scorecardresearch

‘ഏതോ കോമാളികൾ എന്റെ ഇൻസ്റ്റഗ്രാം ഹാക്ക് ചെയ്തു’; മുന്നറിയിപ്പുമായി നസ്രിയ

തന്റെ പ്രൊഫൈൽ ഹാക്ക് ചെയ്യപ്പെട്ടുവെന്നും മെസേജുകൾക്ക് ദയവായി മറുപടി അയയ്ക്കകരുതെന്നും നസ്രിയ പറഞ്ഞു

‘ഏതോ കോമാളികൾ എന്റെ ഇൻസ്റ്റഗ്രാം ഹാക്ക് ചെയ്തു’; മുന്നറിയിപ്പുമായി നസ്രിയ

തിങ്കളാഴ്ച വൈകുന്നേരം നസ്രിയയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ നിന്നുള്ള ലൈവ് കണ്ട് ഫോളോവേഴ്സ് ഒന്ന് അമ്പരന്നു. പ്രൊഫൈൽ ഹാക്ക് ചെയ്യപ്പെട്ടതാകാം എന്ന് പലരും സംശയം പ്രകടിപ്പിച്ചു. വൈകാതെ സംഭവങ്ങളിൽ വ്യക്തത വരുത്തി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ പ്രൊഫൈൽ ഹാക്ക് ചെയ്യപ്പെട്ടുവെന്നും മെസേജുകൾക്ക് ദയവായി മറുപടി അയയ്ക്കരുതെന്നും നസ്രിയ പറഞ്ഞു.

“ഏതോ കോമാളികൾ എന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ ഹാക്ക് ചെയ്തിരിക്കുന്നു. കുറച്ചു ദിവസം എന്റെ പ്രൊഫൈലിൽ നിന്നു വരുന്ന മെസേജുകൾക്ക് ദയവായി മറുപടി അയയ്ക്കരുത്. ഇക്കാര്യം എന്റെ ശ്രദ്ധയിൽ പെടുത്തിയ എല്ലാവർക്കും നന്ദി. മറ്റെല്ലാം നന്നായിരിക്കുന്നു,” നസ്രിയ കുറിച്ചു.

Nazriya Nazeem, instagram

നിലവിൽ നസ്രിയ വിദേശത്താണ്. അവിടെ നിന്നുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

തന്റെ ജീവിതത്തിലെ കൊച്ചു കൊച്ചു വിശേഷങ്ങളും സന്തോഷങ്ങളും സിനിമ വാർത്തകളുമെല്ലാം നസ്രിയ സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കുവക്കാറുണ്ട്. ഫഹദ് സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ വളരെ സജീവമാണ്.

ഇക്കഴിഞ്ഞ ഡിസംബർ അവസാനം ഫഹദിന്റെയും നസ്രിയയുടെയും യാത്രകൾക്ക് കൂട്ടായി മറ്റൊരു ചങ്ങാതി കൂടി എത്തിയിരുന്നു, ടൊയോട്ടയുടെ ആഡംബര എസ്‍‌യുവി ആയ വെൽഫെയർ. ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹസത്കാരത്തിന് ഫഹദും നസ്രിയയും എത്തിയതും ഈ പുതിയ ടൊയോട്ട വെൽഫയറിൽ ആയിരുന്നു. ഏതാണ്ട് 83.99 ലക്ഷം രൂപയോളമാണ് വെൽഫെയറിന്റെ കേരളത്തിലെ എക്സ്‌ഷോറൂം വില. മലയാളസിനിമ താരങ്ങക്കിടയിൽ ഏറെ ആരാധകരുള്ള വാഹനങ്ങളിൽ ഒന്നു കൂടിയാണ് വെൽഫെയർ. മോഹൻലാൽ, സുരേഷ് ഗോപി എന്നിവരും മുൻപ് വെൽഫെയർ സ്വന്തമാക്കിയിരുന്നു.

ഏതാനും മാസങ്ങൾക്കു മുൻഷ് പുതിയ പോർഷെ കരേരയും ഫഹദ്- നസ്രിയ താരദമ്പതികൾ സ്വന്തമാക്കിയിരുന്നു. പോർഷെയുടെ സൂപ്പർ സ്റ്റൈലിഷ് കാർ 911 കരേര എസ് ആണ് ഫഹദും നസ്രിയയും സ്വന്തമാക്കിയത്.

 

View this post on Instagram

 

A post shared by Film Flame (@film_flame)

കാഴ്ചയിലും അൽപം വ്യത്യസ്തനാണ് ഈ പോർഷെ കരേര, പൈതൺഗ്രീൻ നിറമാണ് കാറിനുള്ളത്. ഈ നിറത്തിൽ ഇന്ത്യയിൽ ഒരേ ഒരു കാർ മാത്രമേ പോർഷെ വിപണിയിലെത്തിച്ചിരുന്നുള്ളൂ. അതാണ് ഇപ്പോൾ ഫഹദും നസ്രിയയും സ്വന്തതമാക്കിയത്. 2.65 കോടി രൂപയോളം ചെലവഴിച്ചാണ് ഈ കാർ നസ്രിയയും ഫഹദും സ്വന്തമാക്കിയത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Nazriyas instagram account was hacked