scorecardresearch
Latest News

Neelavelicham OTT:ആഷിഖ് അബു ചിത്രം ‘നീലവെളിച്ചം’ ഒടിടിയിൽ

Neelavelicham OTT: റീമേക്ക് ചിത്രം ‘നീലവെളിച്ചം’ ഒടിടിയിൽ

Neelavelicham OTT, Tovino Thomas, Rima Kallingal
Neelavelicham OTT

Neelavelicham OTT:വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥയായ നീലവെളിച്ചത്തെ അടിസ്ഥാനമാക്കി 1964ൽ പുറത്തിറങ്ങിയ ചിത്രമാണ് ഭാർഗ്ഗവീനിലയം. ഇതേ കഥയെ അടിസ്ഥാനമാക്കിയാണ് ആഷിഖ് അബു നീലവെളിച്ചം എന്ന ചിത്രം ഒരുക്കിയത്. റിമ കല്ലിങ്കൽ, റോഷൻ മാത്യൂ, ടൊവിനോ, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഏപ്രിൽ 20 നാണ് ചിത്രം തിയേറ്ററിലെത്തിയത്.

അസാധ്യമെന്ന് തോന്നിക്കുന്ന ഭാവനയാണ് ബഷീറിന്റെ ‘നീലവെളിച്ചെ’മെന്ന കഥയും അതിൽ നിന്ന് വികസിപ്പിക്കപ്പെട്ട ‘ഭാർഗവി നിലയ’മെന്ന സിനിമയും. ദുരൂഹതകൾ അവശേഷിപ്പിക്കുന്ന, ആളൊഴിഞ്ഞ വീടുകളെ ‘ഭാർഗവി നിലയ’മെന്ന് വിളിക്കാൻ തക്കവണ്ണം മലയാളി ജീവിതത്തിൽ സ്വാധീനം ചെലുത്തിയ സിനിമയാണത്. 1964 ൽ സാങ്കേതിക വിദ്യ നമ്മളെ അതിശയിപ്പിക്കാത്ത കാലത്ത് ഭയത്തെയും കൗതുകത്തെയും വല്ലാത്ത അളവിൽ ഉത്പാദിപ്പിച്ചു ആ സിനിമ.

നീലവെളിച്ചം, ഭാർഗവി നിലയത്തിനുള്ളിലെ അന്തരീക്ഷം, പരിക്കുകൾ ഇല്ലാതെയുള്ള പാട്ടുകളുടെ പുനരാവിഷ്കാരം, സിനിമയെ ലിഫ്റ്റ് ചെയ്യുന്ന ടോവിനോയുടെ പ്രകടനം, ഫ്രെമുകൾ ഒക്കെ കൂടി കാണാവുന്ന ഒരു സിനിമാനുഭവം തരുന്നുണ്ട് ചിത്രം.

ആഷിഖ് അബു, റിമ കല്ലിങ്കൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. ബിജിബാൽ, റെക്സ് വിജയൻ എന്നിവരുടെ നേതൃത്വത്തിലാണ് റീറെക്കോർഡിങ്ങ് ചെയ്തത്. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരൻ, എഡിറ്റിങ്ങ് വി സാജൻ എന്നിവർ നിർവഹിക്കുന്നു. റിലീസിനെത്തി ഒരു മാസം കഴിയുമ്പോൾ ചിത്രം ഒടിടിയിലെത്തുകയാണ്. നീലവെളിച്ചം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യാൻ ആരംഭിച്ചു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Neelavelicham ott amazon prime rima kallingal tovino thomas