക് ഒപ്പം നീരജ്

ഷെയ്ൻ നിഗം, ആന്റണി വർഗീസ് പെപ്പെ എന്നിവർക്കൊപ്പം നീരജ് മാധവ് അഭിനയിച്ച ആർഡിഎക്സ് തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഓണം റിലീസുകളിൽ തിയേറ്ററുകളിൽ ഏറ്റവും കൂടുതൽ ഓളം ഉണ്ടാക്കിയ ചിത്രവും ആർഡിഎക്സ് ആണ്.

Advertisment

ആർഡിഎക്സ് വിജയത്തിന്റെ സന്തോഷത്തിലാണ് നീരജിന്റെ ഈ വർഷത്തെ ഓണാഘോഷവും. മകൾ നിലങ്കയ്ക്ക് ഒപ്പമുള്ള നീരജിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. സേവിയും ലിറ്റിൽ സേവിയും എന്ന ക്യാപ്ഷനോടെയാണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. കലിപ്പോണം, ഇടിയോണം എന്നീ ഹാഷ് ടാഗുകളും നൽകിയിട്ടുണ്ട്.

സേവ്യർ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നീരജ് അവതരിപ്പിച്ചത്.

പെപ്പെയും ഷെയ്ൻ നിഗവും നീരജ് മാധവും കൂടി ചേരുമ്പോൾ തിയേറ്ററിൽ ഇടിയുടെ വലിയ പെരുന്നാൾ ഒരുക്കുകയാണ് 'ആർഡിഎക്സ്: റോബർട്ട് ഡോണി സേവ്യർ'. ഡോണിയും റോബര്‍ട്ടും സഹോദരങ്ങളാണ്. ഉറ്റ ചങ്ങാതി സേവ്യർ. ആന്റണി പെപ്പെയും ഷെയ്ൻ നിഗവുമാണ് ഡോണിയും റോബർട്ടുമായി എത്തുന്നത്. സേവ്യറായി നീരജ് മാധവും എത്തുന്നു. കരാട്ടെയിലും ആയോധന കലകളിലുമെല്ലാം പരിശീലനം നേടിയവർ. റോബർട്ടിന്റെയും ഡോണിയുടെയും പ്രണയങ്ങളും സേവ്യരുമായുള്ള സൗഹൃദവും തല്ലും അതിന്റെ മറുതല്ലും കണക്കു തീർക്കലുകളുമൊക്കെയായി ചെറുപ്പത്തിന്റെ ചോരതിളപ്പിൽ മുന്നോട്ടുപോവുന്ന മൂവർ സംഘം. റോബർട്ടിന്റെ പ്രണയവും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന ചില പ്രശ്നങ്ങളും ഈ മൂവർ സംഘത്തിന്റെ ജീവിതത്തിലും ചില മാറ്റങ്ങൾ കൊണ്ടുവരികയാണ്. എന്നാൽ, നിർണായകമായൊരു ഘട്ടത്തിൽ ഒരേ ലക്ഷ്യത്തോടെ ആ മൂവർ സംഘം വീണ്ടും കൈകോർക്കുന്നു.

Advertisment

ആക്ഷൻ രംഗങ്ങളിൽ പവർ പാക്ക്ഡ് പെർഫോമൻസ് കാഴ്ച വയ്ക്കുന്ന കാര്യത്തിൽ പെപ്പെയും ഷെയ്നും നീരജും മത്സരിച്ചു അഭിനയിച്ചിട്ടുണ്ട്. മൂന്നുപേർക്കും തുല്യപ്രാധാന്യത്തോടെയാണ് സംവിധായകൻ കഥാസന്ദർഭങ്ങൾ ഒരുക്കിയിരിക്കുന്നത്. പോൾസൺ എന്ന വില്ലൻ കഥാപാത്രമായി എത്തുന്ന വിഷ്ണു അഗസ്ത്യയുടെ പ്രകടനവും എടുത്തു പറയണം. ലാൽ, ബാബു ആന്റണി, മാല പാർവതി, ഐമ റോസ്മി സെബ്യാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, ബൈജു, സുജിത് ശങ്കർ, നിഷാന്ത് സാഗർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

2013ല്‍ പുറത്തിറങ്ങിയ ‘ബഡ്ഡി’ എന്ന ചിത്രത്തിലൂടെയാണ് നീരജ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പീന്നീട് ദൃശ്യത്തിലെ മോനിച്ചന്‍ ആണ് നീരജിനെ ശ്രദ്ധേയനാക്കിയത്. 1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്ക്കര, ഒരു വടക്കന്‍ സെല്‍ഫി തുടങ്ങി നിരവധി ചിത്രങ്ങളില്‍ നീരജ് വേഷമിട്ടു. ‘പൈപ്പിന്‍ ചുവട്ടിലെ പ്രണയം’ എന്ന ചിത്രത്തിലൂടെ നായകനായി. ‘ലവകുശ’ എന്ന ചിത്രത്തിന്റെ തിരക്കഥ നീരജിന്റേതായിരുന്നു. ബോളിവുഡ് വെബ്‌സീരീസായ ‘ദി ഫാമിലി മാൻ’ നീരജിന് കൂടുതൽ ആരാധകരെ നേടിക്കൊടുത്തു.

Neeraj Madhav

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: