സിനിമയിൽ ഗൂഢ സംഘമുണ്ട്, പറഞ്ഞത് എന്റെ അനുഭവം: നിലപാടിലുറച്ച് നീരജ്

നീരജ് ഉന്നയിച്ച ആരോപണങ്ങൾക്ക് ഫെഫ്‌ക വിശദീകരണം ആവശ്യപ്പെട്ടിരുന്നു

Neeraj madhav

കൊച്ചി: മലയാള സിനിമയിൽ ​ഗൂഢസംഘമുണ്ടെന്ന നടൻ നീരജ് മാധവിന്റെ ഫേസ്ബുക്ക് കുറിപ്പ് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. മലയാള സിനിമയിലെ പല സെറ്റുകളിലും വേർതിരിവുകൾ നിലനിൽക്കുന്നുണ്ടെന്നും വളർന്നുവരുന്ന താരത്തെ എങ്ങനെ മുളയിലേ നുള്ളാം എന്ന് കൂടിയാലോചിക്കുന്ന ഒരു സംഘം മലയാള സിനിമയിലുണ്ടെന്നും നീരജ് മാധവ് ആരോപിച്ചിരുന്നു. ഇങ്ങനെയൊരു സംഘം മലയാള സിനിമയിലുണ്ടെങ്കിൽ നീരജ് മാധവ് അത് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഫെഫ്‌ക രംഗത്ത് വന്നിരുന്നു.

പരാമർശത്തിൽ ഉറച്ചു നിൽക്കുകയാണ് നീരജ് മാധവ്. ഇതുമായി ബന്ധപ്പെട്ട് നീരജ് താരസംഘടനയായ അമ്മയ്ക്ക് വിശദീകരണം നൽകിയിരുന്നു. ഗൂഢസംഘമുണ്ടെന്ന് പറഞ്ഞത് തന്റെ അനുഭവത്തിന്‍റെ അടിസ്ഥാനത്തിലാണെന്നാണ് നീരജ് വിശദീകരിക്കണ കുറിപ്പിൽ പറയുന്നത്. എന്നാൽ വിശദീകരണക്കുറിപ്പിൽ നീരജ് ആരുടെയും പേരെടുത്ത് പരാമർശിച്ചിട്ടില്ല. നീരജിന്റെ വിശദീകരണം അമ്മ ഫെഫ്കക്ക് കൈമാറി.

Read more: നീരജ് മറുപടി നൽകണം; ‘അമ്മ’യ്‌ക്ക് ‘ഫെഫ്‌ക’യുടെ കത്ത്

നീരജിന്റെ വാക്കുകൾ എല്ലാവരെയും സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നതാണെന്നും പോസ്റ്റില്‍ പറഞ്ഞിരിക്കുന്നവരുടെ പേരുകളെടുത്ത് പറയണമെന്നുമായിരുന്നു ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. അങ്ങനെയുള്ളവരെ ഒഴിവാക്കാൻ ഒപ്പം നിൽക്കണമെന്നും ഫെഫ്‌ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്‌ണൻ ‘അമ്മ’യ്‌ക്ക് അയച്ച കത്തിൽ പറയുന്നതായി റിപ്പോർട്ടിൽ പറയുന്നു. നീരജിന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ സ്ത്രീവിരുദ്ധപരാമർശമുണ്ടെന്നും ഫെഫ്‌ക നൽകിയ കത്തിൽ ആരോപണമുണ്ട്.

നീരജ് മാധവിന്റെ കുറിപ്പിനോട് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ നേരത്തെ പ്രതികരിച്ചിരുന്നു. “ഞങ്ങൾ ഒന്നിച്ച് സഹകരിച്ചിട്ടില്ലാത്തതിനാൽ, അദ്ദേഹത്തിനു നേരിട്ട അനുഭവം എനിക്കറിയില്ല. മലയാളസിനിമയിൽ പണ്ടൊക്കെ ഇത്തരം അനുഭവങ്ങൾ വളരെ കൂടുതലായിരുന്നു. എന്നാൽ ഇപ്പോൾ വളരെ സൗഹാർദ്ദപരമായാണ് മലയാളസിനിമ പോയികൊണ്ടിരിക്കുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. നീരജിന് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് തികച്ചും നിർഭാഗ്യകരമാണ്, അത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കാൻ പാടില്ല,” വിഷയത്തിൽ കമൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞതിങ്ങനെ.

മലയാള സിനിമയിൽ ചില അലിഖിത നിയമങ്ങളുണ്ടെന്നും പാരമ്പര്യമുള്ളവർ മലയാളത്തിൽ സുരക്ഷിതരാണെന്നുമായിരുന്നു ജൂൺ 16ലെ ഫേസ്ബുക്ക് പോസ്റ്റിൽ നീരജ് പറഞ്ഞത്. “സിനിമയിൽ ചില അലിഖിത നിയമങ്ങൾ ഉണ്ട്, ഒരു പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ പണ്ട് എന്നോട് പറഞ്ഞതാണ്. “അതൊക്കെ നോക്കീം കണ്ടും നിന്നാൽ നിനക്കു കൊള്ളാം.” അന്നതിന്റെ ഗുട്ടൻസ് എനിക്ക് പിടി കിട്ടിയില്ല, 6 വർഷങ്ങൾക്കിപ്പുറം വന്ന വഴി തിരിഞ്ഞു നോക്കുമ്പോൾ ഞാനോർക്കുന്നത്‌ ഈ പറഞ്ഞ നിയമാവലി പലപ്പോഴും ഞാൻ പാലിച്ചിട്ടില്ല എന്നുള്ളതാണ്. അതിന്റെ തിരിച്ചടികളും ഞാൻ നേരിടേണ്ടി വന്നിട്ടുണ്ട്,” എന്ന വാക്കുകളോടെയാണ് നീരജിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

Read more: മലയാളസിനിമയിൽ വേർത്തിരിവുണ്ട്; നീരജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Neeraj madhav gave explanation to fefka amma

Next Story
കോവിഡ് പോരാട്ടം: ‘തല’യുടെ തലയിൽ വിരിഞ്ഞ ആശയത്തിന് സർക്കാരിന്റെ കയ്യടിAjith, Ajith drone technology
The moderation of comments is automated and not cleared manually by malayalam.indianexpress.com