scorecardresearch

ലഡാക്ക് സംഘർഷം: ധീരജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാലോകം

അമിതാഭ് ബച്ചൻ, മമ്മൂട്ടി, മോഹൻലാൽ, മഞ്ജുവാര്യർ, വിക്കി കൗശൽ, ഇന്ദ്രജിത്ത്, അക്ഷയ് കുമാർ എന്നു തുടങ്ങി നിരവധി താരങ്ങളാണ് ധീരജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചിരിക്കുന്നത്.

അമിതാഭ് ബച്ചൻ, മമ്മൂട്ടി, മോഹൻലാൽ, മഞ്ജുവാര്യർ, വിക്കി കൗശൽ, ഇന്ദ്രജിത്ത്, അക്ഷയ് കുമാർ എന്നു തുടങ്ങി നിരവധി താരങ്ങളാണ് ധീരജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചിരിക്കുന്നത്.

author-image
Entertainment Desk
New Update
സജിയുടെ വിഷാദം മുതൽ മോളിവുഡിലെ വിവേചനവും വേർതിരിവും വരെ; ഇന്നത്തെ സിനിമ വാർത്തകൾ

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ തിങ്കളാഴ്ച്ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ കരസേനയുടെ ഓഫീസറും 19 സൈനികരും കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കത്തിലാണ് ഇന്ത്യ. ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ ജീവൻ ബലിയർപ്പിച്ച ഇന്ത്യൻ സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയാണ് സിനിമാലോകം. അമിതാഭ് ബച്ചൻ, മമ്മൂട്ടി, മോഹൻലാൽ, മഞ്ജുവാര്യർ, വിക്കി കൗശൽ, ഇന്ദ്രജിത്ത്, അക്ഷയ് കുമാർ എന്നു തുടങ്ങി നിരവധി താരങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ധീരജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചിരിക്കുന്നത്.

Advertisment

"അവർ ജീവൻ ബലിയർപ്പിച്ചത് നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതിനും നമ്മളെ സുരക്ഷിതരാക്കാനും വേണ്ടിയാണ്. ഇന്ത്യൻ ആർമി ഓഫീസർമാരെയും ജവാൻമാരെയും സല്യൂട്ട് ചെയ്യുന്നു, ജയ് ഹിന്ദ്. ” അമിതാഭ് ബച്ചൻ കുറിക്കുന്നു.

മലയാളത്തിന്റെ അഭിമാനതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, മഞ്ജുവാര്യർ, ഇന്ദ്രജിത്ത് തുടങ്ങിയവരും ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ ജീവൻ ബലിയർപ്പിച്ച ഇന്ത്യൻ സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. "മരണത്തെ ഭയമില്ലെന്ന് ഒരാൾ പറഞ്ഞാൽ, അയാൾ ഒന്നുകിൽ കള്ളം പറയുകയാണ്, അല്ലെങ്കിൽ അയാൾ ഒരു പട്ടാളക്കാരനാണ്. ജീവൻ ബലിയർപ്പിച്ച ധീരരായവർക്ക് സല്യൂട്ട്," മഞ്ജു വാര്യർ കുറിച്ചു.

Advertisment

Read more:മലയാളസിനിമയിൽ വേർതിരിവുണ്ടോ? നീരജ് മാധവിന്റെ കുറിപ്പിൽ കമലിന്റെ പ്രതികരണം

Mohanlal Manju Warrier Amitabh Bachchan Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: