‘ഭരത’ത്തിലെ കള്ളിയൂർ രാമനാഥൻ, ‘തേന്മാവിൻ കൊമ്പത്തി’ലെ ശ്രീകൃഷ്ണൻ, ‘വന്ദന’ത്തിലെ പ്രൊഫസർ കുര്യൻ ഫെർണാണ്ടസ്, ‘ഹിസ് ഹൈനസ് അബ്ദുള്ള’യിലെ ഉദയ വർമ്മ തമ്പുരാൻ, ‘ചിത്ര’ത്തിലെ കൈമൾ വക്കീൽ എന്നു തുടങ്ങി ‘ബെസ്റ്റ് ആക്റ്ററി’ലെ ഡെൻവർ ആശാൻ വരെ നീളുന്ന കഥാപാത്രങ്ങൾ. ഇവരെയെല്ലാം അവതരിപ്പിച്ചത് ഒരാളാണോ എന്നു കൗതുകത്തോടെ ഓർക്കാവുന്നത്രയും വൈവിധ്യമാർന്ന കഥാപാത്രങ്ങളെ മലയാളികളുടെ മനസ്സിൽ ഷോക്കേസ് ചെയ്തു വച്ച നടനവിസ്മയമാണ് നെടുമുടി വേണു.

നാലു പതിറ്റാണ്ട് പൂർത്തിയാക്കിയ അഭിനയ സപര്യ, മൂന്നു ഭാഷകളിലായി അഞ്ഞൂറിലേറെ ചിത്രങ്ങൾ. രണ്ടു ദേശീയ അവാർഡുകൾ, ആറു സംസ്ഥാന അവാർഡുകൾ. നായകനായും സഹനടനായും വില്ലനായും ഹാസ്യ കഥാപാത്രങ്ങൾ അവതരിപ്പിച്ചുമൊക്കെ മലയാളികളുടെ ബോധത്തിലും അബോധത്തിലുമൊക്കെ മിന്നിമറയുന്ന നിരവധി അഭിനയമുഹൂർത്തങ്ങൾ സമ്മാനിച്ച നെടുമുടി വേണു എന്ന പ്രതിഭയുടെ 71-ാം ജന്മദിനമാണിന്ന്.

Read more: സിനിമയിലെ 40 വര്‍ഷങ്ങള്‍, 500 ചിത്രങ്ങള്‍; ഒടുവില്‍ നെടുമുടി വേണുവിനെ മലയാളം ആദരിക്കുന്നു

പ്രതിഭകളായ സംവിധായകര്‍ക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പവും, ന്യൂജന്‍ പിള്ളേര്‍ക്കൊപ്പവും മത്സരിച്ചഭിനയിക്കുന്ന നടനാണ്. ആലപ്പുഴയിലെ നെടുമുടിക്കാരനായ വേണു നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് തലസ്ഥാനനഗരിയില്‍ എത്തുന്നത്. മാധ്യമപ്രവര്‍ത്തകനായി കരിയർ ആരംഭിച്ചു. പിന്നീട് പ്രശസ്ത കവിയും നാടകകൃത്തുമായ കാവാലം നാരായണപ്പണിക്കരുമായുള്ള അടുപ്പം വേണുവിനെ മലയാള സിനിമയിലേക്കെത്തിച്ചു.

Read more: കമൽഹാസന്റെ ‘ഇന്ത്യൻ 2’ വിൽ നെടുമുടി വേണുവും

Nedumudi Venu, Nedumudi Venu birthday, Nedumudi Venu films, നെടുമുടി വേണു, നെടുമുടി വേണു പിറന്നാൾ, നെടുമുടി വേണു പ്രായം, നെടുമുടി വേണു ചിത്രങ്ങൾ, Nedumudi Veni photos

അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് (1978) എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. ഭരതന്റെ ‘ആരവം’ എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. പത്മരാജന്റെ ‘ഒരിടത്തൊരു ഫയല്‍വാന്‍’ കാരണവര്‍ വേഷങ്ങളിലേക്കുള്ള ചുവടു മാറ്റത്തിനു നാന്ദിയായി. വൈകാതെ മലയാളത്തിലെ തിരക്കേറിയ സഹനടന്‍മാരില്‍ ഒരാളായി മാറി. അഭിനയ വൈദഗ്ദ്ധ്യവും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയുമാണ് നെടുമുടിയുടെ കഥാപാത്രങ്ങള്‍ക്ക് എന്നും കരുത്തേകുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook