ഇടുക്കി മൂന്നാറിലേയ്ക്കു സന്ദര്‍ശകരുടെ ഒഴുക്കാണിപ്പോള്‍. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി കാണാനുളള ആവേശത്തിലാണ് എല്ലാവരും പോകുന്നത്. എന്നാള്‍ പ്രദേശത്തു എത്തുന്ന ആളുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് പരിസരത്തെ മാലിന്യത്തിന്റെ അളവു വര്‍ധിക്കുകയാണ്. ഇതിനെതിരെയുളള തന്റെ അഭിപ്രായം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ നടന് നീരജ് മാധവ്.
‘സന്ദര്‍ശകര്‍ പ്രദേശത്തു മാത്രമല്ല, നീലക്കുറിഞ്ഞി പുക്കള്ക്കു മുകളിലും മാലിന്യ നിക്ഷേപിക്കുകയാണ്. അധികൃതര്‍ ഇതു വൃത്തിയാക്കുവാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ ആളുകള്‍ അതു കാര്യമാക്കുന്നില്ലെന്നു വേണം പറയാന്‍. ഇങ്ങനെയുളള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ദയവായി നിങ്ങള്‍ പ്ലാസ്റ്റിക്ക് കവറുകള്‍ കൊണ്ടുവരാതിക്കുക’ നീരജ് തന്റെ സോഷ്യല്‍ മീഡിയ പ്രെഫൈലില്‍ കുറിച്ചു. പ്രദേശത്തു മാലിന്യം കുന്നുകൂടി കിടക്കുന്ന ചിത്രങ്ങളും നീരജ് പങ്കുവച്ചിട്ടുണ്ട്.
ഇത്തരം തെറ്റായ പ്രവര്‍ത്തികള്‍ക്കെതിരെ പ്രതികരിച്ച നീരജിനു അഭിനന്ദനങ്ങളുമായി ആരാധകരും പോസ്റ്റിനു താഴെ എത്തിയിട്ടുണ്ട്. റാപ്പ് സോങ്ങ് പെര്‍ഫോമര്‍ കൂടിയായ നീരജ് തന്റെ സൃഷ്ടികളില്‍ ഇത്തരം സാമൂഹ്യ പ്രശ്നങ്ങളും ഉള്‍പ്പെടുത്താറുണ്ട്. അജാസ് ഖാന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ ധ്വിജ’ യാണ് നീരജിന്റെ ഏറ്റവും പുതിയ ചിത്രം. അമല പോളാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.