Latest News

ലവ് യു ദീ; സ്നേഹം പങ്കിട്ട് നസ്രിയയും മേഘ്നയും, ചിത്രങ്ങൾ

ഇരുവര്‍ക്കുമൊപ്പം മേഘ്നയുടെ മകന്‍ റയാന്‍ രാജ് സര്‍ജയേയും കാണാം

Nazriya., Meghna Raj

കൊച്ചി: മലായളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് നസ്രിയയും മേഘ്ന രാജും. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ കീഴടക്കിയിരിക്കുന്നത്. ലവ് യു ദീ എന്ന ക്യാപ്ഷനോടെ നസ്രിയ തന്നെയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കു വച്ചിരിക്കുന്നത്. ഇരുവര്‍ക്കുമൊപ്പം മേഘ്നയുടെ മകന്‍ റയാന്‍ രാജ് സര്‍ജയേയും കാണാം.

തെന്നിന്ത്യയുടെ പ്രിയ നായികയായ മേഘ്ന യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഇരുപതോളം മലയാള സിനിമകളില്‍ അഭിനയിച്ചു. സീബ്രാ വരകളാണ് അവസാനം അഭിനയിച്ച മലയാള ചിത്രം.

ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ മരണത്തിന് ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത മേഘ്ന വീണ്ടും സജീവമാവുകയാണ്. സെല്‍ഫി മമ്മി ഗൂഗിള്‍ ഡാഡി എന്ന കന്നഡ ചിത്രത്തില്‍ മേഘ്ന ഇതിനോടകം തന്നെ അഭിനയിച്ചു കഴിഞ്ഞു. ബുദ്ധിവന്ത എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

Also Read: സൗഹൃദത്തിന്റെ രാവുകൾ, സന്തോഷത്തിന്റെയും; കൂട്ടുകാരികൾക്കൊപ്പം നൃത്തം ചെയ്ത് ഭാവന, വീഡിയോ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nazriya with meghna raj and her son images

Next Story
സൗഹൃദത്തിന്റെ രാവുകൾ, സന്തോഷത്തിന്റെയും; കൂട്ടുകാരികൾക്കൊപ്പം നൃത്തം ചെയ്ത് ഭാവന, വീഡിയോBhavana, ഭാവന, Bhavana New Photos, Ramya Nambeesan, Bhavana videos, Shilpa Bala, Sayanora, Mridula Murali, Bhavana Ramya Nambeesan, Bhavana dubai dubai, Bhavana Photo Viral, ഭാവന, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com