എന്റെ വികൃതിക്കുട്ടി; ഓറിയോയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളുമായി നസ്രിയ

നടി ഉണ്ണിമായയാണ് ഈ ചിത്രം പകർത്തിയിരിക്കുന്നത്

Nazriya, Nazriya Nazim, നസ്രിയ, നസ്രിയ നസിം, Nazriya pet dog, Nazriya pet oreo, Fahadh Faazil, Fahad Fasil, ഫഹദ് ഫാസിൽ, Nazriya Fahadh, നസ്രിയ ഫഹദ്, Oreo, Nazriya Oreo, Nazriya Oreo photo, നസ്രിയ ഓറിയോ, Nazriya latest photos, Nazriya films, നസ്രിയ പുതിയ ചിത്രങ്ങൾ, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, Indian express Malayalam

നസ്രിയയുടെ പ്രിയപ്പെട്ട വളർത്തു നായയാണ് ഓറിയോ. ഫഹദ് നസ്രിയയ്ക്ക് നൽകിയ ഗിഫ്റ്റാണ് ഓറിയോ. കുഞ്ഞിനെ പോലെയാണ് നസ്രിയ ഓറിയോയെ പരിപാലിക്കുന്നത്. നസ്രിയയുടെ സുഹൃത്തുകൾക്കും സഹപ്രവർത്തകർക്കുമൊക്കെ പരിചിതനാണ് ഓറിയോ, സിനിമാ സെറ്റുകളിലും ഇടയ്ക്ക് നസ്രിയ ഓറിയോയെ ഒപ്പം കൂട്ടാറുണ്ട്.

നസ്രിയയുടെ ഇൻസ്റ്റഗ്രാമിലെയും താരമാണ് ഓറിയോ. തന്റെ പ്രിയപ്പെട്ട ഓറിയോയ്ക്ക് ഒപ്പമുള്ള സ്നേഹ നിമിഷങ്ങൾ നസ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ഓറിയോയ്ക്ക് ഒപ്പമുള്ള മനോഹരമായൊരു ചിത്രമാണ് നസ്രിയ പങ്കുവയ്ക്കുന്നത്. നടിയും അസിസ്റ്റന്റ് ഡയറക്ടറുമായ ഉണ്ണിമായ പ്രസാദാണ് ഈ ചിത്രം പകർത്തിയിരിക്കുന്നത്.

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

“ഓറിയോ അവന്‍ എന്റെ ആത്മാര്‍ഥ സുഹൃത്താണ്. ശരിക്കും എനിക്ക് ഫഹദ് തന്ന ഗിഫ്റ്റായിരുന്നു ഓറിയോ. കല്യാണം കഴിഞ്ഞ് ഒരു വര്‍ഷം കഴിയുന്നതു വരെ എനിക്ക് നായക്കുട്ടികളെ ഭയങ്കരപേടിയായിരുന്നു. ‘ബാംഗ്ലൂര്‍ ഡെയ്‌സ്’ ചെയ്തു കൊണ്ടിരുന്ന സമയത്തൊക്കെ എല്ലാവരും എന്നെ കളിയാക്കുമായിരുന്നു. ഫഹദിനും സഹോദരനും എല്ലാവര്‍ക്കും പട്ടികളെ ഭയങ്കര ഇഷ്ടമാണ്. ഫഹദ് കാരണമാണ് ഞാന്‍ നായ പ്രേമിയായത്.”

 

View this post on Instagram

 

Oreo#shihtzu #shihtzupuppy

A post shared by Nazriya Nazim Fahadh (@nazriyafahadh._) on

ഓറിയോ വന്നതിനു ശേഷം നായക്കുട്ടികളോടുള്ള തന്റെ പേടിമാറിയെന്നും വെളളയും കറുപ്പും ഇടകലർന്ന് ഓറിയോ ബിസ്കറ്റിനെ ഓർമ്മപ്പെടുത്തുന്ന നിറമുള്ള ഈ കുഞ്ഞൻ നായയ്ക്ക് ഓറിയോ എന്ന് പേരിട്ടത് ഫഹദിന്റെ സഹോദരി അമ്മുവാണെന്നും നസ്രിയ പറയുന്നു. ഒരിക്കൽ മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിനിടെ ആയിരുന്നു തന്റെ പ്രിയപ്പെട്ട വളർത്തുനായയെ കുറിച്ച് നസ്രിയ വാചാലയായത്.

Read more: ‘എൻജോയ്​ എൻചാമി’ക്ക് ചുണ്ടനക്കി നസ്രിയയും നവീനും; വീഡിയോ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nazriya with her pet dog oreo click by unnimaya prasad

Next Story
സഹോദരന്റെ വിവാഹ ആഘോഷങ്ങളിൽ താരമായി ഹൻസിക; ചിത്രങ്ങൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com